/indian-express-malayalam/media/media_files/2025/08/06/bigg-boss-malayalam-janmani-das-and-abhishek-wedding-video-2025-08-06-17-26-51.jpg)
ജാൻമണിയും അഭിഷേക് ജയ്ദീപും
ബിഗ് ബോസ് മലയാളം സീസൺ ആറാം സീസണിലൂടെ ശ്രദ്ധ നേടിയവരാണ് സെലിബ്രിറ്റി മേക്ക് അപ്പ് ആർട്ടിസ്റ്റായ ജാൻമണിയും മോഡൽ അഭിഷേക് ജയ്ദീപും. ഇരുവരുടെയും വിവാഹവേഷത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. കഴുത്തിൽ തുളസിമാല അണിഞ്ഞ് വിവാഹ വേഷത്തിലാണ് ഇരുവരും.
"നിങ്ങൾ ലിവിംഗം റ്റുഗദർ ആണെന്ന് ഗോസിപ്പുകളൊക്കെ ധാരാളം വന്നിരുന്നല്ലോ?" എന്ന ചോദ്യത്തിന് അത്തരം ഗോസിപ്പുകൾക്കുള്ള ഉത്തരമാണിത് എന്നായിരുന്നു അഭിഷേകിന്റെ മറുപടി.
ഇരുവരും യഥാർത്ഥത്തിൽ വിവാഹിതരായതാണോ അതോ പബ്ലിസിറ്റി സ്റ്റണ്ട് ആണോ ഈ വിവാഹവേഷത്തിലുള്ള ചിത്രങ്ങൾ എന്നീ കാര്യങ്ങളിൽ വ്യക്തതയില്ല.
Also Read: Bigg Boss: രേണു സുധി ഫ്‌ളവർ അല്ലടാ ഫയറാടാ, താഴത്തില്ലടാ; വൈറലായി റീൽ
അസം സ്വദേശിയായ ജാൻമണി, കേരളത്തിലെത്തി സെലിബ്രിറ്റി മേക്ക് അപ്പ് ആർട്ടിസ്റ്റുകൾക്കിടയിൽ ശ്രദ്ധ നേടുകയായിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ കൂടിയായ ജാന്‍മണി ക്വീര്‍ കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങളിലും സജീവമാണ്.
Also Read: Bigg Boss malayalam Season 7: പ്രായം 19; ആള് പുലിയാണോ; 'റെന കുട്ടൂസ്' ആർമി ഒരുങ്ങി കഴിഞ്ഞു
ബിഗ് ബോസ് ഹൗസിനുള്ളിൽ വെച്ച് അധികം സംസാരിച്ചിരുന്നില്ലെങ്കിലും പുറത്തെത്തിയതിനു ശേഷമാണ് ഇരുവരും ഉറ്റ സുഹൃത്തുക്കളായി മാറിയത്. അഭിഷേകും ജാൻമണിയും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിലുള്ള ഗോസിപ്പുകളും കുറേകാലമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Also Read: Bigg Boss: ബിന്നിക്ക് ഹൈക്കോടതി എവിടെ എന്ന് അറിയില്ലേ? ഇന്ത്യയിൽ ഒരുപാട് ഹൈക്കോടതി ഉണ്ടല്ലോ എന്ന് ഫാൻസ്
അതേസമയം, 53 കോടിയുടെ ഉടമയാണ് ജാൻമണിയെന്നും ആ പണം കണ്ടിട്ടാണ് അഭിഷേക് ജാൻമണിയെ വിവാഹം കഴിച്ചത് എന്നുള്ള ഗോസിപ്പും ശക്തമാണ്. തനിക്ക് ജാൻമണിയോട് പ്രണയമല്ലെന്നും ഒരു വ്യക്തി എന്ന നിലയിൽ അവരെ ഒരുപാട് ഇഷ്ടമാണെന്നുമാണ് അഭിഷേക് അന്നു പറഞ്ഞത്.
Also Read: ഹോട്ടാണ് ബോൾഡും; മലയാളം ബിഗ് ബോസിലെ ഗ്ലാമറസ് താരമായി ഗിസേലെ തക്രാൽ
''ജാൻമണി എന്നേക്കാൾ മൂത്തതാണ്, ഒരു ട്രാൻസ്പേഴ്സൺ ആണ്. ഞങ്ങൾ തമ്മിൽ ആ രീതിയിലുള്ള അട്രാക്ഷൻ ഇല്ല.പക്ഷേ, ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് അവരെ ഒരുപാട് ഇഷ്ടമാണ്. ജാൻമണി നല്ല തമാശകൾ പറയും. ജാൻമണിയുടെ അടുത്തു പോയാൽ തിരിച്ചു വരുന്നതു വരെ ഞാൻ ചിരിയായിരിക്കും. മൊത്തത്തിൽ ഒരു ഫണ്ണി ക്യാരക്ടറാണ്. അതുകൊണ്ടു തന്നെ അവർക്കൊപ്പം സമയം ചെലവഴിക്കാൻ ഇഷ്ടമാണ്," എന്നായിരുന്നു അഭിഷേകിന്റെ വാക്കുകൾ.
Also Read: Bigg Boss: ഇതിലും കൂടുതൽ എന്തു സംഭവിക്കാനാ? സധൈര്യം രേണു സുധി ബിഗ് ബോസിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.