scorecardresearch

ഏറ്റവും കൂടുതൽ പ്രതിഫലം രേണുവിനും അനുമോൾക്കും; ബിഗ് ബോസ് താരങ്ങളുടെ സാലറിയിങ്ങനെ: Bigg Boss Malayalam Season 7

Bigg Boss Malayalam Season 7 Remuneration: ബിഗ് ബോസ് സീസൺ ഏഴിലെ മത്സരാർത്ഥികൾ പ്രതിദിനം കൈപ്പറ്റുന്ന പ്രതിഫലമെത്രെയെന്ന് അറിയാമോ? കൂട്ടത്തിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്നത് രേണുവും അനുമോളും

Bigg Boss Malayalam Season 7 Remuneration: ബിഗ് ബോസ് സീസൺ ഏഴിലെ മത്സരാർത്ഥികൾ പ്രതിദിനം കൈപ്പറ്റുന്ന പ്രതിഫലമെത്രെയെന്ന് അറിയാമോ? കൂട്ടത്തിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്നത് രേണുവും അനുമോളും

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Renu Sudhi Anumol Bigg Boss Malayalam Season 7 contestants salary

Bigg Boss malayalam Season 7 Contestants Salary: കഴിഞ്ഞ ഞായറാഴ്ചയാണ് ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസൺ ആരംഭിച്ചത്. 19 മത്സരാർത്ഥികളാണ് ഈ സീസണിൽ മത്സരിക്കാനുള്ളത്.

Advertisment

കോമണർ മത്സരാർത്ഥിയായ അനീഷ് ടിഎ,  സീരിയൽ താരം അനുമോൾ, നടൻ ആര്യൻ കതൂരിയ, റേഡിയോ ജോക്കിയായ ബിൻസി, നടി കലാഭവൻ സരിഗ, ഗായകൻ അക്ബർ ഖാൻ, ലെസ്ബിയൻ കപ്പിൾസായ ആദില നസിറിൻ & ഫാത്തിമ നൂറ, വ്ളോഗർ  ഒനീൽ സാബു, നടി ബിന്നി സെബാസ്റ്റ്യൻ, നടൻ ഷാനവാസ് ഷാനു,  നടൻ അഭിശ്രീ, കൊറിയോഗ്രാഫറായ നെവിൻ, സോഷ്യൽ മീഡിയ താരം രേണു സുധി, നടൻ മുൻഷി രഞ്ജിത്, നടിയും അഭിഭാഷകയുമായ ശൈത്യ സന്തോഷ്, നടൻ അപ്പാനി ശരത്, ഇന്റർവ്യൂവർ ശാരിക, സോഷ്യൽ മീഡിയ താരം റെന ഫാത്തിമ, നടിയും മോഡലുമായ ഗിസേലെ തക്രാൽ എന്നിവരാണ് ഈ സീസണിലെ മത്സരാർത്ഥികൾ. ഇതിൽ  ലെസ്ബിയൻ കപ്പിളായ ആദില- നൂറ എന്നിവരെ ഒരൊറ്റ മത്സരാർത്ഥിയാണ് പരിഗണിക്കുന്നത്. 

Also Read: Bigg Boss Malayalam Season 7: ഇത് നിങ്ങൾ ഉദ്ദേശിച്ച ആളല്ല! നെവിന്റെ കളികൾ ഹൗസ് കാണാനിരിക്കുന്നതേയുള്ളു

ബിഗ് ബോസിൽ ഈ മത്സരാർത്ഥികൾ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. റിപ്പോർട്ടുകൾ പ്രകാരം,  ഇത്തവണ ബിഗ് ബോസിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് രേണുവും അനുമോളും ആണ്. രണ്ടുപേർക്കും ഒരു  ദിവസത്തിന് പ്രതിഫലമായി ലഭിക്കുക 50000 രൂപയാണ്. 

Advertisment

ബിഗ് ബോസ് താരങ്ങളുടെ പ്രതിഫല കണക്കുകളിങ്ങനെ

അപ്പാനി ശരത് 

അങ്കമാലി ഡയറീസില്‍ വില്ലനായെത്തി മലയാള സിനിമാ ലോകത്ത് സുപരിചിതമായ മുഖമായി മാറിയ നടനാണ് അപ്പാനി ശരത്.  അപ്പാനിയ്ക്ക് ഒരു  ദിവസത്തിന് പ്രതിഫലമായി ബിഗ് ബോസ് നൽകുന്നത് 35000 രൂപയാണ് എന്നാണ് റിപ്പോർട്ട്.

Bigg Boss Malayalam Season 7 Everything you need to know about contestant Appani Sarath

ഷാനവാസ് ഷാനു

കുങ്കുമപ്പൂവ് എന്ന ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയായിരുന്നു ഷാനവാസ് ഷാനു. കുങ്കുമപ്പൂവിലെ രുദ്രൻ എന്ന കഥാപാത്രത്തിന് പുറമെ സീത എന്ന പരമ്പരയിലെ ഇന്ദ്രൻ എന്നീ  റോളും ഷാനവാസിനെ ശ്രദ്ധേയനാക്കിയിരുന്നു. പ്രതിദിനം 35,000 രൂപയാണ് ഷാനവാസിന് പ്രതിഫലമായി ബിഗ് ബോസിൽ നിന്നും ലഭിക്കുക.

Shanavas BBM7 Day 1

ഗിസേലെ തക്രാൽ

ഹിന്ദി ബിഗ് ബോസിൽ പങ്കെടുത്ത അനുഭവവുമായിട്ടാണ് നടിയും മോഡലും സംരംഭകയുമായ ഗിസെലെ തക്രാൽ മലയാളം ബിഗ് ബോസിലേക്ക് എത്തിയിരിക്കുന്നത്. 30,000 രൂപയാണ് ഗിസേലേയുടെ പ്രതിഫലം എന്നാണ് റിപ്പോർട്ട്. 

gizele thakral photos 3

ബിന്നി സെബാസ്റ്റ്യൻ  

ഗീതാഗോവിന്ദം പരമ്പരയിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ബിന്നി സെബാസ്റ്റ്യൻ. ഡോക്ടർ കൂടിയാണ് ബിന്നി. പ്രതിദിനം 25,000 രൂപയാണ് ബെന്നിയ്ക്ക് പ്രതിഫലമായി ബിഗ് ബോസിൽ നിന്നും ലഭിക്കുക.

Binny Sebastian Bigg Boss Malayalam Season 7

Also Read: രേണുവിനെ സെപ്റ്റിക് ടാങ്ക് എന്നു വിളിച്ച് അക്ബർ ഖാൻ;  ഇതെനിക്ക് സഹിക്കാനാവില്ലെന്ന് രേണു,  Bigg Boss Malayalam Season 7

മുൻഷി രഞ്ജിത്

ഏഷ്യാനെറ്റ് ന്യൂസിലെ മുൻഷി എന്ന ജനപ്രിയ രാഷ്ട്രീയ സാമൂഹിക ആക്ഷേപഹാസ്യ പരിപാടിയിലൂടെയാണ് രഞ്ജിത്ത് ശ്രദ്ധേയനാവുന്നത്. വർഷങ്ങളായി ജനങ്ങൾക്ക് പരിചിത മുഖമാണ് എന്ന മുൻതൂക്കം ബിഗ് ബോസ് ഹൗസിൽ മുൻഷി രഞ്ജിത്തിന് ഗുണം ചെയ്യുമോ? വർണ്ണച്ചിറകുകൾ എന്ന സിനിമയിലൂടെയാണ് രഞ്ജിത് വരവറിയിച്ചത്. 1993 മുതൽ സിനിമയിലും ടെലിവിഷനിലുമായി രഞ്ജിത് ഉണ്ട്.  പ്രതിദിനം 15,000 രൂപയാണ് രഞ്ജിത്തിന്റെ പ്രതിഫലം. 

Bigg Boss Malayalam Season 7 contestant Munshi Ranjith

Also Read: Bigg Boss: രേണു സുധി ഫ്‌ളവർ അല്ലടാ ഫയറാടാ, താഴത്തില്ലടാ; വൈറലായി റീൽ

റെന ഫാത്തിമ

ബിഗ് ബോസ് സീസൺ ഏഴിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയാണ് റെന ഫാത്തിമ.  19 വയസാണ് റെനയുടെ പ്രായം.  സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ റെനയ്ക്ക് പ്രതിദിനം 10,000 രൂപയാണ് പ്രതിഫലമായി ലഭിക്കുക. 

Bigg Boss Season 7 Malayalam Contestant Rena Fathima

ബാക്കി മത്സരാർത്ഥികൾക്കെല്ലാം പ്രതിദിനം 5,000 രൂപയാണ് പ്രതിഫലമെന്നാണ് റിപ്പോർട്ട്. 

അതേസമയം, രേണുവിന് ബിഗ് ബോസ് നൽകുന്ന പ്രതിഫലമാണ് ഏവരെയും അമ്പരപ്പിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയായിരുന്നു രേണു. ആൽബം ഷൂട്ടുകളും മോഡലിംഗും റീൽസുമെല്ലാമായി ഏറെ തിരക്കിൽ നിൽക്കുന്ന സമയത്താണ് രേണു ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നത്. 100 ദിവസം മാറി നിൽക്കുമ്പോൾ തനിക്കത് വലിയ രീതിയിൽ സാമ്പത്തികനഷ്ടം ഉണ്ടാക്കുമെന്ന് രേണു ബിഗ് ബോസ് ടീമിനെ അറിയിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. അതിനാൽ തന്നെ,  ദിവസം ഒരുലക്ഷം രൂപ വേണമെന്ന് രേണു ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ ഒടുവിൽ 50000 രൂപയിൽ കരാർ ഉറപ്പിക്കുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. 

Also Read: Bigg Boss: ബിഗ് ബോസ് രേണു സുധിയ്ക്ക് നൽകുന്നത് ഞെട്ടിക്കുന്ന പ്രതിഫലം

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: