/indian-express-malayalam/media/media_files/2025/08/08/bigg-boss-season-7-malayalam-renu-sudhi-and-akbar-khan-2025-08-08-13-42-14.jpg)
Bigg Boss Season 7 Malayalam: Renu Sudhi and Akbar Khan: (Screengrab)
Bigg Boss Season 7 malayalam: ബിഗ് ബോസ് ടാസ്കിന് ഇടയിൽ രേണു സുധിക്ക് അക്ബർ ഖാൻ സെപ്റ്റിക് ടാങ്ക് എന്ന ഇരട്ട പേര് നൽകിയത് വലിയ വിവാദമായിരുന്നു. സംഭവത്തിന് ശേഷം ഇതിൽ അക്ബർ ഖാൻ ക്ഷമ ചോദിച്ചു. എന്നാൽ മോഹൻലാൽ എത്തുമ്പോൾ എന്തായാലും അക്ബറിന് നേർക്ക് ഈ വിഷയത്തിൽ ചോദ്യം വരാനാണ് സാധ്യത. എന്നാൽ അതിനിടയിൽ അക്ബർ ഖാൻ സെപ്റ്റിക് ടാങ്ക് എന്ന് തന്നെ വിളിച്ചത് എല്ലാ സ്ത്രീകൾക്കും എതിരായ ആക്രമണം ആണ് എന്ന് നിലപാടെടുത്ത രേണുവിന് ഹൗസിലെ മറ്റ് വനിതാ മത്സരാർഥികളിൽ നിന്നും പിന്തുണ കിട്ടിയില്ല.
ബിഗ് ബോസ് നൽകിയ ടാസ്കിന് ഇടയിൽ ആണ് അക്ബർ ഖാൻ രേണുവിന് ഇത്തരത്തിൽ ഒരു ഇരട്ടപ്പേര് നൽകിയത്. ഹൗസിനുള്ളിലെ ഇഷ്ടമുള്ള താരത്തിന് ഓമനപ്പേരും ഇഷ്ടമില്ലാത്ത മത്സരാർഥിക്ക് ഇരട്ടപ്പേരും നൽകാനാണ് ബിഗ് ബോസ് നിർദേശിച്ചത്. രേണു സുധിക്ക് സെപ്റ്റിക് ടാങ്ക് എന്ന ഇരട്ടപ്പേര് അക്ബർ നൽകിയത് ഹൗസിലുള്ളവരേയും പ്രേക്ഷകരേയും ഞെട്ടിച്ചിരുന്നു.
Also Read: Bigg Boss: അനീഷ് പുറത്താകാതിരുന്നത് തലനാരിഴയ്ക്ക്; റോബിന്റേയും റോക്കിയുടേയും അവസ്ഥ ആയേനേ
രേണു സുധിക്ക് വലിയ പിന്തുണ പ്രേക്ഷകരിൽ നിന്ന് ലഭിക്കുകയും ചെയ്തു. ബോഡിഷെയിമിങ് ഉൾപ്പെടെയുള്ളവയ്ക്ക് രേണു ഹൗസിനുള്ളിലും ഇരയാവുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ ഉയർന്നു. മുഖം പിടിച്ച് നിലത്ത് ഉരയ്ക്കാൻ തോന്നുന്നു എന്നെല്ലാമുള്ള പരാമർശങ്ങൾ ബോഡി ഷെയ്മിമിങ്ങിന്റെ ഭാഗമാണ് എന്ന വ്യാഖ്യാനങ്ങൾ ഉയരുന്നുണ്ട്. എന്നാൽ 'വിഡോ' കാർഡ്, വുമൺ കാർഡ്, വിക്ടിം കാർഡ് എന്നിവ രേണു ഉപയോഗിക്കുന്നതിന് എതിരെ വിമർശനങ്ങളും വരുന്നുണ്ട്.
വിധവകളുടെ പ്രതിനിധിയായാണ് ബിഗ് ബോസ് ഹൗസിലേക്ക് വന്നത് എന്ന രേണുവിന്റെ വാക്കുകൾക്ക് ഹൗസിനുള്ളിലും പുറത്തും വിമർശനങ്ങൾക്ക് ഇടയാക്കി. പിന്നാലെ അക്ബർ ഖാന്റെ പരാമർശനം വന്നതോടെ സ്ത്രീകൾക്ക് മുഴുവനും എതിരായ ആക്രമണം എന്ന രീതിയിൽ വുമൺ കാർഡും വിക്ടിം കാർഡും ആയി അതിനെ ഉപയോഗിക്കാൻ ശ്രമിച്ചതും രേണുവിന് തന്നെ തിരിച്ചടിയാവാനാണ് സാധ്യത. അക്ബറിന്റെ പരാമർശം എല്ലാ സ്ത്രീകൾക്കും എതിരെയാണ് എന്ന് രേണു ഹൗസിൽ പറഞ്ഞപ്പോൾ അങ്ങനെ കാണാനാവില്ല എന്നാണ് ഹൗസിലെ പല വനിതാ മത്സരാർഥികളും പ്രതികരിച്ചത്.
Also Read: ഏറ്റവും കൂടുതൽ പ്രതിഫലം രേണുവിനും അനുമോൾക്കും; ബിഗ് ബോസ് താരങ്ങളുടെ സാലറിയിങ്ങനെ: Bigg Boss Malayalam Season 7
ബിഗ് ബോസ് ഹൗസിൽ എല്ലാവരും തുല്യരാണ് എന്നാണ് രേണുവിനെ പ്രേക്ഷകർ ഓർമിപ്പിക്കുന്നത്. ടാസ്കിനെ ടാസ്കായി കാണണം. ടാസ്ക് കഴിഞ്ഞപ്പോൾ അത് അവിടെ വിടണം എന്ന് പറയുന്നവരും ഉണ്ട്. എന്നാൽ അക്ബർ ഖാനിൽ നിന്ന് ഇത്തരം ഒരു വാക്ക് വന്നതിലൂടെ രേണുവിനുള്ള പ്രേക്ഷക പിന്തുണ കൂടും എന്നതിൽ സംശയമില്ല. പക്ഷേ ആ പിന്തുണ രേണു തന്നെ ഇല്ലാതാക്കുമോ എന്ന ചോദ്യവും ശക്തമാണ്.
Read More: രേണുവിനെ സെപ്റ്റിക് ടാങ്ക് എന്നു വിളിച്ച് അക്ബർ ഖാൻ; ഇതെനിക്ക് സഹിക്കാനാവില്ലെന്ന് രേണു, Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.