/indian-express-malayalam/media/media_files/2025/09/02/bigg-boss-malayalam-season-7-aryan-gizele-2025-09-02-11-34-46.jpg)
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ ഏഴ് അഞ്ചാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. മത്സരം മുറുകുന്നതിനൊപ്പം അതിരുവിട്ടുള്ള തർക്കങ്ങളും പഴിചാരലുകളും സദാചാര പൊലീസിംഗുമെല്ലാം വീടിനകത്ത് സംഭവിക്കുന്നുണ്ട്.
Also Read: വിധവ കാർഡ് എടുക്കരുത്, മരിച്ചുപോയ ആളെ നാണം കെടുത്തരുത്; രേണുവിനോട് മസ്താനി: Bigg Boss Malayalam Season 7
കഴിഞ്ഞ ദിവസം ജിസേലും ആര്യനും അടുത്തു കിടന്നതുമായി ബന്ധപ്പെട്ട് അൽപ്പം മോശമായ കമന്റുകൾ അനുമോളുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. ഒരു ഘട്ടത്തിൽ അനുമോൾ ഈ വിഷയം വീടിനകത്തെ ചർച്ചയ്ക്കിടയിൽ എടുത്തിടുകയും മത്സരാർത്ഥികൾ എല്ലാം ചേർന്ന് ജിസേലിനെ ഒരുതരം ആൾക്കൂട്ട വിചാരണ നടത്തുകയും ചെയ്തിരുന്നു. ആര്യൻ പൊട്ടിത്തെറിക്കുകയും അനുമോളെ തല്ലാൻ കയ്യോങ്ങുന്നതും വരെയെത്തി കാര്യങ്ങൾ.
Also Read: ഷാനവാസിനെ ലക്ഷ്യമിട്ട് ജിസേലിന്റെ ലവ് ട്രാക്ക്; മറുപടി നൽകി ഷാനവാസ്: Bigg Boss Malayalam Season 7
എന്തായാലും അനുമോളുടെയും ചില ഹൗസ്മേറ്റ്സുകളുടെയും ഈ സദാചാര വിചാരണ ജിസേലിനെ അസ്വസ്ഥയാക്കിയിട്ടുണ്ട്. നൂറയോട് ഇതിനെ കുറിച്ചു സംസാരിക്കുന്ന ജിസേലിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
"ഞാനും സിംഗിളാണ്, അവനും സിംഗിളാണ്. ഞങ്ങൾ എന്തെങ്കിലും ചെയ്തെങ്കിൽ ചെയ്ത്. ഞങ്ങൾ എന്തിനു നുണ പറയണം? ഞാൻ മാരീഡ് ആണോ, അവൻ മാരീഡാണോ?," എന്നാണ് നൂറയോട് ജിസേൽ ചോദിക്കുന്നത്.
നിങ്ങൾക്ക് രണ്ടുപേർക്കും അതു പ്രശ്നമില്ലെങ്കിൽ വിട്ടേക്കൂ എന്നു നൂറ പറയുമ്പോൾ, "അല്ല. തെറ്റായ കഥ മെനയുന്നതിൽ ഞങ്ങൾക്ക് പ്രശ്നമുണ്ട്," എന്നാണ് ജിസേൽ തിരുത്തുന്നത്.
Also Read: ജിസേലിനെ യക്ഷിയാക്കി അനുമോൾ; ജയിലിലും പൊരിഞ്ഞ അടി ; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us