scorecardresearch

മരക്കഴുതേ എന്ന് വിളിച്ചു; അനീഷിനെ അടിക്കാൻ കസേരയെടുത്ത് ഷാനവാസ് - Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: "ഷാനവാസേ, ഷാനവാസിന്റെ ഡ്യൂട്ടിയാണ് അത്," അനീഷ് ഇങ്ങനെ പറയുമ്പോൾ അത് ശ്രദ്ധിക്കാതെ ബീൻ ബാഗിൽ കിടക്കുകയാണ് ഷാനവാസ്

Bigg Boss Malayalam Season 7: "ഷാനവാസേ, ഷാനവാസിന്റെ ഡ്യൂട്ടിയാണ് അത്," അനീഷ് ഇങ്ങനെ പറയുമ്പോൾ അത് ശ്രദ്ധിക്കാതെ ബീൻ ബാഗിൽ കിടക്കുകയാണ് ഷാനവാസ്

author-image
Television Desk
New Update
Bigg Boss Season 7 Shanavas and Aneesh Clash

Bigg Boss Season 7; Shanavas and Aneesh Clash: (Screengrab)

Bigg Boss Season 7 malayalam: ജിസേൽ-അനുമോൾ പോര് കടുത്തതോടെ സ്ക്രീൻ സ്പേസ് കിട്ടാത്ത അവസ്ഥയിലായി അനീഷ്. എന്നാൽ കഴിഞ്ഞ ദിവസം പുലർച്ചെ അനീഷിനെ കസേര എടുത്ത് അടിക്കാൻ ഷാനവാസ് ശ്രമിക്കുന്ന ദൃശ്യങ്ങൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. മരക്കഴുതേ എന്ന് വിളിച്ചുള്ള അനീഷിന്റെ പെരുമാറ്റം ആണ് ഷാനവാസിനെ പ്രകോപിപ്പിച്ചത്. 

Advertisment

ജയിലിലുള്ളവരെ വാഷ്റൂം ഉപയോഗിക്കാൻ അനുവദിച്ചതിന് ശേഷം ഇവരെ തിരികെ ജയിലിൽ അടയ്ക്കാൻ പറഞ്ഞാണ് ഷാനവാസിനെ അനീഷ് നിർബന്ധിക്കുന്നത്. "ഷാനവാസേ, ഷാനവാസിന്റെ ഡ്യൂട്ടിയാണ് അത്," അനീഷ് ഇങ്ങനെ പറയുമ്പോൾ അത് ശ്രദ്ധിക്കാതെ ബീൻ ബാഗിൽ കിടക്കുകയാണ് ഷാനവാസ്. 

Also Read: ടാസ്കിന് ഇടയിൽ വീണ് രേണുവിന് പരിക്ക്? ബിഗ് ബോസ് മെറ്റീരിയൽ അല്ലെന്ന വിമർശനം ശക്തം -Bigg Boss Malayalam Season 7

ഷാനവാസ് എഴുന്നേൽക്കാൻ തയ്യാറാവാതെ വന്നതോടെ അനീഷ് പറയുന്നത് എടോ മരക്കഴുതേ തന്റെ ഡ്യൂട്ടിയാണ്  അത് എന്നാണ്. പോടാ ഒരു ചവിട്ട് വെച്ച് തരും നെഞ്ചത്ത് എന്നാണ് അനീഷിനോട് ഷാനവാസ് പറയുന്നത്. പിന്നാലെ ഒരു കുഷ്യൻ അനീഷിന്റെ നേരെ ഷാനവാസ് എറിഞ്ഞു. അനീഷ് അതെടുത്ത് തിരിച്ചും എറിയുന്നു.

Advertisment

Also Read: നൂറയുടെ ചുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ്; പ്രണയം ആരംഭിച്ചതിനെ കുറിച്ച് ആദില -Bigg Boss Malayalam Season 7  

പിന്നാലെ എഴുന്നേറ്റ് അനീഷിന് നേരെ കസേര എടുത്ത് അടിക്കാൻ പാകത്തിൽ ഉയർത്തുകയാണ് ഷാനവാസ്. അനീഷിന് നേർക്ക് വിരൽ ചൂണ്ടി മര്യാദയ്ക്ക് സംസാരിച്ചോ എന്നാണ് ഷാനവാസിന്റെ താക്കീത്. നീ മര്യാദ അർഹിക്കുന്നില്ല എന്നാണ് അനീഷ് തിരിച്ച് പറയുന്നത്. ഇരുവരുടേയും ഫൈറ്റ് നോക്കി നെവിനും നിൽക്കുന്നുണ്ട്. 

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Also Read: ആദ്യ വിവാഹ ബന്ധം നീണ്ടത് ഒരു മാസം; നല്ലൊരു ജീവിതവും ഭർത്താവിനേയും വിധിച്ചിട്ടില്ലെന്ന് രേണു- Bigg Boss Malayalam Season 7

ഷാനവാസ് കസേര എടുത്ത് അനീഷിനെ അടിക്കാൻ വന്നത് ശരിയായില്ല എന്ന പ്രതികരണങ്ങളാണ് കൂടുതലും. എന്നാൽ അനീഷിന്റേയും ഷാനവാസിന്റേയും ഫൈറ്റ് കാണാൻ രസമുണ്ട് എന്ന കമന്റുകളും സമൂഹമാധ്യമങ്ങളിൽ വരുന്നുണ്ട്. ഈ സംഭവം നടന്നതിന് പിന്നാലെ ഇരുവരും പരസ്പരം സംസാരിച്ച് ഒരുമിച്ചിരിക്കുകും ചെയ്തു. ടോം ആൻഡ് ജെറി പോലെയാണ് അനീഷും ഷാനവാസും എന്നും കമന്റുകൾ വരുന്നുണ്ട്. 

Read More: അമ്മയെ അച്ഛൻ തല്ലുന്നത് ഒരുപാട് വട്ടം കണ്ടു; പിന്നെ ഞാൻ അനാഥാലയത്തിലായി: നെവിൻ - Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: