/indian-express-malayalam/media/media_files/2025/08/14/bigg-boss-malayalam-season-7-adhila-and-noora-2025-08-14-15-59-38.jpg)
Bigg Boss Malayalam Season 7; Adhila and Noora: (Source: Facebook)
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ 7 ആരംഭിച്ചപ്പോൾ തന്നെ ലെസ്ബിയൻ പങ്കാളികളായ ആദിലയും നൂറയും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചിരുന്നു. രണ്ടാമത്തെ ആഴ്ചയിലേക്ക് മത്സരം എത്തി നിൽക്കുമ്പോൾ ആദില ടോക്സിക് ആയി നൂറയോട് പെരുമാറുന്നു എന്ന പ്രതികരണങ്ങൾ ഉയരുന്നുണ്ട്. ഇത് അവരുടെ ഗെയിം സ്ട്രാറ്റജിയുടെ ഭാഗമാവാം എന്ന അഭിപ്രായവും ശക്തമാണ്. ഇതിനിടയിൽ സേഫ് ഗെയിം കളിക്കുകയാണോ എന്ന് നൂറയോട് ആദില ചോദിക്കുന്നതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്.
ജിസേലിനെ പിന്തുണച്ച് നൂറ സംസാരിച്ചതിലേക്ക് ചൂണ്ടിയാണ് ആദിലയുടെ ചോദ്യം വരുന്നത്. എന്താണ് ഉദ്ദേശം, സേഫ് ഗെയിം കളിക്കുന്നു എന്ന് നൂറയോട് ആദില പറയുന്നു. ഇതിന് മറുപടിയായി നൂറ പറയുന്നത് എനിക്ക് ചില ഫേവറിറ്റുകൾ ഉണ്ടെന്നും അവരോട് ഫൈറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ്...
Also Read: രേണു സുധിടെ മോട്ടീവ് കൃത്യവും വ്യക്തവുമാണ്: വൈറലായി കുറിപ്പ്, Bigg Boss Malayalam Season 7
ഞാൻ നിന്റെ ഫേവറിറ്റ് അല്ലേ എന്ന് നൂറയോട് ആദില ചോദിച്ചു. നീ എന്റേതല്ലേ എന്നായിരന്നു നൂറയുടെ മറുപടി. എന്റെ ഫ്രണ്ട് ആണ് ജിസേൽ. എനിക്കങ്ങനെ ചെയ്യാൻ പറ്റില്ല എന്ന് നൂറ പറഞ്ഞപ്പോൾ, അതിനിടയിൽ ഫ്രണ്ടുമായോ എന്നാണ് ആദില തിരിച്ച് ചോദിച്ചത്. ഞങ്ങൾ ഫ്രണ്ട്സ് ആണ് എന്ന് നൂറ പറയുമ്പോൾ എനിക്കതിലൊന്നും പ്രശ്നമില്ലെന്നാണ് ആദിലയുടെ പ്രതികരണം.
Also Read: ആ കളി ഇവിടെ വേണ്ട, രേണു സുധിയുടെ കള്ളത്തരം കയ്യോടെ പൊക്കി മോഹൻലാല്‍; വീഡിയോ- Bigg Boss Malayalam Season 7
ബിഗ് ബോസ് കഴിയുമ്പോഴേക്കും ആദിലയും നൂറയും പിരിയുമോ എന്ന് പലരും സമൂഹമാധ്യമങ്ങളിൽ ചോദിക്കുന്നുണ്ട്. നൂറയെ സംസാരിക്കാൻ ആദില അനുവദിക്കുന്നില്ല എന്ന വിമർശനവും ചിലർ ഉന്നയിക്കുന്നു. എന്നാലും ഒരുപാട് പ്രതിസന്ധികൾക്കൊടുവിൽ ഒന്നായ ഇരുവരും കൂടുതൽ സ്നേഹത്തോടെ തന്നെ മുൻപോട്ട് പോകുമെന്നാണ് മറ്റൊരു വിഭാഗം ആളുകൾ പറയുന്നത്.
Also Read: 'എന്റെ ഹെൽത്ത് ഓക്കെ അല്ല; എനിക്കിനി വയ്യ'; രേണു സുധി പിന്മാറുന്നു? - Bigg Boss Season 7 Malayalam
കേരള ഹൈക്കോടതിയുടെ ചരിത്ര വിധിയിലൂടെയാണ് ആദിലയ്ക്കും ഫാത്തിമയ്ക്കും ഒരുമിച്ച് ജീവിക്കാനായത്. സൗദി അറേബ്യയിൽ പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ഇരുവരും ഇഷ്ടത്തിലാവുന്നത്. പിന്നാലെ ഇന്ത്യയിലെത്തി ഇരുവരും ബിരുദ പഠനത്തിന് ചേർന്നു. ഇരുവരുടേയും ബന്ധത്തെ കുറിച്ച് നൂറയുടെ കുടുംബം അറിഞ്ഞതോടെ ഇവരുടെ കുടുംബാംഗങ്ങളിൽ നിന്ന് വലിയ പീഡനങ്ങളാണ് നേരിടേണ്ടി വന്നത്.
Read More: Bigg Boss: രേണു സുധി ഫ്‌ളവർ അല്ലടാ ഫയറാടാ, താഴത്തില്ലടാ; വൈറലായി റീൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us