/indian-express-malayalam/media/media_files/2025/10/01/bigg-boss-malayalam-season-7-gizele-mother-family-week-2025-10-01-15-05-09.jpg)
Screengrab
Bigg Boss malayalam Season 7: സീസണിന്റെ ഒൻപതാം ആഴ്ച ഫാമിലി വീക്ക് ആക്കി മത്സരാർഥികൾക്ക് സർപ്രൈസ് നൽകുകയായിരുന്നു ബിഗ് ബോസ്. മത്സരാർഥികളുടെ കുടുംബങ്ങൾ ഓരോ ദിവസങ്ങളിലായി വന്ന് പോകുന്നതിന്റെ അലയൊലിയിലാണ് ബിഗ് ബോസ് ഹൗസ് ഈ ദിവസങ്ങളിൽ കടന്ന് പോകുന്നത്. ബിഗ് ബോസ് ഹൗസിലെത്തിയ ജിസേലിന്റെ അമ്മ ജിസേലിനോട് പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാവുന്നത്. ജിസേലിന്റെ ഹൗസിലെ ബെസ്റ്റ് ഫ്രണ്ട് ആയ ആര്യന് ജിസേലിന്റെ അമ്മ വലിയ പരിഗണനയൊന്നും നൽകിയില്ല. ഇത് തന്നെ ജിസേലിന് അമ്മ നൽകിയ വലിയൊരു ഹിന്റാണ്.
നിന്റെ വസ്ത്രങ്ങൾ എന്തിനാണ് ആര്യനെ കൊണ്ട് കഴുകിപ്പിക്കുന്നത് എന്നതുൾപ്പെടെ ചോദിച്ച് ജിസേലിനോട് ദേഷ്യപ്പെടുകയാണ് അമ്മ. നിന്റെ എല്ലാ കാര്യങ്ങളും നീ തന്നെ ചെയ്യണം എന്ന് പറഞ്ഞ് അമ്മ ഉപദേശിക്കുന്നു. ജിസേലിന്റെ അമ്മ ഹൗസിലേക്ക് വന്ന സമയം ആര്യൻ അമ്മയുടെ കാലിൽ തൊട്ടിരുന്നു. എന്നാൽ അമ്മ ആര്യനെ ഗൗനിച്ചില്ല എന്ന് ജിസേൽ അമ്മയോട് പരാതി പറയുന്നുമുണ്ട്.
Also Read: ബേബിയുടെ ദേഷ്യം എനിക്ക് സഹിക്കാൻ പറ്റില്ല; ആദിലയോട് കയർത്ത് നൂറ, ഇരുവരും വഴിപിരിയുന്നോ? Bigg Boss Malayalam 7
കുടുംബാംഗങ്ങൾ ഹൗസിലേക്ക് വരുമ്പോൾ ഇവരെ കാണണം എങ്കിൽ മത്സരാർഥികൾ ബിഗ് ബോസ് നൽകുന്ന ടാസ്കുകൾ ആക്ടിവിറ്റി ഏരിയയിൽ നിന്ന് പൂർത്തിയാക്കേണ്ടതുണ്ട്. ജിസേലിന്റെ അമ്മ വന്ന സമയം ബിഗ് ബോസ് നൽകിയ ടാസ്ക് പൂർത്തിയാക്കാൻ ജിസേൽ കൂടുതൽ സമയം എടുത്തു. ഇതിന്റെ പേരിലും ജിസേലിനെ അമ്മ വഴക്കു പറയുന്നു. ഇങ്ങനെ വഴക്ക് ഉണ്ടാക്കല്ലേ മമ്മി എന്നാണ് ജിസേൽ പറയുന്നത്.
Also Read: അനീഷിന്റെ മുതുകിൽ ഇടിച്ച് ആദില? നടപടി വേണമെന്ന ആവശ്യം ശക്തം ; Bigg Boss Malayalam Season 7
ആര്യനെ താൻ കണ്ടില്ല. അല്ലാതെ മനപൂർവം അവഗണിച്ചതല്ല എന്നും ജിസേലിനോട് അമ്മ പറഞ്ഞു. എന്നാൽ ആര്യൻ-ജിസേൽ കോമ്പോ അവസാനിപ്പിക്കാനുള്ള ഹിന്റ് ആണ് ജിസേലിന് അമ്മ നൽകുന്നത് എന്ന് സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ ഉയർന്ന് കഴിഞ്ഞു. ആര്യനോട് കൂടുതൽ അടുപ്പം വേണ്ട എന്ന് തന്നെ ഉദ്ധേശിച്ചാണ് ജിസേലിന്റെ അമ്മയുടെ വാക്കുകൾ. തന്റെ വസ്ത്രങ്ങൾ അയച്ച് നൽകാത്തതിലുള്ള ദേഷ്യത്തിലുമാണ് ജിസേൽ അമ്മയോട് സംസാരിക്കുന്നത്. മുംബൈയിലേക്ക് പോയി ഡ്രസ് എടുത്ത് കൊണ്ട് വന്ന് തനിക്ക് തരാൻ അമ്മയോട് ജിസേൽ പറയുന്നു.
Also Read: താൻ ആരാടോ? നൂബിന്റെ മുൻപിൽ വെച്ച് ബിന്നിയുമായി അടികൂടി അനീഷ് ; Bigg Boss Malayalam Season 7
അമ്മ വന്ന സമയം ജിസേലിന്റെ ബെഡ്ഡിനോട് ചേർന്നുള്ള ഡ്രോ തുറന്ന് കിടക്കുകയായിരുന്നു. ഇതിന്റെ പേരിലും ജിസേലിനെ അമ്മ വഴക്കുപറഞ്ഞു. അനീഷിനെ കണ്ട് പഠിക്ക് എന്നാണ് ജിസേലിനോട് അമ്മ പറഞ്ഞത്. നിനക്ക് ഇതൊക്കെ ചെയ്ത് തരാൻ ബിഗ് ബോസ് വരുമോ എന്ന് ചോദിച്ചും അമ്മ ജിസേലിനെ വഴക്ക് പറയുന്നുണ്ട്.
Also Read: പിന്നിൽ നിന്ന് ഒനീലിന്റെ കുത്ത്; ടാസ്കിൽ നിന്ന് ഇറങ്ങിപ്പോയി നെവിൻ ; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.