scorecardresearch

Bigg Boss Malayalam Season 7: രേണുവും ശാരികയും നേർക്കുനേർ; ബിഗ് ബോസ് വീട് പോർക്കളമാവുമോ?

Bigg Boss Malayalam Season 7 Clash Alert: സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഹേറ്റേഴ്സ് ഉള്ള രണ്ടുപേരാണ് ശാരികയും രേണു സുധിയും. ബിഗ് ബോസ് വീടിനു പുറത്തെ പോര് വീടിനകത്തും ഇരുവരും തുടരുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്

Bigg Boss Malayalam Season 7 Clash Alert: സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഹേറ്റേഴ്സ് ഉള്ള രണ്ടുപേരാണ് ശാരികയും രേണു സുധിയും. ബിഗ് ബോസ് വീടിനു പുറത്തെ പോര് വീടിനകത്തും ഇരുവരും തുടരുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sharika Renu Sudhi Bigg Boss malayalam 7

Bigg Boss malayalam Season 7: ഒരു അഭിമുഖത്തിന്റെ പേരിൽ  പരസ്പരം കൊമ്പുകോർത്ത രണ്ടുപേരാണ്  രേണു സുധിയും ഇന്റർവ്യൂവറായ ശാരികയും. ഇരുവരും ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ മത്സരാർത്ഥികളാണ് ഇപ്പോൾ. ഇരുവർക്കും ഫാൻസിനോളം തന്നെ ഹേറ്റേഴ്സുമുണ്ട് സോഷ്യൽ മീഡിയയിൽ. അതിനാൽ തന്നെ നെഗറ്റീവ് കമന്റുകളെ ഭയപ്പെടാതെയാവും ഇരുവരുടെയും ഗെയിം പ്ലാൻ എന്നുറപ്പാണ്. 

Advertisment

അതിനപ്പുറം, രണ്ടുപേരും തമ്മിലുള്ള സമവാക്യം എന്തായിരിക്കും? ഇരുവരും മുഖാമുഖം എത്തുമ്പോൾ ഹൗസിനകത്ത് എന്താവും സംഭവിക്കുക എന്നൊക്കെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.  ഇരുവർക്കുമിടയിൽ സൗഹൃദം പുലരുമോ അതോ ശത്രുക്കളായി ചേരി തിരിയുമോ എന്ന് കണ്ടറിയാം. 

Also Read: Bigg Boss Malayalam 7 Live Updates: ആരംഭിക്കലാമാ; 18 മത്സരാർത്ഥികൾ ഹൗസിനകത്ത്

രേണു സുധി

സമൂഹമാധ്യമങ്ങളിൽ വലിയ അലയൊലികൾ സൃഷ്ടിച്ച് താരമാവുകയാണ് രേണു സുധി. മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായിരുന്ന നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെയാണ് രേണു സുധി സമൂഹമാധ്യമങ്ങളിൽ സജീവമാകാൻ തുടങ്ങിയത്. റീൽസ് വിഡിയോകളിലൂടെയും മ്യൂസിക് ആൽബങ്ങളിലൂടെയും ഫോട്ടോഷൂട്ടികളിലൂടേയും സമൂഹമാധ്യമങ്ങളിൽ തിളങ്ങുകയാണ് രേണു. എന്നാൽ വലിയ രീതിയിലെ നെഗറ്റീവ് കമന്റുകളും ട്രോളുകളും സൈബർ ആക്രമണങ്ങളും രേണു സുധിക്ക് നേരെ ഉയരുന്നുണ്ട്.

Advertisment

സിനിമ പിന്നണി ഗാനരംഗത്തും രേണു സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഈ അടുത്ത് രേണുവിന്റെ റാംപ് വാക്ക് വിഡിയോയും വൈറലായിരുന്നു. ഫാഷൻ ഷോയിലെ തനി മലയാളി പെണ്ണായി എത്തിയ രേണുവിന്റെ ചിത്രങ്ങളും വിഡിയോയുമാണ് വൈറലായത്.

Also Read: Bigg Boss Malayalam Season 7 Contestants List: ബിഗ് ബോസിൽ ഏറ്റുമുട്ടാൻ ഇറങ്ങുന്നവർ ഇവർ

Also Read: Bigg Boss Malayalam Season 7: പാട്ടിലൂടെ ബിഗ് ബോസ് ഹൗസും കീഴടക്കാൻ അക്ബർ ഖാൻ

ശാരിക

അവതാരകയായ ശാരിക ബിഗ് ബോസിലേക്ക്. ഓൺലൈൻ ചാനൽ അഭിമുഖങ്ങളിലൂടെ ശ്രദ്ധനേടിയ ശാരിക അവതാരകയ്ക്ക് പുറമെ വ്ലോഗർ കൂടിയാണ്.

രേണു സുധിയുമായി ശാരിക നടത്തിയ അഭിമുഖം വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. രേണുവിനെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ള ചോദ്യങ്ങളാണ് ശാരിക ചോദിച്ചത്. ഒരു ഇന്റർവ്യൂവറുടെ പരിധി ശാരിക ലംഘിച്ചു എന്നായിരുന്നു സോഷ്യൽ മീഡിയയുടെ വിമർശനം.

എന്തായാലും, ബിഗ് ബോസ് വീടിനു പുറത്തെ പോര് വീടിനകത്തും ഇരുവരും തുടരുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

Also Read:  Bigg Boss Malayalam Season 7: പോരായ്മകൾ കാറ്റിൽ പറത്തി; നിശ്ചയദാർഡ്യത്തോടെ അഭിശ്രീ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: