scorecardresearch

Bigg Boss: പൊട്ടിക്കരഞ്ഞ് അനുമോൾ; ആര്യൻ അശ്ലീല ആംഗ്യം കാണിച്ചതായി ആരോപണം

Bigg Boss Malayalam Season 7 Aryan and Anumol: താൻ കാണിച്ചതിൽ എന്താണ് തെറ്റ് എന്ന് ചോദിച്ച് വീണ്ടും ആര്യൻ അത് അവർത്തിച്ചു. പിന്നാലെ അനുമോളെ കള്ളി എന്നും വിളിച്ചു

Bigg Boss Malayalam Season 7 Aryan and Anumol: താൻ കാണിച്ചതിൽ എന്താണ് തെറ്റ് എന്ന് ചോദിച്ച് വീണ്ടും ആര്യൻ അത് അവർത്തിച്ചു. പിന്നാലെ അനുമോളെ കള്ളി എന്നും വിളിച്ചു

author-image
Television Desk
New Update
Bigg Boss Malayalam Season 7 Anumol and Aryan Fight

Bigg Boss Malayalam Season 7: Anumol and Aryan Fight: (Screengrab)

Bigg Boss Season 7 malayalam: ബിഗ് ബോസിൽ ആര്യനെതിരെ ആരോപണവുമായി നടി അനുമോൾ. ആര്യൻ തനിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു എന്ന് ആരോപിച്ച് അനുമോൾ പൊട്ടിക്കരഞ്ഞു. എന്നാൽ തെറ്റായ ഒരു ഉദ്ദേശവും തനിക്കുണ്ടായില്ല എന്നും അശ്ലീല ആംഗ്യം കാണിച്ചിട്ടില്ല എന്നുമുള്ള നിലപാടിൽ ആര്യൻ ഉറച്ച് നിന്നു. 

Advertisment

"നീ എന്നോട് കാണിച്ചത് ഞാൻ ആരോടും പറഞ്ഞിട്ടില്ല. 23 വയസുള്ള ഒരു ആൺകുട്ടി ഇങ്ങനെ പെരുമാറാൻ പാടില്ല. എന്റെ സ്ഥാനത്ത് ഇവിടെയുള്ള മറ്റ് ഏതെങ്കിലും പെൺകുട്ടികൾ ആയിരുന്നു എങ്കിൽ നിന്റെ ചെവിക്കുറ്റി അവർ അടിച്ച് പൊട്ടിക്കുമായിരുന്നു," അനുമോൾ ആര്യനോട് പറഞ്ഞു. 

Also Read: Bigg Boss 7: സെപ്റ്റിക് ടാങ്ക് വിളിയിലൂടെ പിന്തുണ കത്തിക്കയറി; അത് രേണു തന്നെ കുളമാക്കി ചളമാക്കുമെന്ന് ഫാൻസ്

എന്നാൽ താൻ കാണിച്ചതിൽ എന്താണ് തെറ്റ് എന്ന് ചോദിച്ച് വീണ്ടും ആര്യൻ അത് അവർത്തിച്ചു. പിന്നാലെ അനുമോളെ കള്ളി എന്നും വിളിച്ചു.   ഈ സമയം അപ്പാനി ശരത്തും അഭിശ്രീയും ഇവർക്കൊപ്പം ഉണ്ടായെങ്കിലും ഇരുവരും പ്രതികരിക്കാതെ നിന്നു. ഇവർ നിലപാട് എടുക്കാതെ നിന്നതിനേയും പ്രേക്ഷകർ വിമർശിക്കുന്നു.

Advertisment

Also Read: Bigg Boss: അനീഷ് പുറത്താകാതിരുന്നത് തലനാരിഴയ്ക്ക്; റോബിന്റേയും റോക്കിയുടേയും അവസ്ഥ ആയേനേ

കഴിഞ്ഞ സീസണിൽ സിബിനെതിരെ നടപടി എടുത്തത് പോലെ ആര്യനേയും പുറത്താക്കണം എന്ന് സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ പ്രതികരണങ്ങൾ വരുന്നുണ്ട്.  ആര്യൻ അനുമോൾക്കെതിരെ കാണിച്ചത് മോശം തന്നെയാണ് എന്ന കമന്റുകളാണ് കൂടുതൽ. 

Also Read: Bigg Boss Malayalam Season 7: ആദ്യ ആഴ്ചയിൽ പുറത്താകുമോ? മുൻഷിയിലെ രസികൻ ഹൗസിനുള്ളിൽ രസിപ്പിക്കുന്നുണ്ടോ?

കഴിഞ്ഞ ദിവസം അനീഷിന്റെ പോക്കറ്റിൽ കയ്യിട്ട് ആര്യൻ കോയിൻ എടുക്കാൻ ശ്രമിച്ചതിനെതിരേയും വിമർശനം ഉയർന്നിരുന്നു. തന്റെ പോക്കറ്റിൽ കയ്യിട്ട ആര്യന് നേരെ ചവിട്ടും എന്ന് പറഞ്ഞ് അനീഷ് കാൽ പൊക്കി. എന്നാൽ സാഹചര്യം കൂടുതൽ മോശമായില്ല. ആര്യനെ അനീഷ് ചവിട്ടിയിരുന്നെങ്കിൽ ഒരുപക്ഷേ അനീഷിന് റോബിന്റേയും റോക്കിയുടേയും വഴിയെ പുറത്തേക്ക് പോകേണ്ടി വരുമായിരുന്നു. 

Read More: രേണുവിനെ സെപ്റ്റിക് ടാങ്ക് എന്നു വിളിച്ച് അക്ബർ ഖാൻ;  ഇതെനിക്ക് സഹിക്കാനാവില്ലെന്ന് രേണു,  Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: