/indian-express-malayalam/media/media_files/2025/08/30/bigg-boss-malayalam-season-7-wild-card-contestants-photos-2025-08-30-15-30-41.jpg)
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ 7 അഞ്ചാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്, ഒപ്പം പുതിയ വൈൽഡ് കാർഡ് മത്സരാർത്ഥികൾ കൂടി വീടിനകത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. അഞ്ചു വൈൽഡ് കാർഡുകളാണ് ഇന്ന് ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിച്ചിരിക്കുന്നത്.
സീരിയൽ താരമായ ജിഷിൻ മോഹൻ, അവതാരക മസ്താനി, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ പ്രവീൺ, ആർക്കിടെക്ടും മോഡലുമായ വേദ് ലക്ഷ്മി, സാബു മാൻ എന്നിവരാണ് ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ വൈൽഡ് കാർഡുകൾ.
Also Read: ബിഗ് ബോസ് താരങ്ങൾക്ക് ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം എത്രയെന്നറിയാമോ?: Bigg Boss Malayalam Season7
ജിഷിൻ മോഹൻ
ആദ്യം മുതൽ പ്രെഡിക്ഷൻ ലിസ്റ്റിൽ പേരുള്ളയാളാണ് സീരിയൽ താരമായ ജിഷിൻ മോഹൻ. ജിഷിന്‍ മോഹന്റെയും വരദയുടെയും വിവാഹവും വിവാഹമോചനവുമെല്ലാം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു. ദീര്‍ഘകാലം പിരിഞ്ഞുകഴിഞ്ഞിരുന്ന ഇരുവരും അടുത്തിടെയാണ് തങ്ങൾ വിവാഹമോചിതരായ കാര്യം വെളിപ്പെടുത്തിയത്. നടി അമേയ നായരുമായി റിലേഷനിലാണ് ജിഷിൻ ഇപ്പോൾ.
ബിഗ് ബോസ് വീട്ടിലെത്തിയ ജിഷിനെ ഷാനവാസ് ആണ് വീടിനകത്തേക്ക് സ്വീകരിച്ചത്.
Also Read: നീ പാൽക്കുപ്പി, എനിക്കിഷ്ടം നല്ല ആണത്തമുള്ള ആണുങ്ങളെ: ആര്യനോട് അനുമോൾ- Bigg Boss Malayalam Season 7
അവതാരക മസ്താനി
യൂട്യൂബ് ചാനൽ ഇന്റർവ്യൂകളിലൂടെയും മറ്റും സമൂഹമാധ്യമങ്ങൾക്ക് സുപരിചിതയാണ് മസ്താനി. സോഷ്യൽ മീഡിയയ്ക്കും ഏറെ പരിചിതമായ മുഖമാണ് മസ്താനി.
ബിഗ് ബോസ് വീട്ടിലേക്ക് മസ്താനിയെ സ്വീകരിച്ചത് റെന ഫാത്തിമയാണ്.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പ്രവീൺ
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പ്രവീൺ ആണ് ബിഗ് ബോസ് വീട്ടിലേക്ക് മൂന്നാമതായി എത്തിയ വൈൽഡ് കാർഡ് മത്സരാർത്ഥി. മാർക്കറ്റിംഗ് മല്ലു എന്ന പേരിൽ അറിയപ്പെടുന്ന പ്രവീണും സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതനാണ്.
പ്രവീണിനെ ബിഗ് ബോസ് വീട്ടിലേക്ക് സ്വാഗതം ചെയ്തത് അനീഷ് ആയിരുന്നു.
മോഡൽ സാബുമാൻ
മോഡലായ സാബുമാൻ ആണ് ബിഗ് ബോസ് വീട്ടിലേക്ക് നാലാമതായി എത്തിയ മത്സരാർത്ഥി. ആര്യനാണ് സാബുമാനെ വീട്ടിലേക്ക് ആനയിച്ചത്.
വേദ് ലക്ഷ്മി
നടിയും മോഡലുമായ വേദ് ലക്ഷ്മിയാണ് അവസാനമായി ബിഗ് ബോസ് വീട്ടിൽ കാലുകുത്തിയ വൈൽഡ് കാർഡ് മത്സരാർത്ഥി. നെവിനാണ് വേദ് ലക്ഷ്മിയെ വീടിനകത്തേക്ക് ആനയിച്ചത്.
എന്തായാലും വൈൽഡ് കാർഡുകളുടെ വരവ് ഷോയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവുമെന്ന് ഉറപ്പാണ്. പുറത്തുനിന്നു ഷോ കാണുകയും മത്സരാർത്ഥികൾക്ക് പൊതുസമൂഹത്തിന്റെ ഇടയിലുള്ള ഇമേജ് മനസ്സിലാക്കുകയുമൊക്കെ ചെയ്ത വൈൽഡ് കാർഡ് എൻട്രികൾ വീടിനകത്തേക്ക് എത്തുന്നതോടെ കളി മാറും. ഹിഡൻ അജണ്ടകളും ഈ മത്സരാർത്ഥികൾക്കുണ്ടാവും. വീടിനകത്ത് പല ഗ്രൂപ്പുകൾ ഇതിനകം തന്നെ രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. വൈൽഡ് കാർഡുകളിൽ ചിലരുടെയെങ്കിലും ലക്ഷ്യം ഈ ഗ്രൂപ്പുകളെ പൊളിച്ചടുക്കുക എന്നാവും. ബിഗ് ബോസ് വീട്ടിൽ ഇനിയെന്ത് സംഭവിക്കുമെന്ന് കണ്ടറിയണം.
Also Read: കാഴ്ചക്കാരുടെ ക്ഷമ പരീക്ഷിക്കുന്ന ചിത്രം: 'ഓടും കുതിര ചാടും കുതിര' റിവ്യൂ; Odum Kuthira Chaadum Kuthira Review
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.