/indian-express-malayalam/media/media_files/2025/09/26/adhila-noora-2025-09-26-15-20-08.jpg)
Bigg Boss malayalam Season 7: ഒരുപാട് പീഡനങ്ങളും ഭീഷണികളും വെല്ലുവിളികളും നേരിട്ട് ഹൈക്കോടതി ഉത്തരവിന്റെ തണലിൽ ഒരുമിച്ച് ജീവിതം തുടങ്ങിയവരാണ് ആദില നസ്രിനും നൂറ ഫാത്തിമയും. ‘വീ ആർ ലെസ്ബിയൻ കപ്പിൾ’ എന്ന് നെഞ്ചുറപ്പോടെ പ്രഖ്യാപിച്ചുകൊണ്ട് ബിഗ് ബോസ് ഹൗസിനകത്തേക്ക് എത്തിയ മത്സരാർത്ഥികൾ.
Also Read: കാപ്പി കുടിക്കാനായി മാത്രം 6 മണിക്കൂർ യാത്ര ചെയ്ത് ആഗ്രയിൽ പോവും; ഭക്ഷണപ്രേമത്തെ കുറിച്ച് ബിഗ് ബോസ് താരം: Bigg Boss
ഏറെ വെല്ലുവിളികൾ ഉയർത്തുന്ന ബിഗ് ബോസ് ഷോയ്ക്കിടയിൽ പലപ്പോഴും ഇരുവർക്കും പരസ്പരം ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്. ബിഗ് ബോസിലെ മൈൻഡ് ഗെയിമുകളും തന്ത്രങ്ങളുമെല്ലാം ഇരുവരേയും പിരിക്കുമോ എന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. എന്നാൽ എത്ര ആഴത്തിലുള്ളതാണ് തങ്ങളുടെ സ്നേഹം എന്ന് പ്രേക്ഷകർക്ക് കാണിച്ച് കൊടുത്താണ് ആദിലയും നൂറയും ഓരോ ആഴ്ചയും വെല്ലുവിളികളെ അതിജീവിക്കുന്നത്.
Also Read: ഷാനവാസ് പണപ്പെട്ടി എടുത്ത് പോകുമോ? പറഞ്ഞുകൊടുത്ത് ആദില; Bigg Boss Malayalam Season 7
ഇരുവർക്കുമിടയിൽ വീണ്ടും പ്രശ്നങ്ങൾ വന്നിരിക്കുന്നു എന്നാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട പുതിയ പ്രൊമോ സൂചിപ്പിക്കുന്നത്. ഒന്നും രണ്ടും പറഞ്ഞ് പരസ്പരം മുഷിയുന്ന ആദിലയേയും നൂറയേയുമാണ് പ്രൊമോയിൽ കാണാനാവുക.
"ബേബിയുടെ ഈ ദേഷ്യം എനിക്ക് ടോളറേറ്റ് ചെയ്യാൻ കഴിയുന്നില്ല," എന്നാണ് നൂറ ആദിലയോട് പറയുന്നത്.
"ദേഷ്യം വന്നാൽ വരും. അതൊരു ഇമോഷനാണ്," എന്നാണ് ആദില മറുപടി നൽകുന്നത്.
Also Read: പിന്നിൽ നിന്ന് ഒനീലിന്റെ കുത്ത്; ടാസ്കിൽ നിന്ന് ഇറങ്ങിപ്പോയി നെവിൻ ; Bigg Boss Malayalam Season 7
"നല്ല രീതിയിൽ സംസാരിക്കാൻ വിളിച്ചതാണോ അതോ തർക്കുത്തരം പറയാനോ?" എന്നു ആദിലയോട് ചോദിക്കുന്ന നൂറയേയും വീഡിയോയിൽ കാണാം.
"എനിക്കു വയ്യ, എനിക്കാകെ നെഞ്ചെരിച്ചിൽ പോലെ തോന്നുന്നു," എന്നു നൂറ പറയുമ്പോൾ "അനുഭവിക്കുന്നത് ഞാനും. നെഞ്ചെരിച്ചിൽ ബേബിയ്ക്കുമല്ലേ?" എന്നാണ് ആദില ചോദിക്കുന്നത്.
"ഒരാള് ഇങ്ങനെ പറഞ്ഞു തരാൻ ഉണ്ടാവുമ്പോഴല്ലേ പ്രശ്നം വരുന്നത്? അത് ഞാൻ നിർത്തുകയല്ലേ വേണ്ടത്?" എന്നാണ് നൂറ ചോദിക്കുന്നത്. പിന്നീട് ഇരുവരും അടുക്കളയിൽ വച്ച് വഴക്കിടുന്നതും പ്രൊമോയിൽ കാണാം.
ബിഗ് ബോസ് സീസൺ ആരംഭിക്കുന്ന സമയം ഇരുവരേയും ഒരു മത്സരാർഥിയായാണ് പരിഗണിച്ചിരുന്നത്. എന്നാൽ പിന്നാലെ ഇരുവരും രണ്ട് മത്സരാർഥികളായിരിക്കും എന്ന് ബിഗ് ബോസ് പ്രഖ്യാപിച്ചു.
Also Read: നിന്റെ ഡ്രാമ എന്റെയടുത്ത് ഇറക്കരുത്; ജിസേലിനോട് പൊട്ടിത്തെറിച്ച് ആര്യൻ | Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.