/indian-express-malayalam/media/media_files/2025/08/17/rj-bincy-appani-sarath-bigg-boss-malayalam-season-7-2025-08-17-10-48-35.jpg)
Bigg Boss malayalam Season 7: ബിഗ് ബോസ് ഹൗസിൽ നിന്നും അപ്രതീക്ഷിതമായി ഒരു മത്സരാർത്ഥി കൂടി പുറത്തായിരിക്കുകയാണ്. ആര്‍ ജെ ബിന്‍സിയാണ് ഇന്നലെ ബിഗ് ബോസ് വീട്ടിൽ നിന്നും പടിയിറങ്ങിയത്.
Also Read: തല്ലും തലോടലും വേണ്ടിവരും; യഥാർഥ മോഷ്ടാവിനെ കണ്ടെത്താൻ മോഹൻലാൽ - Bigg Boss Season 7 Malayalam
സേഫ് ഗെയിം കളിക്കാൻ ശ്രമിച്ചതാണ് ബിൻസിയ്ക്ക് വിനയായത് എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. കൂട്ടത്തിലേക്ക് ഒതുങ്ങിക്കൂടുന്നു, ഗെയിമിൽ സജീവമല്ല തുടങ്ങിയ വിമർശനങ്ങൾ മുൻപു തന്നെ ബിൻസിയ്ക്ക് നേരെ ഉയർന്നിരുന്നു. മാത്രമല്ല, അപ്പാനി ശരതും ബിൻസിയും തമ്മിലുള്ള കൂട്ടും പ്രേക്ഷകരിൽ ഒരു വിഭാഗം ആളുകളുടെ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
അപ്പാനിയുമായി കൂട്ടായതോടെ ബിഗ് ബോസിലേക്കുള്ള തന്റെ വരവിന്റെ ഉദ്ദേശം ബിൻസി മറന്നു എന്നാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നുള്ള പ്രധാന വിമർശനം. അപ്പാനിയുടെ വാലായി ബിന്‍സി മാറുന്നു എന്ന് പരക്കെ ആക്ഷേപം ഉയർന്നു തുടങ്ങുന്നതിനിടയിലാണ് ബിൻസി എവിക്റ്റ് ആയിരിക്കുന്നത്. ബിന്‍സി പുറത്തുപോയത് നന്നായി അല്ലെങ്കില്‍ അപ്പാനിയുടെ കുടുംബം തകര്‍ന്നേനെ എന്ന രീതിയിലുള്ള ആക്ഷേപങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു.
ഹൗസിൽ നിന്നും സഹമത്സരാർത്ഥികളോട് വിട പറഞ്ഞ് പുറത്തുവരുന്ന സമയത്ത് അപ്പാനിയെ ആശ്വസിപ്പിച്ചാണ് ബിൻസി ഉഇറങ്ങിയത്. 'ചാച്ചൻ കപ്പ് വാങ്ങിച്ചുകൊണ്ട് വരുന്നത് എനിക്ക് കാണണം' എന്ന് അപ്പാനിയുടെ ചെവിയിൽ പറഞ്ഞ് കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചാണ് ബിൻസി ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത്.
Also Read: മരക്കഴുതേ എന്ന് വിളിച്ചു; അനീഷിനെ അടിക്കാൻ കസേരയെടുത്ത് ഷാനവാസ് - Bigg Boss Malayalam Season 7
കോട്ടയം സ്വദേശിയായ ബിൻസി മീഡിയോ ലോകത്തെ സുപരിചിത മുഖമാണ്. നിലവിൽ സ്വകാര്യ എഫ്എമ്മിൽ റേഡിയോ ജോക്കിയാണ് ബിൻസി ബിജു. എഫ്എം സ്റ്റേഷന് പുറത്തും ആക്ടീവാണ് ബിൻസി. ടെലിവിഷൻ അവതാരക എന്ന നിലയിലും ബിൻസി തിളങ്ങിയിട്ടുണ്ട്. 'ബെൽ അടിക്കൂ ബിൽ അടയ്ക്കാം' എന്ന പരിപാടിയിലൂടെയാണ് ബിൻസി അവതാരകയായി കഴിവ് തെളിയിച്ചത്. ദ നെക്സ്റ്റ് ടോപ് ആങ്കർ എന്ന ടാലന്റ് ഹണ്ട് റിയാലിറ്റി ഷോയിലെ വിജയിയും ആണ് ബിൻസി. നടി നൈല ഉഷയും ബിഗ് ബോസ് സീസൺ ഒന്നിലെ ജേതാവായ സാബുമോനുമായിരുന്നു ഈ റിയാലിറ്റി ഷോയിലെ വിധികർത്താക്കൾ. അടുത്തിടെ കോമഡി മാസ്റ്റേഴ്സ് എന്ന ഷോയിൽ അതിഥിയായും ബിൻസി എത്തി.
Also Read: ബിഗ് ബോസ് വീട്ടിൽ നിന്നും ബിൻസി പുറത്തേക്ക്, വിനയായത് സേഫ് ഗെയിം: Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us