/indian-express-malayalam/media/media_files/2025/09/30/bigg-boss-malayalam-season-7-binny-and-aneesh-2025-09-30-21-25-46.jpg)
Photograph: (Screengrab)
Bigg Boss malayalam Season 7: ബിഗ് ബോസിൽ നൂബിന്റെ മുൻപിൽ വെച്ച് ബിന്നിയുമായി അടിയുണ്ടാക്കി അനീഷ്. ഇവിടെ ഏഴ് പേര് ചേർന്ന് കട്ട് മുടിച്ചിരിക്കുകയാണ് എന്നാണ് അനീഷിനോട് ബിന്നി പറയുന്നത്. ഞാൻ രാവിലെ മൂന്ന് മണിക്ക് എഴുന്നേറ്റ് വന്ന് നിൽക്കണോ എന്നും അനീഷിനോട് ബിന്നി ചോദിക്കുന്നു. ഭക്ഷണം എന്തിനാണ് ഒളിച്ചുവയ്ക്കുന്നത് എന്നാണ് അനീഷ് ബിന്നിയോട് തിരിച്ച് ചോദിക്കുന്നത്.
"നിങ്ങൾ ഭക്ഷണം ഒളിച്ചു വെച്ചിട്ടല്ലേ എല്ലാവരും കട്ടെടുക്കാൻ നോക്കുന്നത്. എല്ലാ സാധനവും തുറന്ന് വെക്കണം. എല്ലാവർക്കും അവർക്ക് ഇഷ്ടമുള്ളത് പോലെ കിച്ചണിൽ നിന്ന് എടുക്കാം," ഇങ്ങനെയാണ് ബിന്നിയോട് അനീഷ് പറയുന്നത്. ബിന്നിയെ ക്യാപ്റ്റൻ ആക്കിയത് ആണ് വലിയ പരാജയം എന്നും അനീഷ് പറഞ്ഞു.
Also Read: ബേബിയുടെ ദേഷ്യം എനിക്ക് സഹിക്കാൻ പറ്റില്ല; ആദിലയോട് കയർത്ത് നൂറ, ഇരുവരും വഴിപിരിയുന്നോ? Bigg Boss Malayalam 7
എന്നെ ക്യാപ്റ്റൻ ആക്കിയത് നിങ്ങളല്ല. താൻ ആരാടോ? താൻ കിച്ചൻ കിച്ചൻ ക്യാപ്റ്റനായിരുന്ന സമയം ആരെങ്കിലും ഇവിടെ പട്ടിണി കിടന്ന് ചത്ത് പോയിട്ടുണ്ടോ എന്നും അനീഷിനോട് ബിന്നി ചോദിക്കുന്നു. പഞ്ചസാര കക്കുന്നുണ്ടോ എന്ന് നോക്കി പാതിരാത്രി കാവൽ നിൽക്കണോ എന്നുമാണ് ചോദ്യം.
Also Read: അനീഷിന്റെ മുതുകിൽ ഇടിച്ച് ആദില? നടപടി വേണമെന്ന ആവശ്യം ശക്തം ; Bigg Boss Malayalam Season 7
മോണിങ് ടാസ്ക് കഴിയുന്ന സമയത്ത് തന്നെ ഫുഡ് കൊടുത്ത ചരിത്രം ഇവിടെ വേറെ ആരെങ്കിലും കിച്ചൻ ക്യാപ്റ്റനായിരുന്ന സമയത്ത് സംഭവിച്ചിട്ടുണ്ടോ എന്ന് അനീഷിനോട് ബിന്നി ചോദിക്കുന്നു. രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ പഞ്ചസാര എവിടെ കൊണ്ടുപോയി ഒളിപ്പിച്ചു വെച്ചിരിക്കുകയാണ് എന്ന് അന്വേഷിച്ച് അലയേണ്ട സാഹചര്യം ആണ് എന്നും അനീഷ് പറഞ്ഞു.
Also Read: പിന്നിൽ നിന്ന് ഒനീലിന്റെ കുത്ത്; ടാസ്കിൽ നിന്ന് ഇറങ്ങിപ്പോയി നെവിൻ ; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.