/indian-express-malayalam/media/media_files/2025/08/28/bigg-boss-malayalam-season-7-gizele-2025-08-28-21-24-27.jpg)
Source: Facebook
Bigg Boss malayalam Season 7: അമ്മയുടെ സഹോദരിയുടെ മരണ വിവരം ബിഗ് ബോസ് ഹൗസിനുള്ളിൽ വെച്ച് അറിഞ്ഞിട്ടും മനസാന്നിധ്യം കൈവിടാതെ നിന്ന് മത്സരാർഥി ജിസേൽ. കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചാണ് ജിസേലിനെ ഈ വിവരം ബിഗ് ബോസ് അറിയിച്ചത്. സുഖമില്ലാതിരുന്ന ജിസേലിന്റെ അമ്മയുടെ സഹോദരി മരിച്ചു എന്ന് ബിഗ് ബോസ് പറഞ്ഞതോടെ ഞെട്ടിയ ജിസേലിന് പിന്നെ കണ്ണീരടക്കാൻ പറ്റുന്നുണ്ടായില്ല. എന്നാൽ കണഫെഷൻ റൂമിന് പുറത്തേക്ക് ഈ കരച്ചിൽ ജിസേൽ നീട്ടിയില്ല എന്ന് പറഞ്ഞാണ് പ്രേക്ഷകരിൽ കൂടുതലും ജിസേലിനെ പിന്തുണച്ച് സംസാരിക്കുന്നത്.
Also Read: ബിഗ് ബോസിൽ ഇതുവരെ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റിയ മത്സരാർത്ഥികൾ ഇവർ: Bigg Boss Malayalam
അമ്മയുമായി സംസാരിക്കണം എന്ന് ജിസേൽ ബിഗ് ബോസിനോട് പറഞ്ഞു. അമ്മ ഒറ്റയ്ക്ക് കാര്യങ്ങൾ എല്ലാം എങ്ങനെ ചെയ്യും എന്നതായിരുന്നു ജിസേലിന്റെ വിഷമം. അവർക്ക് ആരുമില്ലാ, അച്ഛനില്ല, അമ്മ മാത്രമേയുള്ളു എല്ലാം ചെയ്യാൻ. കർമങ്ങൾ ചെയ്യാൻ ആരുമില്ല. ഞാനാണ് വീട്ടിലെ കാര്യങ്ങൾ എല്ലാം ചെയ്തിരുന്നത് എന്നെല്ലാം പറഞ്ഞാണ് ജിസേൽ കൺഫെഷൻ റൂമിൽ ഇരുന്ന് കരഞ്ഞത്.
Also Read: Bigg Boss: ബിഗ് ബോസ് ഏഴാം സീസണിനായി മോഹൻലാൽ വാങ്ങുന്ന പ്രതിഫലം എത്രയാണെന്നറിയാമോ?
ജിസേലിനെ ആശ്വസിപ്പിക്കാനായി ആര്യനെ ബിഗ് ബോസ് കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചു. ആര്യനല്ലാതെ മറ്റ് മത്സരാർഥികളോട് ഈ വിവരം പറയാൻ ജിസേൽ തയ്യാറായില്ല. ഇത്രയും സങ്കടം ഉള്ളിലുണ്ടെങ്കിലും അത് മറ്റാരെയും അറിയിക്കാതെ ഹൗസിനുള്ളിലെ കാര്യങ്ങളിലെല്ലാം പതിവ് പോലെ തന്നെ ജിസേൽ ഭാഗമായി.
Also Read: ബിഗ്‌ബോസിന്റെ അടിമയായി നിൽക്കാൻ കഴിയില്ല: ഷോ ക്വിറ്റ് ചെയ്ത് നെവിൻ, Bigg Boss Malayalam Season 7
ജിസേലിന്റെ സ്ഥാനത്ത് മറ്റൊരു മത്സരാർഥിയായിരുന്നു എങ്കിൽ ഒരുപക്ഷേ കരഞ്ഞ് വലിയ ബഹളം വെക്കുമായിരുന്നു എന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകരിൽ നിന്നുയരുന്ന പ്രതികരണം. അമ്മയും ആന്റിയുമാണ് തന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് എന്ന് ജിസേൽ നേരത്തെ പറഞ്ഞിരുന്നു. ജിസേലിന്റെ ഈ സ്ഥാനത്ത് അനുമോൾ ആയിരുന്നെങ്കിലോ എന്നാണ് പല പ്രേക്ഷകരിൽ നിന്നും ഉയരുന്ന ചോദ്യം.
ഈ കാര്യം പറഞ്ഞ് ജിസേൽ സഹതാപം നേടാൻ നോക്കിയില്ല എന്നത് എടുത്ത് പറയേണ്ടതാണ് എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന കമന്റുകൾ. എത്രമാത്രം ശക്തമായ മത്സരാർഥിയാണ് ജിസേൽ എന്ന് തെളിയിക്കുന്നതാണ് ഇതെന്നും പലരും പറയുന്നു.
Also Read: ജിസേലിന്റെ പിറകെ നടക്കുന്ന മൊണ്ണകളാണ് ഇവിടുത്തെ ആണുങ്ങളെന്ന് അനുമോൾ; മുട്ടൻ പണികൊടുത്ത് മോഹൻലാൽ: Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us