/indian-express-malayalam/media/media_files/2025/08/30/bigg-boss-malayalam-season-7-shanavas-and-gizele-2025-08-30-21-04-56.jpg)
Source: Facebook
Bigg Boss malayalam Season 7: ഷാനവാസും ആദിലയും നൂറയും തമ്മിൽ കഴിഞ്ഞ ദിവസം രാവിലെ നടന്ന സംസാരമാണ് ഇപ്പോൾ ചർച്ചയാവുന്നത്. ജിസേൽ തന്റെ അടുത്ത് ലവ് ട്രാക്ക് ഉൾപ്പെടെ എന്ത് തന്ത്രം എടുത്താലും അത് നടക്കാൻ പോകുന്നില്ല എന്ന് വ്യക്തമായി പറയുകയാണ് ആദിലയും നൂറയുമായുള്ള സംഭാഷണത്തിന് ഇടയിൽ ഷാനവാസ്. ജിസേലിന് ഷാനവാസിനോടുള്ള സമീപനം പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
ഷാനവാസിനോട് ജിസേലിന് ക്രഷ് ഉണ്ടെന്ന നിലയിലാണ് പ്രതികരണങ്ങൾ ഉയർന്നത്. കഴിഞ്ഞ ദിവസം ആദിലയും നൂറയും അനുമോളും ഇരുന്ന് സംസാരിക്കുമ്പോഴും ജിസേലിന് ഷാനവാസിനോട് താത്പര്യം ഉണ്ടെന്ന നിലയിൽ പറഞ്ഞിരുന്നു. ഇതാണ് അദിലയും നൂറയും ഷാനവാസിനോട് സംസാരിച്ചത്. തന്നെ കുടുക്കാനാണ് ജിസേൽ പല വിധത്തിലും ശ്രമിക്കുന്നത് എന്ന് തനിക്ക് മനസിലായിട്ടുണ്ട് എന്നാണ് ഷാനവാസ് ഇവരോട് മറുപടിയായി പറയുന്നത്.
Also Read: ഇനി പോര് മുറുകും; ഇവരാണ് കളി മാറ്റാൻ ബിഗ് ബോസ് വീട്ടിലെത്തിയ വൈൽഡ് കാർഡുകൾ; Bigg Boss Malayalam Season 7
ജിസേൽ എനിക്ക് ഭക്ഷണമെല്ലാം കൊണ്ടുവന്ന് തരാറുണ്ട്. ഞാൻ അത് കഴിക്കാറുമുണ്ട്. അത് എനിക്ക് ഇവിടെ മറ്റൊരു സ്ഥലത്ത് നിന്ന് ഭക്ഷണം കിട്ടാത്തത് കൊണ്ടാണ്. അല്ലാതെ ജിസേലിനോട് എന്തെങ്കിലും താത്പര്യം ഉണ്ടായിട്ടല്ല. ജിസേലിന്റെ സ്വഭാവം എനിക്ക് കൃത്യമായി മനസിലായിട്ടുണ്ട്. ജിസേലും ആ ഗ്രൂപ്പും ചേർന്ന് എന്നെ കുടുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത് എന്നും ഷാനവാസ് പറയുന്നു.
Also Read: ബിഗ് ബോസ് താരങ്ങൾക്ക് ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം എത്രയെന്നറിയാമോ?: Bigg Boss Malayalam Season7
ഇതിനൊപ്പം ബിഗ് ബോസിന്റെ ഇന്റർവ്യൂയിൽ കയറിയ സമയത്ത് ഹൗസിനുള്ളിൽ ഒരു ലവ് ട്രാക്കിന് ശ്രമിക്കുമോ എന്ന ചോദ്യത്തിന് ഷാനവാസ് നൽകിയ മറുപടിയും ഇപ്പോൾ ആവർത്തിക്കുന്നുണ്ട്. ഒരു ലവ് ട്രാക്കുമായി ആരെങ്കിലും വന്നാൽ പോയി പണി നോക്കാൻ പറയും എന്നാണ് താൻ മറുപടി നൽകിയത് എന്നും ഷാനവാസ് നേരത്തെ പറഞ്ഞിരുന്നു.
Also Read: കാഴ്ചക്കാരുടെ ക്ഷമ പരീക്ഷിക്കുന്ന ചിത്രം: 'ഓടും കുതിര ചാടും കുതിര' റിവ്യൂ; Odum Kuthira Chaadum Kuthira Review
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.