/indian-express-malayalam/media/media_files/2025/08/09/bigg-boss-malayalam-season-7-appani-sharath-and-aneesh-2025-08-09-12-10-16.jpg)
Bigg Boss Malayalam Season 7: Appani Sharath and Aneesh: (Source: Facebook)
Bigg Boss malayalam Season 7: ബിഗ് ബോസ് സീസൺ ഏഴിൽ നടൻ അപ്പാനി ശരത്തും അനീഷും തമ്മിലുള്ള ഏറ്റുമുട്ടൽ ആദ്യ ആഴ്ചയിലെ സ്ഥിരം കാഴ്ചയായിരുന്നു. അനീഷിനെതിരെ ശക്തമായ നിലപാടെടുത്ത് ഹൗസിൽ നിൽക്കുന്നൊരാളാണ് അപ്പാനി ശരത്. ഇത് കൊണ്ട് തന്നെ ക്യാപ്റ്റന് ജയിലിലേക്ക് പോകേണ്ട ഒരാളെ തിരഞ്ഞെടുക്കാം എന്ന് ബിഗ് ബോസ് പറഞ്ഞപ്പോൾ അനീഷ് രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ അപ്പാനി ശരത്തിന്റെ പേര് പറഞ്ഞു. സീസൺ ഒരാഴ്ച പിന്നിടാനൊരുങ്ങുമ്പോൾ അപ്പാനി ശരത് ബിഗ് ബോസിൽ അപ്പാനി രവിയായാണ് നിൽക്കുന്നതെന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങൾ കൂടുതലും വരുന്നത്.
അപ്പാനി രവിയുടെ ഹാങ്ഓവർ?
ഇതിനിടയിൽ അപ്പാനി ശരത്തിൽ നിന്ന് വന്നൊരു ഡയലോഗും ആരാധകർ സമൂഹമാധ്യമങ്ങളിൽ ചർച്ചയാക്കുന്നുണ്ട്. ബിഗ് ബോസ് കഴിഞ്ഞാൽ അനീഷിനെ എയർപോർട്ടിൽ ഇട്ട് തീർക്കും എന്നാണ് അപ്പാനി ശരത് പറഞ്ഞത്. അപ്പാനി ശരത്തിന്റെ പഞ്ച് ഡയലോഗ് കേട്ട് ശരത് ഇപ്പോഴും അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന ക്യാരക്റ്ററിന്റെ ഹാങ്ഓവറിൽ തന്നെയാണോ എന്നാണ് പ്രേക്ഷകരുടെ ചോദ്യം. അങ്കമാലി ഡയറീസിൽ അപ്പാനി ശരത് വില്ലനായാണ് എത്തിയത്.
Also Read: Bigg Boss: 'ആരാണ് സുധി?' രേണുവും അനീഷും പൊരിഞ്ഞ അടി; രേണു ഫയറാണെന്ന് ഷാനവാസ്
കഴിഞ്ഞ ബിഗ് ബോസ് സീസണിൽ ഉണ്ടായിരുന്ന റോക്കിയുടേതിന് സമാനമായ നീക്കങ്ങളാണ് അപ്പാനി ശരത്തിൽ നിന്ന് വരുന്നത് എന്നും പ്രേക്ഷകർ വിലയിരുത്തുന്നുണ്ട്. ദേഷ്യം നിയന്ത്രിക്കാൻ പല ഘട്ടത്തിലും ശരത്തിന് സാധിച്ചിട്ടില്ല. മാത്രമല്ല ഹൗസിലെ പല വനിതാ മത്സരാർഥികളോടും പുച്ഛം നിറഞ്ഞ സമീപനമാണ് അപ്പാനി ശരത്തിന്റേത് എന്ന വിമർനവും ഉയരുന്നുണ്ട്.
Also Read: Bigg Boss: പൊട്ടിക്കരഞ്ഞ് അനുമോൾ; ആര്യൻ അശ്ലീല ആംഗ്യം കാണിച്ചതായി ആരോപണം
ജിസേലിനെതിരെ തിരിഞ്ഞ അപ്പാനി ശരത്
ഏതാനും ദിവസം മുൻപ് മോണിങ് ടാസ്കിൽ അപ്പാനി ശരത്തിനെ ജിസേൽ റൗഡി എന്ന് വിളിച്ചിരുന്നു. ഇത് നടനെ പ്രകോപിപ്പിച്ചു. ശരിക്കും റൗഡി എന്താണ് എന്ന് വൈകുന്നേരത്തിനുള്ളിൽ ഞാൻ കാണിച്ച് കൊടുക്കാം എന്ന് അപ്പാനി ശരത്ത് അന്ന് ആര്യനോട് പറയുന്നതും പ്രേക്ഷകർ കണ്ടു. ആദ്യ ആഴ്ചയിൽ പല പ്ലാനിങ്ങുകളും അപ്പാനി ശരത് നടത്തിയിരുന്നു. എന്നാൽ ബിഗ് ബോയ് ഗെയിം എന്താണ് എന്ന് ശരിക്കും മനസിലാക്കി അപ്പാനി ശരത്ത് ഗെയിമിലേക്ക് ഇറങ്ങിയോ എന്ന ചോദ്യം ശത്തമാണ്.
പ്ലാൻ ചെയ്ത് പ്ലാൻ ചെയ്ത് ജയിലിലായി!
പ്ലാൻ ചെയ്ത് പ്ലാൻ ചെയ്ത് ബിഗ് ബോസ് സീസൺ 7ൽ ആദ്യം ജയിലിലേക്ക് എത്തിയ മത്സരാർഥിയായി അപ്പാനി ശരത്ത് മാറിയെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ട്രോൾ. കഴിഞ്ഞ ദിവസം അനുമോളെ കുറിച്ച് മോശമായി അപ്പാനി ശരത്ത് പറഞ്ഞിരുന്നു. ജയിലിൽ അനുമോളാണ് അപ്പാനി ശരത്തിനൊപ്പം ഉണ്ടായത്. ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എങ്കിലും ജയിലിനുള്ളിലെ പെർഫോമൻസിലൂടെ രസകരമായ കണ്ടന്റ് ഉണ്ടാക്കാൻ ഇരുവർക്കും കഴിഞ്ഞു.
Read More: രേണുവിനെ സെപ്റ്റിക് ടാങ്ക് എന്നു വിളിച്ച് അക്ബർ ഖാൻ; ഇതെനിക്ക് സഹിക്കാനാവില്ലെന്ന് രേണു, Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.