scorecardresearch

Bigg Boss: പണി വരുന്നുണ്ട് അക്ബറേ! ക്ഷുഭിതനായി മോഹൻലാൽ

Bigg Boss Malayalam Season 7: ഓമനപ്പേരിടൽ ടാസ്കിൽ അക്ബർ ഖാൻ രേണുവിനെ സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ചത് രൂക്ഷവിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു

Bigg Boss Malayalam Season 7: ഓമനപ്പേരിടൽ ടാസ്കിൽ അക്ബർ ഖാൻ രേണുവിനെ സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ചത് രൂക്ഷവിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mohanlal Akbar Khan

Bigg Boss malayalam Season 7: ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. ഒരാഴ്ചത്തെ മത്സരാർത്ഥികളുടെ പ്രകടനം വിലയിരുത്താനും വിശേഷങ്ങൾ തിരക്കാനുമൊക്കെയായി മോഹൻലാൽ ഇന്ന് ബിഗ് ബോസ് വീട്ടിലേക്ക് എത്തുകയാണ്. പോയവാരം ഹൗസിനകത്തു നടന്ന പ്രധാനപ്പെട്ട വിഷയങ്ങൾ മോഹൻലാൽ ചർച്ച ചെയ്യും. 

Advertisment

വീക്കിലി എപ്പിസോഡിന്റെ പ്രൊമോ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്. ടാസ്കിന്റെ കാര്യത്തിൽ ഉഴപ്പിയവർക്കും പണിപ്പുര ടാസ്കിനെ സീരിയസ്സായി കാണാത്തവർക്കും ഏഴിന്റെ പണി കിട്ടുമെന്നാണ് മോഹൻലാൽ പ്രൊമോയിൽ പറയുന്നത്.

Also Read: Bigg Boss: 'അനീഷിനെ എയർപോർട്ടിൽ ഇട്ട് തീർക്കുമെന്ന് അപ്പാനി ശരത്'; റോക്കിയുടെ അവസ്ഥയാകുമെന്ന് പ്രേക്ഷകർ

അതു മാത്രമല്ല, രേണുവിനെ സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ച വിഷയത്തിൽ അക്ബർ ഖാൻ ഉത്തരം പറയേണ്ടി വരുമെന്ന സൂചനയും പ്രൊമോയിൽ ഉണ്ട്. 'ഓമന പേരിടൽ ടാസ്ക് വികൃതമാക്കിയവരേയും വിടില്ല വെറുതെ' എന്നാണ് പ്രൊമോയിൽ മോഹൻലാൽ പറയുന്നത്. 

Advertisment

അതേസമയം, ഈ ആഴ്ച പ്രേക്ഷകവിധി പ്രകാരം ആരായിരിക്കും പുറത്തു പോവുക എന്നതും കാത്തിരുന്നു തന്നെ കാണണം. 

Also Read: Bigg Boss: ആരാണ് സുധി? രേണുവും അനീഷും പൊരിഞ്ഞ അടി; രേണു ഫയറാണെന്ന് ഷാനവാസ്

എന്താണ് 'സെപ്റ്റിക് ടാങ്ക്' വിവാദം?

സഹമത്സരാർത്ഥികൾക്ക് ഓമനപ്പേരുകൾ നിർദ്ദേശിക്കാൻ ബിഗ് ബോസ് നൽകിയ ടാസ്ക് ആണ് പ്രശ്നങ്ങളിൽ ചെന്നവസാനിച്ചത്. ഗായകനായ അക്ബർ ഖാന്റെ ഊഴം വന്നപ്പോൾ, രേണുവിനെ സെപ്റ്റിക് ടാങ്ക് എന്നാണ് അക്ബർ വിശേഷിപ്പിച്ചത്. 

Also Read: Bigg Boss: ഏഴിന്റെ പണിയിൽ ആദ്യം ആര് വീഴും? എവിക്ഷനിലും ട്വിസ്റ്റുമായി ബിഗ് ബോസ് ഞെട്ടിക്കുമോ?

അക്ബറിന്റെ ഈ പരമാർശം രേണുവിനെയും ഹൗസിലെ പല മത്സരാർത്ഥികളെയും ഒന്നാകെ  ഞെട്ടിക്കുക തന്നെ ചെയ്തു. സോഷ്യൽ മീഡിയയിൽ വലിയൊരു വിഭാഗം ആളുകൾ, അക്ബർ രേണുവിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രംഗത്തുവന്നു.

 ടാസ്കിനു പിന്നാലെ, "സെപ്റ്റിക് ടാങ്ക് എന്ന ഇരട്ടപ്പേര് കേൾക്കുന്നത് എന്റെ ലൈഫിൽ ആദ്യമായിട്ടാണ്. അതെന്നെ ഹേർട്ട് ചെയ്തു. ഞാൻ ഉരുകി പോയി. ഒരിക്കലും കരയുന്നതല്ല, കരഞ്ഞ് ഒരു അടവും കാണിക്കുന്നില്ല. ലോകം മുഴുവൻ കേട്ടുകൊണ്ടിരിക്കുകയല്ലേ?" എന്നാണ് നൂറയോട് രേണു പരാതി പറഞ്ഞത്. 

Also Read: Bigg Boss: 'പിന്നെന്തിനാണ് ഇടയ്ക്ക് എന്നെ നോക്കുന്നത്?' അനുമോളുടെ ചോദ്യം; 'അനുഷ് കോംമ്പോ' എന്ന് ഫാൻസ്

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: