scorecardresearch

രേണുവിനെ സെപ്റ്റിക് ടാങ്ക് എന്നു വിളിച്ച് അക്ബർ ഖാൻ;  ഇതെനിക്ക് സഹിക്കാനാവില്ലെന്ന് രേണു,  Bigg Boss Malayalam Season 7

Bigg Boss Malayalam Contestant Season 7: അക്ബറിന്റെ ഈ പരമാർശം രേണുവിനെയും ഹൗസിലെ പല മത്സരാർത്ഥികളെയും ഞെട്ടിച്ചിരിക്കുകയാണ്. അക്ബർ രേണുവിനോട് മാപ്പ് പറയണം എന്നാണ് പ്രേക്ഷകർ ആവശ്യപ്പെടുന്നത്

Bigg Boss Malayalam Contestant Season 7: അക്ബറിന്റെ ഈ പരമാർശം രേണുവിനെയും ഹൗസിലെ പല മത്സരാർത്ഥികളെയും ഞെട്ടിച്ചിരിക്കുകയാണ്. അക്ബർ രേണുവിനോട് മാപ്പ് പറയണം എന്നാണ് പ്രേക്ഷകർ ആവശ്യപ്പെടുന്നത്

author-image
Television Desk
New Update
Akbar Khan Renu Sudhi Bigg Boss Malayalam Season 7

Bigg Boss malayalam Season 7: കഴിഞ്ഞ ഞായറാഴ്ചയാണ് ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ തിരശ്ശീല ഉയർന്നത്. സോഷ്യൽ മീഡിയയുടെ വൈറൽ താരമായ രേണു സുധിയും ഈ സീസണിൽ മത്സരാർത്ഥിയായി എത്തിയിട്ടുണ്ട്. 

Advertisment

Also Read: Bigg Boss Malayalam Season 7: അതിഥികളെ 'പൊരിക്കുന്ന' ശാരിക ബിഗ് ബോസ് ഹൗസിലും ബോസാകുമോ?

രേണുവിന്റെ വലിയ രീതിയിലുള്ള സോഷ്യൽ മീഡിയ റീച്ചിനെ കുറിച്ച്  സഹമത്സരാർത്ഥികളിൽ നല്ലൊരു ശതമാനം ആളുകളും ബോധവാന്മാരാണ്. അതിനാൽ തന്നെ, രേണുവിനെ ഒരു എതിരാളിയായി കാണുന്നവരും കൂട്ടത്തിലുണ്ട്. കഴിഞ്ഞ ദിവസം ബിഗ് ബോസ് വീടിനകത്ത് അരങ്ങേറിയ പല വഴക്കുകളിലും  കേന്ദ്ര സ്ഥാനത്ത് രേണു തന്നെയായിരുന്നു.

Also Read:  Bigg Boss: രേണു സുധി ഫ്‌ളവർ അല്ലടാ ഫയറാടാ, താഴത്തില്ലടാ; വൈറലായി റീൽ

Advertisment

തലവേദനയാണെന്ന് പറഞ്ഞ് വിശ്രമിക്കാൻ ക്യാപ്റ്റനോട് അനുവാദം ചോദിച്ച രേണുവിനെ അഭിലാഷ്, ഷാനവാസ്, അപ്പാനി ശരത് തുടങ്ങിയവർ ചോദ്യം ചെയ്തു. തലവേദന വ്യാജമാണെന്നായിരുന്നു ഇവരുടെ ആരോപണം. ഇതിനെ രേണു  ശക്തിയുക്തം എതിര്‍ക്കുകയും ചെയ്തു. മാത്രമല്ല,  ഈ സീസണിലെ ആദ്യ നോമിനേഷന്‍ ലിസ്റ്റിലും രേണു ഇടംപിടിച്ചിട്ടുണ്ട്.

ഇപ്പോഴിതാ, വീടിനകത്ത് രേണുവിനെ ലക്ഷ്യം വച്ച് മറ്റൊരു ഗെയിം കളിക്കുകയാണ് ഗായകനായ അക്ബർ ഖാൻ.  സഹമത്സരാർത്ഥികൾക്ക് ഓമനപ്പേരുകൾ നിർദ്ദേശിക്കാൻ ബിഗ് ബോസ് അവസരം നൽകിയപ്പോൾ, രേണുവിനെ സെപ്റ്റിക് ടാങ്ക് എന്നാണ് അക്ബർ വിളിച്ചത്.

Also Read: പുറമെ ചിരിക്കുമ്പോഴും ഉള്ളിൽ കൊണ്ടുനടന്ന വേദനകൾ ഒടുവിൽ ഒഴുക്കികളഞ്ഞു: അപർണ തോമസ്

അക്ബറിന്റെ ഈ പരമാർശം രേണുവിനെയും ഹൗസിലെ പല മത്സരാർത്ഥികളെയും ഞെട്ടിക്കുക തന്നെ ചെയ്തു. പുതിയ പ്രൊമോ പ്രേക്ഷകരെയും ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. അക്ബർ രേണുവിനോട് മാപ്പ് പറയണം എന്നാണ് ഒരു വിഭാഗം പ്രേക്ഷകർ ആവശ്യപ്പെടുന്നത്. 

 ടാസ്കിനു പിന്നാലെ, "സെപ്റ്റിക് ടാങ്ക് എന്ന ഇരട്ടപ്പേര് കേൾക്കുന്നത് എന്റെ ലൈഫിൽ ആദ്യമായിട്ടാണ്. അതെന്നെ ഹേർട്ട് ചെയ്തു. ഞാൻ ഉരുകി പോയി. ഒരിക്കലും കരയുന്നതല്ല, കരഞ്ഞ് ഒരു അടവും കാണിക്കുന്നില്ല. ലോകം മുഴുവൻ കേട്ടുകൊണ്ടിരിക്കുകയല്ലേ?" എന്നൊക്കെ നൂറയോട് പരാതി പറയുന്ന രേണുവിനെയും പ്രൊമോയിൽ കാണാം.

Also Read: Bigg Boss: ഇതിലും കൂടുതൽ എന്തു സംഭവിക്കാനാ? സധൈര്യം രേണു സുധി ബിഗ് ബോസിലേക്ക്

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: