/indian-express-malayalam/media/media_files/2025/08/05/bigg-boss-season-7-malayalam-binny-sebastian-2025-08-05-12-44-24.jpg)
Bigg Boss Season 7 Malayalam Contestant Binny Sebastian and Shaitya Santhosh: (Source: Screengrab)
Bigg Boss Season 7 malayalam: ബിഗ് ബോസിന്റെ 'ഏഴിന്റെ പണി'യുടെ ചൂടറിഞ്ഞിരിക്കുകയാണ്മത്സരാർഥികൾ. പ്രേക്ഷകരേയും ഞെട്ടിച്ചായിരുന്നു ബിഗ് ബോസിലെ ക്യാപ്റ്റൻസി ടാസ്കിലെ ട്വിസ്റ്റും എത്തിയത്. ഇതിന് ഇടയിൽ ആരാധകരെ ചിരിപ്പിക്കുന്ന ഡയലോഗുകളും തഗ്ഗുകളും ഹൗസിനുള്ളിൽ നിന്ന് കേൾക്കുന്നു. അതിൽ സോഷ്യൽ മീഡിയയിൽ ഏറെ ചിരി പടർത്തിയത് ബിന്നി സെബാസ്റ്റ്യന്റെ ശൈത്യാ സുരേഷുമായുള്ള സംസാരം ആണ്.
ബിഗ് ബോസ് ഹൗസിലേക്ക് മത്സരാർഥികൾ ആദ്യം എത്തിയ ദിവസം ആണ് സംഭവം. ശൈത്യയെ പരിചയപ്പെടുമ്പോൾ ബിന്നിയിൽ നിന്ന് വന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളിൽ ഫാൻസ് ട്രോളാക്കി മാറ്റുന്നത്. പരിചയപ്പെടുന്നതിന് ഇടയിൽ ഇരുവരും സംസാരിച്ചത് ഇങ്ങനെ;
Also Read: Bigg Boss: രേണു സുധി ഫ്‌ളവർ അല്ലടാ ഫയറാടാ, താഴത്തില്ലടാ; വൈറലായി റീൽ
ശൈത്യ: ഞാൻ വക്കീലാ
ബിന്നി: വർക്ക് ചെയ്യുന്നുണ്ടോ ഇപ്പോ?
ശൈത്യ: ഉണ്ട്, ഞാൻ ഹൈക്കോർട്ട്ലാ പ്രാക്ടീസ് ചെയ്യുന്നേ
ബിന്നി: എവിടെയാ?
ശൈത്യ:എറണാകുളം
ഇതിൽ ഫാൻസ് ട്രോളാക്കുന്ന വിഷയം എന്താണ് എന്ന് മനസിലായി കാണുമല്ലോ? ഹൈക്കോടതിയിലാണ് പ്രാക്ടീസ് ചെയ്യുന്നത് എന്ന് ശൈത്യ പറയുമ്പോൾ എവിടെയാ എന്ന ബിന്നിയുടെ ചോദ്യം വന്നതാണ് മറ്റ് മത്സരാർഥികളുടെ ഫാൻസ് ആയുധമാക്കുന്നത്.
/filters:format(webp)/indian-express-malayalam/media/media_files/2025/08/05/bigg-boss-malayalam-season-7-2025-08-05-12-54-10.png)
Also Read: Bigg Boss Malayalam Season 7: ഹൗസിനുള്ളിലെ 'അനുകുട്ടിയെ' കണ്ട് പ്രിയപ്പെട്ട പ്രേക്ഷകർ കൈ വിടുമോ?
എന്നാൽ ബിന്നിയുടെ ആരാധകർ ഈ ട്രോൾ അനാവശ്യമാണ് എന്ന വാദവുമായി കട്ടയ്ക്ക് ഒപ്പം നിൽക്കുന്നത്. "കേരളത്തിൽ മാത്രമല്ലല്ലോ ഹൈക്കോടതി ഉള്ളത്.ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഹൈക്കോടതി ഉണ്ടല്ലോ എന്ന് പറഞ്ഞാണ് ബിന്നിയുടെ ആരാധകരുടെ പ്രതിരോധം.
ഒരു ഡോക്ടറായ ബിന്നിക്ക് ഹൈക്കോടതി എവിടെയാണ് എന്ന് അറിയാതിരിക്കുമോ എന്ന് അതിശയത്തോടെ ചോദിക്കുന്നവരും ഉണ്ട്. ചിലപ്പോൾ താമസിക്കുന്നത് എവിടെ ആണ് എന്നതായിരിക്കാം ബിന്നി ചോദിച്ചത് എന്നും പലരും കമന്റ് ബോക്സിൽ കുറിക്കുന്നുണ്ട്.
ഇതിനിടയിൽ മുൻഷി രഞ്ജിത്തിന് ബിഗ് ബോസ് ഹൗസിലെ ഇത്തവണത്തെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയായ റെനാ ഫാത്തിമ നൽകിയ തഗ്ഗ് ഡയലോഗും ഫാൻസ് ഏറ്റെടുത്തു. മത്സരാർഥികളിൽ ചിലരെല്ലാം കൂടിയിരുന്ന് സംസാരിക്കുമ്പോഴാണ് സംഭവം. എന്നെ ചേട്ടാ എന്ന് വിളിക്കേണ്ട എന്നാണ് മുൻഷി രഞ്ജിത് പറഞ്ഞത്.
ഇനി വഴക്കുണ്ടാവുമ്പോൾ പേര് വിളിച്ച് സംസാരിച്ചു എന്ന് പറഞ്ഞ് പരാതി പറയുമോ എന്ന റെനയുടെ ചോദ്യത്തിന് എനിക്ക് ഒരമ്മയും അച്ഛനുമേ ഉള്ളെന്നായിരുന്നു മുൻഷി രഞ്ജിത്തിന്റെ മറുപടി. ഒട്ടും താമസിക്കാതെ റെനയുടെ മറുപടി എത്തി, "പിന്നെ ഞങ്ങളൊക്കെ രണ്ട് അച്ഛനമ്മമാരിൽ നിന്ന് വന്നവരാണോ." ഇതോടെ മുൻഷി രഞ്ജിത് നിശബ്ദമായി.
Read More: Bigg Boss Malayalam Season 7: രേണുവും ശാരികയും നേർക്കുനേർ; ബിഗ് ബോസ് വീട് പോർക്കളമാവുമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.