/indian-express-malayalam/media/media_files/2025/09/24/bigg-boss-hindi-tanya-mittal-2025-09-24-15-35-53.jpg)
Bigg Boss: മലയാളം ബിഗ് ബോസിനൊപ്പം തന്നെ ഹിന്ദി ബിഗ് ബോസ് ഹിന്ദിയുടെ 19-ാം സീസൺ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരാർത്ഥിയായ തന്യ മിത്തൽ തന്റെ ആഢംബര ജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ലാഭകരമായ നിരവധി ബിസിനസുകൾ തനിക്കുണ്ടെന്നും തനിക്ക് 150 അംഗരക്ഷകർ ഉണ്ടെന്നും തന്യ വെളിപ്പെടുത്തിയിരുന്നു. \
Also Read: കട്ടക്കലിപ്പിൽ അനീഷ്; ഷാനവാസിനേയും റിജക്ട് ചെയ്തു; ബോട്ടിലുകൾ എറിഞ്ഞുടച്ചു ; Bigg Bossmalayalam Season 7
ഏറ്റവും പുതിയ എപ്പിസോഡിൽ, തന്യ സഹ-മത്സരാർത്ഥിയായ നീലം ഗിരിയോട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. താൻ ഒരു വലിയ സൈക്കോ ആണെന്നും കാര്യങ്ങൾ തൻ്റെ വഴിക്ക് നടന്നില്ലെങ്കിൽ സ്റ്റാഫിനെ പിരിച്ചുവിടാറുണ്ട് എന്നുമാണ് തന്യ പറഞ്ഞത്.
Also Read: നിന്റെ ഡ്രാമ എന്റെയടുത്ത് ഇറക്കരുത്; ജിസേലിനോട് പൊട്ടിത്തെറിച്ച് ആര്യൻ | Bigg Boss Malayalam Season 7
തനിക്ക് കോഫി കുടിക്കാൻ തോന്നിയാൽ, മധ്യപ്രദേശിലെ ഗ്വാളിയോറിലെ തൻ്റെ വീട്ടിൽ നിന്ന് ഉത്തർപ്രദേശിലെ ആഗ്രയിലേക്ക് യാത്ര ചെയ്യുമെന്നും, താജ്മഹലിന് പിന്നിലെ ഒരു പ്രത്യേക കസേരയിൽ ഇരുന്ന് കോഫി കുടിക്കുമെന്നും തന്യ പറഞ്ഞു. അതുപോലെ, ഡൽഹിയിലേക്ക് യാത്ര ചെയ്ത് പ്രശസ്തമായ ദാൽ ബുഖാറ കഴിക്കാറുണ്ടെന്നും അതു സാധിച്ചില്ലെങ്കിൽ താൻ ദേഷ്യപ്പെട്ട് വിശന്നിരിക്കുമെന്നും തന്യ കൂട്ടിച്ചേർത്തു.
BB scout who saw the poetry in her chaos and and signed her for the show deserves a raise 💰
— MasalaNation (@MasalaNation) September 24, 2025
Cold coffee craving?
Tanya Mittal goes from Gwalior to the Taj Mahal garden, and that’s her normal. ☕#BiggBoss19#TanyaMittal#BB19pic.twitter.com/WJT73XHS6x
“ഞാൻ ഒരു വലിയ സൈക്കോ ആണ്; ഞാൻ എളിമയുള്ളവളായി അഭിനയിക്കുന്നതുകൊണ്ട് ഇവിടെയുള്ള ആളുകൾക്ക് ഒന്നും അറിയില്ല. കോഫി കുടിക്കാൻ, ഞാൻ ഗ്വാളിയോറിൽ നിന്ന് ആഗ്രയിലേക്ക് പോകും, അവിടെ നിന്ന് കോഫി വാങ്ങും. എൻ്റെ കയ്യിൽ ഒരു ഐസ് ബോക്സ് ഉണ്ട്, അതിൽ കോഫി വെക്കും. താജ്മഹലിന് പിന്നിൽ ഒരു പൂന്തോട്ടമുണ്ട്, അവിടെ ഒരു കസേരയുണ്ട്. ഞാൻ ആ കസേരയിൽ മാത്രം ഇരുന്നാണ് കോഫി കുടിക്കുക. എനിക്ക് ഒരു മാസത്തിൽ മൂന്ന് കോൾഡ് കോഫി കുടിക്കണമെങ്കിൽ, ഞാൻ ഓരോ വട്ടവും ഈ പ്രക്രിയയിലൂടെയും കടന്നുപോകേണ്ടതുണ്ട്," തന്യയുടെ വാക്കുകളിങ്ങനെ.
“എനിക്ക് ഇവിടെ കൂടുതൽ വെളിപ്പെടുത്താൻ കഴിയില്ല, കാരണം ആളുകൾ ഞാൻ അഹങ്കരിക്കുകയാണെന്ന് വിചാരിക്കും, പക്ഷേ ഇതെല്ലാം എന്റെ ജീവിതത്തിലെ സാധാരണ കാര്യങ്ങളാണ്. ഞാൻ കഴിക്കുന്ന ബിസ്ക്കറ്റുകൾ ലണ്ടനിൽ നിന്നാണ് വരുന്നത്, അതിനാൽ അങ്ങോട്ട് പോകുന്ന ആരെങ്കിലും എനിക്ക് രണ്ട് മാസത്തിലൊരിക്കൽ അവ കൊണ്ടുവരും. അല്ലെങ്കിൽ ഞാൻ കരയാനും ദേഷ്യം പിടിക്കാനും തുടങ്ങും. ദാൽ കഴിക്കാൻ പോലും ഞാൻ 6 മണിക്കൂർ യാത്ര ചെയ്ത് ഡൽഹിയിലെ ബുഖാറ എന്ന റെസ്റ്റോറന്റിൽ പോവും. അല്ലെങ്കിൽ ഞാൻ വിശന്നിരിക്കും. ഞാൻ ഡൽഹിയിലേക്ക് വിമാനത്തിൽ പോകും, ഭക്ഷണം കഴിക്കും, രാത്രിയോടെ തിരിച്ച് വരും. എനിക്ക് ദേഷ്യം വരുമ്പോൾ, ഞാൻ എൻ്റെ സ്റ്റാഫിനെ പിരിച്ചുവിടും," തന്യ കൂട്ടിച്ചേർത്തു.
Also Read: പിന്നിൽ നിന്ന് ഒനീലിന്റെ കുത്ത്; ടാസ്കിൽ നിന്ന് ഇറങ്ങിപ്പോയി നെവിൻ ; Bigg Boss Malayalam Season 7
ബിഗ് ബോസ് 19 ജിയോഹോട്ട്‌സ്റ്റാറിൽ തിങ്കൾ മുതൽ ഞായർ വരെ രാത്രി 9 മണിക്കും കളേഴ്സ് ടിവിയിൽ രാത്രി 10:30-നുമാണ് സ്ട്രീം ചെയ്യുന്നത്.
Also Read: ഷാനവാസ് പണപ്പെട്ടി എടുത്ത് പോകുമോ? പറഞ്ഞുകൊടുത്ത് ആദില; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.