/indian-express-malayalam/media/media_files/2025/09/24/gold-stolen-2025-09-24-10-14-40.jpg)
Kerala News Live Updates
Kerala News Live Updates: തിരുവനന്തപുരം: വിഴിഞ്ഞത്ത് വൻ കവർച്ച. മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ഗിൽബർട്ടിന്റെ വെണ്ണിയൂരിലെ വീട്ടിനിന്നും 90 പവൻ സ്വര്‍ണ്ണവും 1 ലക്ഷം രൂപയും മോഷ്ടിച്ചു. വീടിന്റെ രണ്ടാമത്തെ നിലയിൽ സൂക്ഷിച്ചിരുന്ന 90 പവൻ സ്വർണമാണ് മോഷണം പോയത്. താഴത്തെ നിലയിലെ മുറിയിൽ നിന്നും ഒരു ലക്ഷം രൂപയും മോഷണം പോയി. സഹോദരിയുടെ മകന്റെ മരണവുമായി ബന്ധപ്പെട്ട് തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലാണ് വീട്ടുകാർ രാത്രി ഉറങ്ങാൻ പോകുന്നത്. ഈ സമയത്താണ് കവർച്ച നടന്നത്.
- Sep 24, 2025 19:40 IST
കൊച്ചിയിൽ വീണ്ടും വൻ ഓൺലൈൻ തട്ടിപ്പ്; ഷെയർ ട്രേഡിങ്ങിലൂടെ 1.11 കോടി രൂപ തട്ടിയെടുത്തതായി പരാതി
കൊച്ചിയിൽ വീണ്ടും വൻ ഓൺലൈൻ തട്ടിപ്പ്. പാലക്കാട് സ്വദേശിയുടെ കൈയിൽ നിന്ന് ഷെയർ ട്രേഡിങ്ങിലൂടെ 1.11 കോടി രൂപ 27 തവണയായി തട്ടിയെടുത്തെന്നാണ് പരാതി.പാലക്കാട് സ്വദേശി പ്രേമചന്ദ്രൻ നമിലിയാണ് പരാതി നൽകിയത്. സംഭവത്തിൽ ഇൻഫോപാർക്ക് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. 2024 ഡിസംബർ രണ്ട് മുതൽ 2025 ഫെബ്രുവരി 18 വരെയാണ് ട്രേഡിങ്ങിലൂടെ പാലക്കാട് സ്വദേശിയുടെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്തത്. കേരളത്തിൽ നിന്നുള്ള ആളുകൾക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.
- Sep 24, 2025 17:47 IST
വിശദമായി പറയാനുണ്ട്, പിന്നീട് കാണാം, പ്രതിഷേധങ്ങള്‍ നടക്കട്ടെ:രാഹുല്‍ മാങ്കൂട്ടത്തില്‍
പ്രതിഷേധങ്ങള്‍ക്കൊടുവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഓഫീസില്‍ എത്തി. ഇപ്പോള്‍ ഒന്നും സംസാരിക്കുന്നില്ലെന്നും വിശദമായി പിന്നീട് സംസാരിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഓഫീസിലെത്തിയ രാഹുലിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷാള്‍ ഇട്ട് സ്വീകരിച്ചു. ലൈംഗികാരോപണങ്ങള്‍ നേരിട്ടതിനു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്ത ശേഷം ആദ്യമായാണ് രാഹുല്‍ പാലക്കാട് എത്തിയത്
- Sep 24, 2025 16:39 IST
കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണക്കേസ്; കെഎം ഷാജഹാനെ ചോദ്യം ചെയ്യുന്നു
സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബർ ആക്രമണക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരായി കെഎം ഷാജഹാൻ. എറണാകുളം റൂറൽ സൈബർ പൊലീസ് കെഎം ഷാജഹാനെ ചോദ്യം ചെയ്യുകയാണ്. പൊലീസ് സംരക്ഷണത്തിലാണ് കെഎം ഷാജഹാൻ ചോദ്യം ചെയ്യലിന് എത്തിയത്. ആലുവ റെയില്‍വെ സ്റ്റേഷൻ മുതൽ പൊലീസ് സംരക്ഷണം ഒരുക്കി. ആലുവയിലാണ് ചോദ്യം ചെയ്യൽ. പ്രതിപക്ഷം എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെ കെഎം ഷാജഹാൻ അവഹേളിച്ചുവെന്നും അത് സൈബര്‍ ആക്രമണത്തിന് കാരണമായെന്നുമാണ് കെജെ ഷൈനിന്‍റെ പരാതി. എന്നാൽ, അത്തരത്തിൽ അവഹേളിച്ചിട്ടില്ലെന്നാണ് കെഎം ഷാജഹാൻ പറയുന്നത്.
- Sep 24, 2025 14:31 IST
ബിജെപി കൗണ്‍സിലര്‍ അനിൽകുമാറിന്‍റെ ആത്മഹത്യ; സഹകരണ സംഘം സെക്രട്ടറിക്ക് പൊലീസ് നോട്ടീസ്
തിരുവനന്തപുരം തിരുമലയിൽ ആത്മഹത്യ ചെയ്ത ബിജെപി കൗണ്‍സിലർ അനിൽകുമാർ പ്രസിഡൻറായിരുന്ന സഹകരണ സംഘത്തിന് പൊലീസ് നോട്ടീസ്. സഹകരണ സംഘത്തിലെ ഡയറക്ടർ ബോർഡിലെ വിശദാംശങ്ങളും ഓഡിറ്റ് റിപ്പോർട്ടും ആവശ്യപ്പെട്ടാണ് സംഘം സെക്രട്ടറിക്ക് പൊലീസ് നോട്ടീസ് നൽകിയത്.
- Sep 24, 2025 13:40 IST
കെ.ജെ ഷൈന്‍ ടീച്ചര്‍ക്കെതിരായ അപവാദ പ്രചാരണ കേസ്; കോടതി പൊലീസ് റിപ്പോർട്ട് തേടി
കെ.ജെ ഷൈന്‍ ടീച്ചര്‍ക്കെതിരായ അപവാദ പ്രചാരണ കേസിൽ സി.കെ. ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി പൊലീസിന്റെ റിപ്പോർട്ട് തേടി. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഷൈൻ ടീച്ചർക്കെതിരെ ആദ്യം അപവാദം പ്രചാരണം നടത്തിയത് ഗോപാലകൃഷണനാണെന്നാണ് പരാതി.
- Sep 24, 2025 13:21 IST
കളമശ്ശേരി ജുഡീഷ്യൽ സിറ്റിക്ക് 27 ഏക്കർ ഭൂമി
എച്ച്എംടി ലിമിറ്റഡിൻ്റെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുത്ത് കളമശ്ശേരിയിൽ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നതിന് തത്വത്തിൽ അനുമതി നൽകി. പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ പ്രാരംഭ നടപടികൾ ആരംഭിക്കുന്നതിനും, കേന്ദ്ര സഹായം ലഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനും ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി.
- Sep 24, 2025 13:13 IST
പയ്യന്നൂരിൽ രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കണ്ണൂർ പയ്യന്നൂരിൽ രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കുഞ്ഞിമംഗലം കൊവ്വപ്പുറം സ്വദേശി കമറുന്നിസയുടെ രണ്ടര മാസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. സംഭവത്തില്‍ പയ്യന്നൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
- Sep 24, 2025 12:24 IST
നവംബർ 1 മുതൽ അനിശ്ചിതകാല സത്യഗ്രഹം നടത്തും: റീടെൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ
നിയമസഭാ മാർച്ച് കൊണ്ട് പരിഹാരമായില്ലെങ്കിൽ നവംബർ 1 മുതൽ താലൂക്ക് കേന്ദ്രങ്ങളിൽ അനിശ്ചിതകാല സത്യഗ്രഹം നടത്തുമെന്ന് ഓൾ കേരള റീടെൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ. നിയമസഭാ മാർച്ച് ഒക്ടോബർ 7 ന് നടത്താനിരിക്കെയാണ് പുതിയ പ്രഖ്യാപനം.
- Sep 24, 2025 11:28 IST
ഇന്ന് സ്വർണവില കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 84,600 രൂപയാണ്.
- Sep 24, 2025 11:10 IST
കേരള തീരത്ത് കടലാക്രമണത്തിന് സാധ്യത
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് കടലാക്രമണ സാധ്യത. ഇന്ന് വൈകുന്നേരം 05.30 വരെ കേരള തീരത്ത് 0.4 മുതൽ 1.2 മീറ്റർ വരെയും, കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ 1.1 മുതൽ 1.3 മീറ്റർ വരെയും ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ള കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
- Sep 24, 2025 10:49 IST
കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
അഞ്ചൽ കൊച്ചുകുരുവിക്കോണത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ കരവാളൂർ ഉണ്ണിക്കുന്ന് സ്വദേശി സംഗീത് ആണ് മരിച്ചത്.
- Sep 24, 2025 10:15 IST
രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടെത്തി
38 ദിവസത്തിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ പാലക്കാട് എത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റായിരുന്ന സേവിയറിന്റെ സഹോദരൻ മരിച്ചിരുന്നു. അവരെ കാണാനാണ് രാഹുല്‍ പാലക്കാട് എത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us