scorecardresearch

Bigg Boss: രേണു സുധി ഫ്‌ളവർ അല്ലടാ ഫയറാടാ, താഴത്തില്ലടാ; വൈറലായി റീൽ

Bigg Boss Malayalam Season 7: രേണുവിന് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ഉണ്ടെന്നതിനു ഉദാഹരണമാണ്, ബിഗ് ബോസിൽ കയറും മുൻപ് രേണു നൽകിയ ഇൻട്രോ വീഡിയോ

Bigg Boss Malayalam Season 7: രേണുവിന് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ഉണ്ടെന്നതിനു ഉദാഹരണമാണ്, ബിഗ് ബോസിൽ കയറും മുൻപ് രേണു നൽകിയ ഇൻട്രോ വീഡിയോ

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Renu Sudhi Bigg Boss Reel

Bigg Boss malayalam Season 7: പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ മത്സരാർത്ഥിയായി എത്തിയിരിക്കുകയാണ് വൈറൽ താരമായ രേണു സുധി. സോഷ്യൽ മീഡിയയിൽ ആദ്യ പ്രെഡിക്ഷൻ ലിസ്റ്റു മുതൽ തന്നെ  ഉയർന്നു കേട്ട പേരുകളിലൊന്നാണ് രേണു സുധിയുടേത്.

Advertisment

Also Read:  Bigg Boss: ഇതിലും കൂടുതൽ എന്തു സംഭവിക്കാനാ? സധൈര്യം രേണു സുധി ബിഗ് ബോസിലേക്ക്

സമൂഹമാധ്യമങ്ങളിൽ വലിയ അലയൊലി സൃഷ്ടിച്ച സോഷ്യൽ മീഡിയ താരങ്ങളിലൊരാളാണ് രേണു സുധി. പലപ്പോഴും വലിയ രീതിയിൽ വിമർശനങ്ങളും സൈബർ ബുള്ളിയിംഗും ഏറ്റുവാങ്ങേണ്ടി വന്നയാൾ. എന്നിരുന്നാലും രേണുവിന് പ്രേക്ഷകർക്കിടയിൽ എവിടെയോ ഒരു സ്വീകാര്യത ഉണ്ടെന്നു വേണം കരുതാൻ. അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ്, ബിഗ് ബോസിൽ കയറും മുൻപ് രേണു നൽകിയ ഇൻട്രോ വീഡിയോ.

Also Read:  Bigg Boss Malayalam Season 7: രേണുവും ശാരികയും നേർക്കുനേർ; ബിഗ് ബോസ് വീട് പോർക്കളമാവുമോ?

Advertisment

ഏഷ്യാനെറ്റിന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ച മത്സരാർത്ഥികളുടെ വീഡിയോകൾക്കിടയിൽ രേണുവിന്റെ വീഡിയോ മാത്രം മുന്നിട്ടു നിൽക്കുന്നു. 'രേണു സുധി ഫ്‌ളവർ അല്ലടാ ഫയറാടാ, താഴത്തില്ലടാ' എന്ന അടിക്കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ട വീഡിയോയ്ക്ക് 1.3 മില്യൺ വ്യൂസ് ആണ് ഇതിനകം ലഭിച്ചിരിക്കുന്നത്. 

Also Read: Bigg Boss: ആദ്യ ക്യാപ്റ്റൻസി ടാസ്കിൽ മുട്ടൻ പണി നൽകി ബിഗ് ബോസ്, വല്ലാത്ത ചതിയായി പോയേന്ന് മത്സരാർത്ഥികൾ

Renu Sudhi Bigg Boss Reel ss

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായിരുന്ന നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെയാണ് രേണു സുധി സമൂഹമാധ്യമങ്ങളിൽ സജീവമാകാൻ തുടങ്ങിയത്. റീൽസ് വിഡിയോകളിലൂടെയും മ്യൂസിക് ആൽബങ്ങളിലൂടെയും ഫോട്ടോഷൂട്ടികളിലൂടെയും സമൂഹമാധ്യമങ്ങളിൽ തിളങ്ങുകയായിരുന്നു രേണു പിന്നെയങ്ങോട്ട്. 

Also Read: Bigg Boss Malayalam Season 7 Contestants: പോരാട്ടവീര്യത്തോടെ അവർ 19 പേർ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: