scorecardresearch

Bigg Boss: ഏഴിന്റെ പണിയിൽ ആദ്യം ആര് വീഴും? എവിക്ഷനിലും ട്വിസ്റ്റുമായി ബിഗ് ബോസ് ഞെട്ടിക്കുമോ?

Bigg Boss Season 7 Malayalam: പുകഞ്ഞ കൊള്ളി പുറത്ത് എന്ന ടാസ്കുമായി ഹൗസിൽ നിന്ന് മത്സരാർഥികളെ പുറത്താക്കാനുള്ള ഗെയിമും ആദ്യ ആഴ്ചയിൽ തന്നെ ബിഗ് ബോസ് കൊണ്ടുവന്ന് മത്സരം കടുപ്പിച്ചിരുന്നു

Bigg Boss Season 7 Malayalam: പുകഞ്ഞ കൊള്ളി പുറത്ത് എന്ന ടാസ്കുമായി ഹൗസിൽ നിന്ന് മത്സരാർഥികളെ പുറത്താക്കാനുള്ള ഗെയിമും ആദ്യ ആഴ്ചയിൽ തന്നെ ബിഗ് ബോസ് കൊണ്ടുവന്ന് മത്സരം കടുപ്പിച്ചിരുന്നു

author-image
Television Desk
New Update
Bigg Boss Malayalam Season 7

Source: Facebook

Bigg Boss Season 7 malayalam: ബിഗ് ബോസ് സീസൺ 7 വിക്കൻഡ് എപ്പിസോഡിലേക്ക് എത്തുമ്പോൾ ആദ്യ എവിക്ഷനിൽ പുറത്തേക്ക് പോവുക ആരാവും? ഏഴിന്റെ പണിയുടെ സീസൺ ആയതിനാൽ രണ്ട് പേരെ ആദ്യ ആഴ്ചയിൽ തന്നെ പുറത്താക്കിയും ബിഗ് ബോസ് ഞെട്ടിച്ചേക്കാം. എന്നാൽ ആദ്യ ആഴ്ച കൊണ്ട് മത്സരാർഥികളുടെ കളി പൂർണമായും മനസിലാക്കാൻ സാധിക്കില്ലെന്നും അതിനാൽ ആദ്യ ആഴ്ചയിലെ എവിക്ഷൻ ഒഴിവാക്കണം എന്നും സമൂഹമാധ്യമങ്ങളിൽ ആവശ്യം ശക്തമാണ്. 

Advertisment

എട്ട് പേരിൽ ഡെയിഞ്ചറസ് സോണിൽ ആരെല്ലാം?

എട്ട് പേരാണ് ആദ്യ ആഴ്ചയിൽ പ്രേക്ഷക വിധി തേടി എവിക്ഷൻ നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടത്. ഇതിന് പുറമെ പുകഞ്ഞ കൊള്ളി പുറത്ത് എന്ന ടാസ്കുമായി ഹൗസിൽ നിന്ന് മത്സരാർഥികളെ പുറത്താക്കാനുള്ള ഗെയിമും ആദ്യ ആഴ്ചയിൽ തന്നെ ബിഗ് ബോസ് കൊണ്ടുവന്ന് മത്സരം കടുപ്പിച്ചിരുന്നു. 

Also Read: Bigg Boss: ആരാണ് സുധി? രേണുവും അനീഷും പൊരിഞ്ഞ അടി; രേണു ഫയറാണെന്ന് ഷാനവാസ്

മത്സരാർഥികൾക്ക് ബിഗ് ബോസ് ഏഴിന്റെ പണി നൽകിയതോടെ ക്യാപ്റ്റൻ സ്ഥാനം കിട്ടിയതിനാലാണ് അനീഷിന് എവിക്ഷൻ നോമിനേഷനിൽ നിന്ന് രക്ഷപെടാനായത്. അല്ലായിരുന്നു എങ്കിൽ അനീഷിന്റെ പേര് ലിസ്റ്റിൽ ഉണ്ടാവുമായിരുന്നു എന്ന് ഉറപ്പായിരുന്നു. ഏറ്റവും കൂടുതൽ പേർ ശൈത്യക്കെതിരെയാണ് എവിക്ഷനിൽ വോട്ട് ചെയ്തത്. ആറ് പേർ ശൈത്യയുടെ പേര് പറഞ്ഞപ്പോൾ അഞ്ച് വോട്ടുകളുമായി മുൻഷി രഞ്ജിത് ആണ് രണ്ടാമത്.

Advertisment

മുൻഷി രഞ്ജിത്തോ ശൈത്യയോ?

മുൻഷി രഞ്ജിത്, ശൈത്യ എന്നിവരിൽ ഒരാൾ പുറത്തേക്ക് പോകാനാണ് സാധ്യത എന്ന വിലയിരുത്തലാണ് ശക്തം. ആദ്യ ആഴ്ചയിൽ ഡെയിഞ്ചറസ് സോണിൽ നിൽക്കുന്നത് ഈ രണ്ട് പേരാണ്. മുൻഷി രഞ്ജിത്തിന് ഹൗസിലെ തന്റെ സാന്നിധ്യം ശക്തമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിച്ചിരുന്നില്ല.

Also Read: ഒരുപാടുകാലം ആഗ്രഹിച്ചതാണ് ഈ മുഹൂര്‍ത്തം: താലിമാലയണിഞ്ഞ് അഭിഷേകിനൊപ്പം ജാൻമണി

രേണു സുധി, നെവിൻ, ജിസെൽ എന്നിവർക്ക് നാല് വീതം വോട്ടുകളും ആര്യന് മൂന്ന് വോട്ടും അനുമോൾ, ശാരിക എന്നിവർക്ക് രണ്ട് വോട്ടും ആണ് കിട്ടിയത്. അപ്പാനി ശരത്, കലാഭവൻ സരിഗ, ആര്‍ജെ ബിന്‍സി, റെന്ന ഫാത്തിമ എന്നിവരുടെ പേരുകളാണ് ആരും എവിക്ഷൻ നോമിനേഷനിൽ പറയാതിരുന്നത്. 

രേണു സുധിക്ക് നേരെ നെഗറ്റീവ് കമന്റുകൾ സമഹമാധ്യമങ്ങളിൽ വരുന്നുണ്ട് എങ്കിലും ഇത്തവണ രേണു പുറത്താവാനുള്ള സാധ്യതയില്ല.  കണ്ടന്റ് ഉണ്ടാക്കാനാവും എന്ന വിലയിരുത്തലുള്ളതിനാലും ഹൗസിന് പുറത്ത്  പിന്തുണയ്ക്കുന്ന ഒരുപാട് പേർ ഉണ്ടെന്നതിനാലും അനുമോളും സേഫ് സോണിലാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. 

യുട്യൂബ് ഇന്റർവ്യൂവിലൂടെ ശാരികയ്ക്ക് ഹേറ്റേഴ്സ് ഒരുപാട് ഉണ്ടെങ്കിലും ആദ്യ ആഴ്ചയിൽ ശാരിക പുറത്താവാനുള്ള സാധ്യത കുറവാണ്. പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ച ആര്യൻ ഹൗസിൽ തുടരണം എന്ന് ആഗ്രഹിക്കുന്ന നിരവധി പേരുണ്ടാകാനാണ് സാധ്യത. പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ. 

ജിസെലിനെ സമൂഹമാധ്യമങ്ങളിൽ പിന്തുണ

ജിസെലിന് തന്റെ സാന്നിധ്യം ഹൗസിൽ അറിയിക്കാനായെന്നും മലയാളം നന്നായി അറിയില്ലെങ്കിലും ഗെയിം മനസിലാക്കി കളിക്കാൻ ജിസെലിന് സാധിക്കും എന്നതും എവിക്ട് ആവുന്നതിൽ നിന്ന് ജിസെലിനെ രക്ഷിച്ചേക്കും. ബിഗ് ബോസ് ഹൗസിലെ എന്റർടെയ്നർ എന്ന ടാഗ് സ്വന്തമാക്കാൻ ആദ്യ ആഴ്ചയിൽ നെവിന് സാധിച്ചിട്ടുണ്ട്. ഹൗസ് ആക്ടീവാക്കാൻ നെവിന് സാധിക്കുന്നുണ്ട്. 

Also Read: Bigg Boss: അനീഷ് പുറത്താകാതിരുന്നത് തലനാരിഴയ്ക്ക്; റോബിന്റേയും റോക്കിയുടേയും അവസ്ഥ ആയേനേ

ഗെയിം കളിക്കുന്ന രീതിയിലേക്ക് മുൻഷി രഞ്ജിത് ഉയർന്നില്ല എന്നതാണ് അദ്ദേഹം ഇത്തവണ പുറത്തായേക്കും എന്ന് വിലയിരുത്താൻ ശക്തമാവാൻ സാധ്യത.  രഞ്ജിത്തിന്റെ ആറ്റിറ്റ്യൂഡിന് എതിരേയും സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. ശൈത്യയ്ക്ക് പ്രേക്ഷകരുമായി ഒരു അടുപ്പം സൃഷ്ടിക്കുന്ന വിധം ഒന്നും ചെയ്യാനായിട്ടില്ല എന്നതാണ് പ്രധാനമായും തിരിച്ചടിയാവുന്നത്. 

Read More: രേണുവിനെ സെപ്റ്റിക് ടാങ്ക് എന്നു വിളിച്ച് അക്ബർ ഖാൻ;  ഇതെനിക്ക് സഹിക്കാനാവില്ലെന്ന് രേണു,  Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: