scorecardresearch

ജിസേലിന്റെ പിറകെ നടക്കുന്ന മൊണ്ണകളാണ് ഇവിടുത്തെ ആണുങ്ങളെന്ന് അനുമോൾ; മുട്ടൻ പണികൊടുത്ത് മോഹൻലാൽ: Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: ജിസേലിനോട് അസൂയയിൽ കലർന്നൊരു ശത്രുത അനുമോൾ സൂക്ഷിക്കുന്നുണ്ട്. ബിഗ് ബോസ് വീട്ടിലെ ആണുങ്ങളെല്ലാം ജിസേലിന്റെ ബോയ്ഫ്രണ്ട്സ് ആണെന്നാണ് അനുമോളുടെ വിലയിരുത്തൽ

Bigg Boss Malayalam Season 7: ജിസേലിനോട് അസൂയയിൽ കലർന്നൊരു ശത്രുത അനുമോൾ സൂക്ഷിക്കുന്നുണ്ട്. ബിഗ് ബോസ് വീട്ടിലെ ആണുങ്ങളെല്ലാം ജിസേലിന്റെ ബോയ്ഫ്രണ്ട്സ് ആണെന്നാണ് അനുമോളുടെ വിലയിരുത്തൽ

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Malayalam Season 7 Mohanlal Anumol

Bigg Boss malayalam Season 7:  ബിഗ് ബോസ് ഹൗസിലെ മത്സരാർത്ഥികൾക്കിടയിൽ ചെറുതും വലുതുമായ പ്രശ്നങ്ങൾ നിരവധിയാണ്. അനുമോളും ജിസേലും തമ്മിലും അത്ര സുഖകരമായൊരു ബന്ധമല്ല നിലവിലുള്ളത്.  ജിസേലിനോട് അസൂയയിൽ കലർന്നൊരു ശത്രുത അനുമോൾ സൂക്ഷിക്കുന്നുണ്ട്. പിറകെ നടന്ന് നിരന്തരം ചൊറിഞ്ഞുകൊണ്ടിരിക്കുന്ന അനുമോളോട് ജിസേലിനും പ്രശ്നമുണ്ട്. 

Advertisment

Also Read: ചാച്ചൻ കപ്പുമായി വരുന്നത് എനിക്ക് കാണണം; അപ്പാനിയോട് ബിൻസി: Bigg Boss Malayalam Season 7
 
കഴിഞ്ഞ ദിവസം ജിസേലിനെയും ബിഗ് ബോസിലെ ആൺപ്രജകളെയും ബന്ധപ്പെടുത്തിയായിരുന്നു അനുമോളുടെ ഒരു പരാമർശം.  'ബിഗ് ബോസിലെ ആണുങ്ങളെല്ലാം മൊണ്ണകൾ' എന്നായിരുന്നു അനുമോൾ പറഞ്ഞത്. ഒപ്പം ജിസേലിന്റെ ബോയ്ഫ്രണ്ട്സ് ആണ് ബിഗ് ബോസിലെ ആണുങ്ങളെല്ലാം എന്നൊരു വിലയിരുത്തലും അനുമോൾ നടത്തി. 

Also Read: മരക്കഴുതേ എന്ന് വിളിച്ചു; അനീഷിനെ അടിക്കാൻ കസേരയെടുത്ത് ഷാനവാസ് - Bigg Boss Malayalam Season 7
 
വീക്ക്‌ലി എപ്പിസോഡിൽ, അനുമോളുടെ ഈ പരാമർശത്തെ  മോഹൻലാലും  ചോദ്യം ചെയ്തിരുന്നു. കഴിവില്ലാത്തത്, മൂർച്ചയില്ലാത്തത് എന്നീ വാക്കുകൾ ബിഗ് ബോസ് വീട്ടിലെ ആണുങ്ങളെ കുറിച്ച് അനുമോൾ പറഞ്ഞോ എന്ന് മോഹൻലാൽ ചോദിച്ചു. അതെ എന്നും,  'മൊണ്ണ' എന്ന വാക്ക് താൻ ഉപയോഗിച്ചു എന്നും അനുമോൾ സമ്മതിച്ചു. 

പിന്നാലെ, ബിഗ് ബോസ് അനുമോളുടെ ആ പ്രതികരണത്തിന്റെ വീഡിയോ പ്ലേ ചെയ്തു. "പെണ്ണിനെ കണ്ടാൽ ഇങ്ങനെയും വീഴുന്ന ആണുങ്ങളുണ്ടെന്നാണ് ഞാൻ ആലോചിക്കുന്നത്. പെണ്ണിനെ കണ്ടാൽ വീഴുന്ന കൊറേ മൊണ്ണകൾ. ആ അഭി ഒഴിച്ച് ഇരിക്കുന്ന എല്ലാം എണ്ണവും," എന്നായിരുന്നു ശൈത്യയോട് സംസാരിക്കുമ്പോൾ അനുമോൾ പറഞ്ഞത്.

Advertisment

വീഡിയോ പ്ലേ ചെയ്തതിനു ശേഷം, 'മൊണ്ണയല്ലാത്ത ഒരാളെയെങ്കിലും നമുക്ക് കിട്ടിയല്ലോ. കൺഗ്രാറ്റ്സ്' എന്ന് മോഹൻലാൽ തമാശ രൂപേണ അഭിലാഷിനെ അഭിനന്ദിച്ചു. 

Also Read: നൂറയുടെ ചുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ്; പ്രണയം ആരംഭിച്ചതിനെ കുറിച്ച് ആദില -Bigg Boss Malayalam Season 7

വീഡിയോ കണ്ടതിനു ശേഷം വീടിനകത്തെ ആൺപ്രജകൾ എല്ലാവരും അനുമോളുടെ പരാമർശത്തോട് പ്രതികരിച്ചു. അനുമോൾ പറഞ്ഞത് തികച്ചും മോശമായി പോയെന്നാണ് അനീഷ് പറഞ്ഞത്. അതേസമയം, അനുവിനെ സംബന്ധിച്ചിടത്തോളം വേർത്തിരിവ് മനസിലായിട്ടില്ലെന്നും അതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നുമായിരുന്നു അക്ബറിന്റെ മറുപടി.

ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ രണ്ടാഴ്ച പിന്നിട്ടു കഴിഞ്ഞു. 19 മത്സരാർത്ഥികളുമായി ആരംഭിച്ച ഷോയിൽ നിന്നും ഇതിനകം രണ്ടുപേർ പുറത്തായി കഴിഞ്ഞു. മുൻഷി രഞ്ജിത്ത്, ആർ ജെ ബിൻസി എന്നിവരാണ് ഇതുവരെ എവിക്റ്റഡ് ആയത്. 

Also Read: Bigg Boss: ബിഗ് ബോസ് ഏഴാം സീസണിനായി മോഹൻലാൽ വാങ്ങുന്ന പ്രതിഫലം എത്രയാണെന്നറിയാമോ?

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: