scorecardresearch

പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ട് ജിസേൽ പുറത്തേക്ക്; Bigg Boss Malayalam 7

Bigg Boss Malayalam Season 7: മോഡലും നടിയുമായ ജിസേൽ ബിഗ് ബോസ് വീടിനോട് വിട പറയുന്നുവെന്ന് റിപ്പോർട്ട്, പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ് ഈ എവിക്ഷൻ 

Bigg Boss Malayalam Season 7: മോഡലും നടിയുമായ ജിസേൽ ബിഗ് ബോസ് വീടിനോട് വിട പറയുന്നുവെന്ന് റിപ്പോർട്ട്, പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ് ഈ എവിക്ഷൻ 

author-image
Television Desk
New Update
Bigg Boss Malayalam Season 7 Gizele Thakral Eviction

Bigg Boss Malayalam Season 7

Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ 7, ഒമ്പതാം ആഴ്ചയിലേക്ക് കടക്കുകയാണ്. വാരാന്ത്യ​ എപ്പിസോഡിനു വേണ്ടിയാണ് പ്രേക്ഷകരെല്ലാം കാത്തിരിക്കുന്നത്. രാജ്യാന്തര മോഡലും ബോളിവുഡ് താരവുമായ ജിസേൽ തക്റാൾ ബിഗ് ബോസ് വീടിനോട് വിട പറഞ്ഞു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

Advertisment

വന്ന ദിവസം മുതൽ ഇതുവരെ ബിഗ് ബോസിൽ വളരെ ആക്റ്റിവായി നിന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജിസേൽ. ഷോക്കിംഗ് എവിക്ഷൻ എന്നാണ് പ്രേക്ഷകർ ജിസേലിന്റെ എവിക്ഷൻ വാർത്തകളോട് പ്രതികരിക്കുന്നത്. 

Also Read: ഞാനൊരു പുതപ്പിട്ടാൽ അത് കണ്ടന്റാവും, പ്രത്യേകിച്ചൊന്നും ചെയ്യേണ്ട, ഹോട്ട്നസ്സ് വാരി നടന്നാൽ മതി: ജിസേൽ, Bigg Boss Malayalam 7

മുറി മലയാളവുമായി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ പാതി മലയാളിയായ ജിസേൽ ഷോയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ഇഷ്ടം കവർന്നിരുന്നു. ജിസേലിന്റെ വസ്ത്രധാരണ രീതിയും ആര്യനുമായുള്ള സൗഹൃദവുമൊക്കെ പലകുറി ബിഗ് ബോസ് വീടിനകത്ത് മത്സരാർത്ഥികൾ വലിയ രീതിയിൽ ചർച്ചയായിരുന്നു.

Advertisment

Also Read: രണ്ട് കുട്ടികൾ വേണം; ഒരു കുഞ്ഞിനെ ദത്തെടുക്കും; ഒരു കുഞ്ഞിനെ പ്രഗ്നൻസിയിലൂടെയും: ആദില ; Bigg Boss Malayalam Season 7

ഫാമിലി വീക്കിൽ ഹൗസിലെത്തിയ അമ്മ ജിസേലിനെ ആര്യനുമായുള്ള ബന്ധത്തിന്റെ പേരിൽ ശകാരിക്കുകയും ചെയ്തിരുന്നു. ആര്യനുമായുള്ള ബന്ധത്തിൻ്റെ അടിസ്ഥാനത്തിൽ ജിസേലിനെ കുറ്റപ്പെടുത്തിയ അമ്മ ഒരു കിടക്കയിൽ കിടക്കരുതെന്നും ജിസേലിനെ ഉപദേശിച്ചിരുന്നു. ഇതോടെ ആര്യനും ജിസേലും രണ്ട് കിടക്കകളിലായി കിടക്കാൻ തീരുമാനിക്കുകയും ചെയ്തു.

Also Read: നെവിന്റെ കരണക്കുറ്റി നോക്കി ഒരെണ്ണം കൊടുക്കണം; ഹൗസ് ഇളക്കിമറിച്ച് ഒനീലിന്റെ അമ്മ ; Bigg Boss Malayalam Season 7

തനിക്ക് എതിരെ ഹൗസിനകത്ത് നടന്ന എല്ലാ ആരോപണങ്ങളും വളരെ സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കുന്ന മത്സരാർത്ഥി കൂടിയായിരുന്നു ജിസേൽ. കഴിഞ്ഞ ദിവസം മോണിംഗ് ടാസ്കിനിടെ ഈ ഷോയിൽ താൻ എന്താണെന്നതിനെ കുറിച്ച് ജിസേൽ നടത്തിയ സർകാസം കലർന്ന വാക്കുകളും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

" ഞാൻ ഈ വീടിന്റെ ചാട്ട് മസാല, കായം പൊടി അല്ലെങ്കിൽ ചിക്കൻ മസാലയാണ്.ഞാൻ വന്ന ദിവസം ഇവിടെ ആളുകൾക്ക് കണ്ടന്റ് ഇല്ല,  കണ്ടന്റ് ഉണ്ടാക്കാൻ കഴിയുന്നുമില്ല. ഞാനൊരു പുതപ്പിട്ടാൽ അത് കണ്ടന്റാവും. ഞാൻ ഒരാളോട് സംസാരിച്ചാൽ അത് കണ്ടന്റാവും. എനിക്കതിന് വലിയ എഫേർട്ടൊന്നും വേണ്ട. ഞാൻ ഒന്നും ചെയ്യേണ്ട. ഞാനെന്റെ ഹോട്ട്നസ്സ് വാരിയൊന്നു നടന്നാൽ മതി. എന്തുപറഞ്ഞാലും എല്ലാ ചെക്കന്മാരും എന്നെ നോക്കി മൊണ്ണൻമാരായി. എനിക്ക് അറിയില്ലായിരുന്നു. ഞാൻ ഒന്നും ചെയ്യേണ്ട," എന്നായിരുന്നു ജിസേൽ പറഞ്ഞത്. 

Also Read: ജിസേലിനെ പൊരിച്ച് അമ്മ; ആര്യനെ തിരിഞ്ഞ് പോലും നോക്കിയില്ല; അനീഷിനെ കണ്ട് പഠിക്കാൻ ഉപദേശം; Bigg Boss Malayalam Season 7

ജിസേലിന്റെ ജീവിതത്തിലെ രണ്ടാമത്തെ ബിഗ് ബോസ് ഷോ ആണിത്. സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ഹിന്ദി ബിഗ് ബോസ് ഷോയുടെ ഒന്‍പതാം സീസണിലെ ഒരു മത്സരാര്‍ഥിയായിരുന്നു ജിസേല്‍. ഇന്‍സ്റ്റഗ്രാമില്‍ 1.4 മില്യണ്‍ ആരാധകരുള്ള ജിസേല്‍, മോഡലും നടിയും സംരംഭകയുമാണ്. ജിസേലിന്റെ അമ്മ ആലപ്പുഴക്കാരിയും അച്ഛന്‍ പഞ്ചാബിയുമാണ്. മുംബൈയില്‍ താമസമാക്കിയ ജിസേല്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ഉത്തരേന്ത്യയിലാണ്. 

പതിനാലാം വയസ്സില്‍ മോഡലിങ് കരിയര്‍ ആരംഭിച്ച ഇവർ, മിസ്സ് രാജസ്ഥാന്‍ പട്ടം കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ, മിസ് ബെസ്റ്റ് ബോഡി, മിസ് പൊട്ടന്‍ഷ്യല്‍ എന്നീ ടൈറ്റിലുകളും സ്വന്തമാക്കി. 2011-ലെ കിങ്ഫിഷര്‍ കലണ്ടറില്‍ ഇടംപിടിച്ച ജിസേല്‍ തുര്‍ക്കിയില്‍ നടന്ന 'ഫോര്‍ട്ട് മോഡല്‍സ് സൂപ്പര്‍ മോഡല്‍ ഓഫ് ദി വേള്‍ഡി'ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. 

2016-ല്‍ 'ക്യാ കൂള്‍ ഹേ ഹം 3' എന്ന ബോളിവുഡ് അഡൽറ്റ് കോമഡി ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും ജിസേല്‍ കാലെടുത്തുവച്ചു. തുടർന്ന് 'മസ്തിസാദെ' , 'ദി ഗ്രേറ്റ് ഇന്ത്യന്‍ കാസിനോ' തുടങ്ങിയ ചിത്രങ്ങളിലെ ഗ്ലാമര്‍ വേഷങ്ങളിലൂടെ ശ്രദ്ധനേടി. ബോളിവുഡിന് പുറമെ, സര്‍വൈവര്‍ ഇന്ത്യ, വെല്‍ക്കം-ബാസി മെഹ്‌മാന്‍ നവാസി കി തുടങ്ങിയ റിയാലിറ്റി ഷോകളിലും, അമേരിക്കന്‍ റാപ്പർ റിക്ക് റോസിനൊപ്പം മ്യൂസിക് വീഡിയോകളിലും പ്രത്യക്ഷപ്പെട്ടു.

Also Read:  ഞാനും സിംഗിൾ അവനും സിംഗിൾ, ഞങ്ങൾ എന്തിനു നുണ പറയണം: സദാചാര വിചാരണയ്ക്ക് എതിരെ ജിസേൽ- Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: