scorecardresearch

ആരാണ് സുധി? രേണുവും അനീഷും പൊരിഞ്ഞ അടി; രേണു ഫയറാണെന്ന് ഷാനവാസ്: Bigg Boss Malayalam Season 7

Bigg Boss Season 7 Malayalam Renu Sudhi and Aneesh: അനുവിന് ഉത്തരവാദിത്വം ഇല്ലെന്നും സെലിബ്രിറ്റിയായി നടക്കാതെ ആകാശത്ത് നിന്ന് താഴെയിറങ്ങൂ എന്നൊക്കെയാണ് അനീഷിന്റെ വാക്കുകൾ. വിട്ടുകൊടുക്കാതെ അനുവും പ്രതികരിച്ചു

Bigg Boss Season 7 Malayalam Renu Sudhi and Aneesh: അനുവിന് ഉത്തരവാദിത്വം ഇല്ലെന്നും സെലിബ്രിറ്റിയായി നടക്കാതെ ആകാശത്ത് നിന്ന് താഴെയിറങ്ങൂ എന്നൊക്കെയാണ് അനീഷിന്റെ വാക്കുകൾ. വിട്ടുകൊടുക്കാതെ അനുവും പ്രതികരിച്ചു

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Malayalam Season 7 Aneesh and Renu Sudhi

Bigg Boss Malayalam Season 7: Aneesh and Renu Sudhi: (Source: Facebook)

Bigg Boss malayalam Season 7: ബിഗ് ബോസ് ഹൗസിൽ കൊമ്പുകോർത്ത് രേണു സുധിയും അനീഷും. രേണു ഉറങ്ങാനായി കണ്ണടച്ചു എന്ന് അനീഷ് ആരോപിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള തർക്കം ആരംഭിച്ചത്. പിന്നാലെ ആരാണ് സുധി എന്ന അനീഷിന്റെ ചോദ്യം വന്നതോടെ രേണു എല്ലാ നിയന്ത്രണവും വിട്ട് പ്രതികരിച്ചു. 

Advertisment

Also Read: ഒരുപാടുകാലം ആഗ്രഹിച്ചതാണ് ഈ മുഹൂര്‍ത്തം: താലിമാലയണിഞ്ഞ് അഭിഷേകിനൊപ്പം ജാൻമണി

ലിവിങ് റൂമിൽ ബീൻ ബാഗിൽ രേണു കിടക്കുമ്പോഴാണ് സംഭവം. ആദ്യം അനുവിനോട് തകർക്കിക്കുകയായിരുന്നു അനീഷ്. മൈക്കിലെ ബാറ്ററി മാറ്റാത്തതിന് അനുവിന് ഉത്തരവാദിത്വം ഇല്ലെന്നും സെലിബ്രിറ്റിയായി നടക്കാതെ ആകാശത്ത് നിന്ന് താഴെയിറങ്ങൂ എന്നൊക്കെയാണ് അനീഷിന്റെ വാക്കുകൾ വന്നത്. വിട്ടുകൊടുക്കാതെ അനുവും പ്രതികരിച്ചു. 

Also Read: Bigg Boss: അനീഷ് പുറത്താകാതിരുന്നത് തലനാരിഴയ്ക്ക്; റോബിന്റേയും റോക്കിയുടേയും അവസ്ഥ ആയേനേ

Advertisment

പിന്നാലെയാണ് രേണുവിനെതിരെ അനീഷ് തിരിയുന്നത്. രേണുവിനെ ഉറങ്ങാൻ സമ്മതിക്കില്ല എന്ന് പറഞ്ഞ് അനീഷ് എത്തി. രേണു തിരിച്ചടിക്കുന്നതിൽ ഒരു വിട്ടുവീഴ്ച്ചയും കാണിച്ചില്ല. ഞാന്‍ കണ്ണടയ്ക്കും തലകുത്തിയും നിൽക്കും. താൻ തന്റെ കാര്യം നോക്കടോ എന്ന് രേണു പറഞ്ഞു. എന്റെ പേര് ആദ്യം ശരിയായി വിളിക്കാൻ രേണു അനീഷിനോട് പറഞ്ഞു. രെണു എന്നാണ് രേണുവിനെ അനീഷ് വിളിച്ചിരുന്നത്. 

Also Read: Bigg Boss Malayalam Season 7: ആദ്യ ആഴ്ചയിൽ പുറത്താകുമോ? മുൻഷിയിലെ രസികൻ ഹൗസിനുള്ളിൽ രസിപ്പിക്കുന്നുണ്ടോ?

ഈ സമയം രേണു മോളെ എന്ന് വിളിച്ച് അനീഷിന്റെ പരിഹാസം വന്നു. രേണു സുധി എന്ന് എന്നെ വിളിച്ചാൽ മതി എന്ന് രേണു പറഞ്ഞു. ഇതോടെ സുധി ആരാണ് എന്നായിരുന്നു അനീഷിന്റെ ചോദ്യം. ഇത് രേണുവിനെ കൂടുതൽ പ്രകോപിപ്പിച്ചു. സുധി ചേട്ടന്റെ പേര് തൊട്ട് കളിക്കരുത് എന്ന് പറഞ്ഞ് രേണു അനീഷിനെതിരെ വാക്കുകൾ കടുപ്പിച്ചു. "ആ രീതിയിലുള്ള സംസാരം വേണ്ട. മരിച്ച് പോയ ആളെ എന്തിനാ വിളിക്കണേ", എന്ന് രേണു ചോദിച്ചു.

Also Read: ഏറ്റവും കൂടുതൽ പ്രതിഫലം രേണുവിനും അനുമോൾക്കും; ബിഗ് ബോസ് താരങ്ങളുടെ സാലറിയിങ്ങനെ: Bigg Boss Malayalam Season 7

അനീഷ് നാണംകെട്ടവനാണ് എന്നും അവനെ എങ്ങനെയെങ്കിലും ഇവിടെ നിന്ന് പുറത്താക്കണമെന്നും രേണു ബിഗ് ബോസിനോട് പറഞ്ഞു. ഈ ആഴ്ച ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീ മാറുമല്ലോ എന്ന് അനീഷിനോട് രേണു പറഞ്ഞപ്പോൾ എന്നും ഞാൻ തന്നെയായിരിക്കും ക്യാപ്റ്റൻ എന്നും ഹൗസിലുള്ളവരെ ഒരു പാഠം പഠിപ്പിക്കും എന്നും അനീഷ് തിരിച്ചടിച്ചു. ഇതിനിടയിൽ രേണു ഫയറാണ് എന്നും രേണുവിനോട് പിടിച്ചുനിൽക്കാൻ അനീഷിനാവില്ലെന്നും പറഞ്ഞ് ഷാനവാസും എത്തി. 

Read More: രേണുവിനെ സെപ്റ്റിക് ടാങ്ക് എന്നു വിളിച്ച് അക്ബർ ഖാൻ;  ഇതെനിക്ക് സഹിക്കാനാവില്ലെന്ന് രേണു,  Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: