scorecardresearch

Bigg Boss: അനീഷ് പുറത്താകാതിരുന്നത് തലനാരിഴയ്ക്ക്; റോബിന്റേയും റോക്കിയുടേയും അവസ്ഥ ആയേനേ

Bigg Boss Malayalam Season 7: വീക്ക് ലീ ടാസ്കിന് ഇടയിലാണ് ഈ സംഭവം ഉണ്ടായത്. ഗാർഡൻ ഏരിയയിൽ വെച്ചിരുന്ന പണിപ്പെട്ടിയിൽ ചുവപ്പ്, കറുപ്പ്,​ ഗോൾഡ് എന്നിങ്ങനെ നിറങ്ങളിലെ കോയിനുകളാണ് ഉണ്ടായത്

Bigg Boss Malayalam Season 7: വീക്ക് ലീ ടാസ്കിന് ഇടയിലാണ് ഈ സംഭവം ഉണ്ടായത്. ഗാർഡൻ ഏരിയയിൽ വെച്ചിരുന്ന പണിപ്പെട്ടിയിൽ ചുവപ്പ്, കറുപ്പ്,​ ഗോൾഡ് എന്നിങ്ങനെ നിറങ്ങളിലെ കോയിനുകളാണ് ഉണ്ടായത്

author-image
Television Desk
New Update
Bigg Boss Season 7 Malayalam Aneesh and Aryan Fight

Source: Facebook

Bigg Boss Season 7 malayalam: അതിരുവിട്ട കയ്യാങ്കളിയുടെ പേരിലാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണനേയും റോക്കിയേയും ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്താക്കിയത്. ഏഴാം സീസൺ ആരംഭിച്ച് അഞ്ച് ദിവസം പിന്നിടുന്നതിന് മുൻപ് തന്നെ അതുപോലൊരു പുറത്താക്കലിലേക്ക് നീങ്ങിയേക്കാവുന്ന സാഹചര്യം ഉടലെടുത്തു. ആര്യന്റെ പ്രകോപനത്തിൽ അനീഷ് ശാരീരികമായി പ്രതികരിക്കാൻ ഒരുങ്ങുന്നതാണ് പ്രേക്ഷകർ കണ്ടത്. 

Advertisment

കഴിഞ്ഞ ദിവസം നടന്ന വീക്ക് ലീ ടാസ്കിന് ഇടയിലാണ് ഈ സംഭവം. ഗാർഡൻ ഏരിയയിൽ വെച്ചിരുന്ന പണിപ്പെട്ടിയിൽ ചുവപ്പ്, കറുപ്പ്,​ ഗോൾഡ് എന്നിങ്ങനെ നിറങ്ങളിലെ കോയിനുകളാണ് ഉണ്ടായത്.​ ബസർ കേൾക്കുമ്പോൾ മത്സരാർഥികൾ അതിൽ നിന്നും കോയിനുകൾ എടുക്കുന്നതാണ് ടാസ്‌ക്. ഇതിൽ ഗോൾഡ് കോയിൻ ലഭിക്കുന്നവർക്ക് സൂപ്പർ പവർ ലഭിച്ചിരുന്നു. 

Also Read: Bigg Boss Malayalam Season 7: അതിഥികളെ 'പൊരിക്കുന്ന' ശാരിക ബിഗ് ബോസ് ഹൗസിലും ബോസാകുമോ?

ടാസ്കിന് ശേഷം ലിവിങ് ഏരിയയിൽ മത്സരാർഥികളെല്ലാം വന്നിരുന്നപ്പോൾ ആര്യനും അനീഷും തമ്മിൽ തർക്കമുണ്ടായി. തന്റെ കോയിൻ അനീഷ് എടുത്തതായി ആര്യൻ പറഞ്ഞതോടെയാണ് തർക്കം ആരംഭിച്ചത്.  നീ എവിടെ വെച്ചാലും ഞാൻ എടുക്കും, നീ ഉറങ്ങ് എന്നാണ് അനീഷിനോട് ആര്യൻ പറഞ്ഞത്. 

Advertisment

Also Read: Bigg Boss Malayalam Season 7: ഫോർട്ട് കൊച്ചിക്കാർ കട്ടയ്ക്ക് ഒനീൽ സാബുവിന് ഒപ്പമാണോ? 

പിന്നാലെ അനീഷിന്റെ പോക്കറ്റിൽ നിന്ന് കോയിൻ എടുക്കാൻ ആര്യൻ ശ്രമിച്ചു. ഇതോടെ അനീഷ് ദേഷ്യപ്പെടുകയും ചവിട്ടും എന്ന് പറഞ്ഞ് ആര്യന്റെ നേരെ തിരിയുകയും ചെയ്തു. ആര്യന് നേരെ അനീഷ് കാലുയർത്തി എങ്കിലും ചവിട്ടേറ്റില്ല. ആര്യനെ അനീഷ് ചവിട്ടിയിരുന്നെങ്കിൽ ഒരുപക്ഷേ റോബിനും റോക്കിക്കുമുണ്ടായത് പോലെ അനീഷും പുറത്താകുമായിരുന്നു എന്നാണ് പ്രേക്ഷകർ സമൂഹമാധ്യമങ്ങളിൽ പറയുന്നത്. 

Also Read; Bigg Boss: രേണു സുധി ഫ്‌ളവർ അല്ലടാ ഫയറാടാ, താഴത്തില്ലടാ; വൈറലായി റീൽ

നേരിയ വ്യത്യാസത്തിൽ അവിടെ അനീഷ് രക്ഷപെട്ടു. എന്നാൽ അനീഷിന്റെ പോക്കറ്റിൽ കയ്യിട്ട ആര്യന്റെ ഭാഗത്ത് തെറ്റുണ്ടെന്നും പ്രേക്ഷകർ പറയുന്നു. സീസൺ 7ന് പുരോഗമിക്കുമ്പോൾ കൂടുതൽ ശക്തമായ പോരാട്ടങ്ങൾ ഹൗസിനുള്ളിൽ നിന്ന് കാണാനായേക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 

Read More: Bigg Boss Malayalam Season 7: 'ക്യാമറ സ്പേസിന് അല്ല, ക്വാളിറ്റി കണ്ടന്റ് ഉണ്ടാക്കും'; ഹൃദയം കവരാൻ ആര്യൻ കദൂരിയ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: