/indian-express-malayalam/media/media_files/2025/08/10/renu-sudhi-mohanlal-bigg-boss-malayalam-season-7-2025-08-10-09-51-16.jpg)
Bigg Boss malayalam Season 7: ആദ്യ ആഴ്ച തന്നെ താൻ എവിക്ഷനിൽ എത്തിയെന്നും എല്ലാവരും സപ്പോർട്ട് ചെയ്യണമെന്നും രേണു സുധി വോട്ട് അഭ്യർത്ഥിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ബിഗ് ബോസ് വീടിനകത്ത് കഴിയുന്ന രേണു സുധി എങ്ങനെയാണ് ഈ വീഡിയോ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തത് എന്ന കൺഫ്യൂഷനിലായിരുന്നു പല പ്രേക്ഷകരും.
സത്യത്തിൽ, രേണു സുധിയുടെ അതിബുദ്ധിയായിരുന്നു ആ വീഡിയോയ്ക്ക് പിറകിൽ പ്രവർത്തിച്ചത്. ബിഗ്‌ബോസിൽ വരുന്നതിനു മുന്നേ രേണു മുൻകൂട്ടി തയ്യാറാക്കിയ വീഡിയോ ആയിരുന്നു ഇത്.
Also Read: Bigg Boss: "പേക്കോലം കെട്ടി ആടാനുള്ളതല്ല ബിഗ് ബോസ്"; തീപ്പൊരിയായി ബിൻസി; മാസ് എന്ന് ഫാൻസ്
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു മത്സരാർത്ഥിയും പയറ്റാത്ത ആ അതിബുദ്ധിയെ കയ്യോടെ പൊക്കിയിരിക്കുകയാണ് മോഹൻലാൽ. വീക്കിലി എപ്പിസോഡിൽ, പ്രസ്തുത സംഭവത്തിൽ മോഹൻലാൽ രേണു സുധിയോട് വിശദീകരണം തേടി. ഇങ്ങനെയുള്ള കാര്യങ്ങള്‍ പൈറസിക്ക് തുല്യമാണെന്നും മോഹൻലാൽ പറഞ്ഞു.
ബിഗ് ബോസിന് വന്ന ഒരു കത്ത് വായിച്ചുകൊണ്ടായിരുന്നു മോഹൻലാൽ വിഷയത്തിലേക്ക് കടന്നത്. ബിഗ് ബോസില്‍ സംപ്രേഷണം ചെയ്യുന്നതിന് മുന്നേ, നടക്കുന്ന കാര്യങ്ങള്‍ വീഡിയോ ആയി പുറത്തുവരുന്നു എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം. തുടര്‍ന്ന് രേണു സുധിയുടെ വീഡിയോയും വീഡിയോ ഹൗസിനകത്ത് പ്ലേ ചെയ്തു.
Also Read: Bigg Boss: പണി വരുന്നുണ്ട് അക്ബറേ! ക്ഷുഭിതനായി മോഹൻലാൽ
സംഭവം മത്സരാർത്ഥികളെയും പ്രേക്ഷകരെയും കാണിച്ചതിനു ശേഷം ഇത് ശരിയായില്ല എന്നായിരുന്നു മോഹൻലാലിന്റെ വിലയിരുത്തൽ. 'ആകാംക്ഷ നിറഞ്ഞ ഷോയാണ്. ഇതിന്റെ കൗതുകം നിറഞ്ഞ കാര്യങ്ങള്‍ ഇല്ലാതാക്കുന്ന തരത്തിലുള്ള വീഡിയോകൾ ചെയ്യരുത്. ഇത് പൈറസി തന്നെയാണ്' മോഹൻലാല്‍ പറഞ്ഞു.
സംഭവത്തിൽ രേണു സുധി ക്ഷമ ചോദിക്കുന്ന വീഡിയോയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കറങ്ങുന്നുണ്ട്. ബിഗ് ബോസ് വീട്ടിലെ ക്യാമറയ്ക്ക് മുന്നിലെത്തിയാണ് രേണു വിഷയത്തിൽ ക്ഷമ ചോദിച്ചത്. യൂട്യൂബ് കൈകാര്യം ചെയ്യാൻ ഒരു കസിനെ ഏൽപ്പിച്ചിരുന്നെന്നും ഇങ്ങനെ ചെയ്യാമോ എന്ന കാര്യത്തിൽ തനിക്ക് അറിവില്ലായിരുന്നുവെന്നും ഇനി ഇങ്ങനെ ഉണ്ടെങ്കിലും അത് ഇടരുത് കസിനേ എന്നും രേണു സുധി ക്യാമറയിൽ നോക്കി പറയുന്നത് കാണാം. ബിഗ് ബോസ് എന്നോട് ക്ഷമിക്കുക എന്നും രേണു സുധി കൂട്ടിച്ചേർത്തു.
Also Read: Bigg Boss: ആരാണ് സുധി? രേണുവും അനീഷും പൊരിഞ്ഞ അടി; രേണു ഫയറാണെന്ന് ഷാനവാസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.