scorecardresearch

ടാസ്കിന് ഇടയിൽ വീണ് രേണുവിന് പരിക്ക്? ബിഗ് ബോസ് മെറ്റീരിയൽ അല്ലെന്ന വിമർശനം ശക്തം -Bigg Boss Malayalam Season 7

Bigg Boss Malayalam Season 7 Renu Sudhi:ബിഗ് ബോസിലെ ഫിസിക്കൽ ടാസ്കുക്കൾ രേണു സുധിക്ക് പറ്റില്ല എന്ന അഭിപ്രായമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

Bigg Boss Malayalam Season 7 Renu Sudhi:ബിഗ് ബോസിലെ ഫിസിക്കൽ ടാസ്കുക്കൾ രേണു സുധിക്ക് പറ്റില്ല എന്ന അഭിപ്രായമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

author-image
Television Desk
New Update
Bigg Boss Malayalam Season 7 Renu Sudhi Fell

Bigg Boss Malayalam Season 7, Jail Task: (Screengrab)

Bigg Boss malayalam Season 7: ഏഴാം സീസൺ ആരംഭിക്കുന്നതിന് മുൻപ് തന്നെ ബിഗ് ബോസ് പ്രഖ്യാപിച്ചിരുന്നത് കടുപ്പമേറിയ ടാസ്കുകളായിരിക്കും ഇത്തവണ മത്സരാർഥികളെ കാത്തിരിക്കുന്നത് എന്നാണ്. ടാസ്കുകൾ കടുപ്പമാകുമ്പോൾ അതിനനുസരിച്ച് പിടിച്ച് നിൽക്കാൻ മാനസികമായും ശാരീരികമായും ശക്തമായിരിക്കണം. ഇത്തവണത്തെ ജയിൽ ടാസ്കിന് ഇടയിൽ രേണു സുധി വീഴുക കൂടി ചെയ്തതോടെ ടാസ്കുകൾ നന്നായി കളിക്കാൻ പാകത്തിൽ മറ്റൊരു മത്സരാർഥിയെ വൈൽഡ് കാർഡ് വഴി ഉൾപ്പെടുത്തണം എന്ന മുറവിളി സമൂഹമാധ്യമങ്ങളിൽ ഉയരുകയാണ്. 

Advertisment

നെവിനൊപ്പമാണ് രേണു ജയിൽ ടാസ്ക് കളിച്ചത്. അച്ചാറ് കമ്പനി എന്നായിരുന്നു ഈ ടാസ്കിന്റെ പേര്. നെവിനും രേണുവിനും നെല്ലിക്കകളും നാരങ്ങകളും ബിഗ് ബോസ് നൽകി. ജയിലിനുള്ളിൽ നിന്നുകൊണ്ട് ഈ നെല്ലിക്കകളും നാരങ്ങകളും ജയിലിൽ നിന്ന് അകലെയായി വെച്ചിരിക്കുന്ന ഭരണിക്കുള്ളിലേക്ക് ഇരുവരും എറിഞ്ഞിടണം. 

Also Read: "എനിക്ക് ഒരു ഫെമിനിൻ പാർട്ട് ഉണ്ട്; അച്ഛൻ മറ്റൊരു കുടുംബത്തിലേക്ക് എന്നെ പറിച്ച് നട്ടു" - Bigg Boss Season 7 Malayalam

ഇത് ഉപയോഗിച്ച് സ്വാദിഷ്ടമായ അച്ചാറ് തയ്യാറാക്കുക എന്നാണ് ടാസ്ക് ലെറ്ററിൽ ബിഗ് ബോസ് പറഞ്ഞിരുന്നത്. നാരങ്ങൾ ഭരണിക്കുള്ളിലിട്ടതിന് ശേഷം സാധനങ്ങളുടെ അടുത്തേക്ക് ഓടുന്നതിന് ഇടയിൽ രേണു വീഴുകയായിരുന്നു. ഇതാണ് പ്രൊമോയിൽ കാണിക്കുന്നത്. ഇതോടെ ഫിസിക്കൽ ടാസ്കുക്കൾ രേണുവിന് പറ്റില്ല എന്ന അഭിപ്രായമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. 

Advertisment

Also Read: വാ തുറക്കാൻ പോലും പറ്റുന്നില്ല, വേദനിക്കുന്നു; ജിസേലിന്റെ കള്ളത്തരം പൊക്കി അനുമോൾ- Bigg Boss Malayalam Season 7

തന്റെ ആരോഗ്യം മോശമായെന്ന് കഴിഞ്ഞ ദിവസം രേണു പറഞ്ഞിരുന്നു. "എന്റെ ഹെൽത്ത് തീരെ ഓക്കെ അല്ല. എനിക്കിനി വയ്യ. വീട്ടിൽ പോയാൽ മതിയെന്നായി," ഇങ്ങനെയായിരുന്നു രേണു പറഞ്ഞത്. ഷോയിൽ തുടർന്നാൽ ഇതിലും കടുപ്പമേറിയ ടാസ്കുകൾ വരുമ്പോൾ രേണു എന്ത് ചെയ്യും എന്നാണ് സമൂഹമാധ്യമങ്ങളിൽ പലരും ചോദിക്കുന്നത്. 

Also Read: എന്താണ് ഉദ്ദേശം? നിങ്ങൾ ഫ്രണ്ട്സും ആയോ? നൂറയോട് ആദില; ടോക്സിക് എന്ന് വിമർശനം - Bigg Boss Malayalam Season 7

അതിനിടയിൽ ജീവിത കഥ പറയുന്ന ടാസ്കിൽ രേണു പറഞ്ഞ പല കാര്യങ്ങളിലും പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. ഷോയിലേക്കുള്ള എൻട്രിയുടെ ദിവസം ഞാൻ ഒരു ഹോസ്റ്റലിൽ പോലും നിന്നിട്ടില്ല എന്ന് രേണു മോഹൻലാലിനോട് പറഞ്ഞതായാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോൾ ജീവിത കഥയിൽ പറയുന്നത് ജനറൽ നഴ്സിങ്ങിന് പഠിക്കാൻ ഹോസ്റ്റലിൽ നിന്നു എന്നുമാണ്. ഇങ്ങനെ രേണുവിനെതിരെ പല നെഗറ്റീവ് അഭിപ്രായങ്ങളും ഉയരുന്നുണ്ട്. 

Read More: 'എന്റെ ഹെൽത്ത് ഓക്കെ അല്ല; എനിക്കിനി വയ്യ'; രേണു സുധി പിന്മാറുന്നു? - Bigg Boss Season 7 Malayalam

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: