/indian-express-malayalam/media/media_files/2025/08/04/bigg-boss-malayalam-season-7-contestant-oneal-sabu-2025-08-04-21-53-21.jpg)
Bigg Boss Malayalam Season 7: Everything you need to know about contestant Oneal Sabu
Bigg Boss malayalam Season 7: പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബിഗ് ബോസ് മലയാളം സീസൺ ഏഴിന് തിരശ്ശീല ഉയർന്നിരിക്കുകയാണ്. അഭിഭാഷകനും ഫുഡ് വ്ളോഗറുമായ ഒനീൽ സാബു ആണ് മത്സരാർത്ഥികളിൽ ഒരാളായി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുന്നത്. ഒനീൽ സാബുവിനെ കുറിച്ച് കൂടുതലറിയാം.
Bigg Boss Malayalam Season 7: Who Is Oneal Sabu?
ഫോർട്ട് കൊച്ചിയെ നെഞ്ചോട് ചേർത്ത് ജീവിക്കുന്ന ഒനീൽ സാബു. ബിഗ് ബോസ് വീട്ടിലെ വെറൈറ്റി മാൻ ആവുമോ ഒനീൽ​ സാബു എന്നാണ് ഇൻട്രോ വിഡിയോ കണ്ടതിന് പിന്നാലെ പ്രേക്ഷകരുടെ ചോദ്യം. അഭിഭാഷകനും ഗവേഷകനുമായ ഇദ്ദേഹം ഭക്ഷണം, ചരിത്രം, കഥപറച്ചില്‍ എന്നിയിലൂടെയെല്ലാമാണ് സഞ്ചരിക്കുന്നത്.
Also Read; Bigg Boss: രേണു സുധി ഫ്‌ളവർ അല്ലടാ ഫയറാടാ, താഴത്തില്ലടാ; വൈറലായി റീൽ
"എഫ്സി ബോയ്" എന്ന പേരിലാണ് ഒനീൽ സാബുവിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്. ഈ എഫ്സി എന്താണ് എന്ന് അറിയണ്ടേ? ഫോർട്ട്കൊച്ചി ചുരുക്കിയെഴുതിയിരിക്കുന്നതാണ് അത്. ഫോർട്ട് കൊച്ചിയുടെ തനത് രുചിയും ആ നാടിന്റെ ചരിത്രവുമാണ് ഒനീൽ തേടി നടക്കുന്നത്.
/filters:format(webp)/indian-express-malayalam/media/media_files/2025/08/04/bigg-boss-season-7-malayalam-oneal-sabu-2025-08-04-22-01-52.jpg)
Also Read: Bigg Boss: ഇതിലും കൂടുതൽ എന്തു സംഭവിക്കാനാ? സധൈര്യം രേണു സുധി ബിഗ് ബോസിലേക്ക്
വിദേശത്തായിരുന്നു ഒനീലിന്റെ കുട്ടിക്കാലം. പത്താം ക്ലാസിന് ശേഷമാണ് ഫോര്‍ട്ട് കൊച്ചിയിലേക്ക് എത്തുന്നത്. എന്നാൽ സ്വന്തം നാട് വിട്ട് ഏറെ നാൾ നിന്നപ്പോഴാണ് ഫോർട്ട് കൊച്ചിലേക്ക് തന്നെ തിരികെ വരാനുള്ള ആഗ്രഹം ഉണ്ടായത് എന്ന് ഒനീൽ പറയുന്നു.
നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ് ലീഗല്‍ സ്റ്റഡീസില്‍ നിന്ന് പഠനം പൂർത്തിയാക്കി ജോലിയിലേക്ക് തിരിഞ്ഞെങ്കിലും ഫോർട്ട് കൊച്ചിയുടെ രുചിയും സംസ്കാരവും ഒനീലിനെ തിരികെ വിളിച്ചു. വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന ഒനീലിന് സമൂഹമാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സ് ഉണ്ട്.
Read More: Bigg Boss: ആദ്യ ക്യാപ്റ്റൻസി ടാസ്കിൽ മുട്ടൻ പണി നൽകി ബിഗ് ബോസ്, വല്ലാത്ത ചതിയായി പോയേന്ന് മത്സരാർത്ഥികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.