/indian-express-malayalam/media/media_files/2025/08/09/bigg-boss-malayalam-season-7-anumol-and-aneesh-2025-08-09-16-53-49.jpg)
Screengrab
Bigg Boss Maayalam Season 7: ബിഗ് ബോസ് ഹൗസിൽ അനീഷിനെ അനുമോൾ ട്രോളുന്നതാണ് ഇപ്പോൾ പ്രേക്ഷകർക്ക് കൗതുകമാവുന്നത്. മത്സരാർഥികളെല്ലാം ഒരുമിച്ചിരിക്കുമ്പോഴാണ് സംഭവം. പിന്നെ എന്തിനാണ് എന്നെ ഇടയ്ക്കിടയ്ക്ക് ഇടയ്ക്ക് നോക്കുന്നത് എന്ന് ചോദിച്ചാണ് അനീഷിനെ അനുമോൾ ട്രോളുന്നത്. സീസണിലെ അനുഷ് കോമ്പോയാണോ ഇതെന്നാണ് ഫാൻസിന്റെ ചോദ്യം
എല്ലാവരും ലിവിങ്റൂമിലിരിക്കുന്ന സമയം ബിഗ് ബോസ് കഴിഞ്ഞാൽ എന്റെ വീട്ടിൽ വരുമോ എന്ന് അനീഷിനോട് അനുമോൾ ചോദിക്കുന്നു. വരില്ല വരില്ല എന്ന് അനീഷ് ഉറപ്പിച്ച് പറയുമ്പോൾ വരും ഞാൻ വരുത്തും എന്ന് അനുമോളും പറയുന്നു. ഇതോടെ നിന്റെ കല്യാണം അനീഷിന്റെ വീടിനടുത്ത് വെച്ചാകാം എന്ന കമന്റ് ഹൗസിലെ മറ്റൊരു മത്സരാർഥിയിൽ നിന്ന് വന്നു.
Also Read: Bigg Boss: ആരാണ് സുധി? രേണുവും അനീഷും പൊരിഞ്ഞ അടി; രേണു ഫയറാണെന്ന് ഷാനവാസ്
നമ്മൾ തമ്മിൽ ബന്ധമുണ്ട് ബന്ധമുണ്ട് എന്ന് അനീഷിനോട് അനുമോൾ പറയുന്നതാണ് വിഡിയോയിൽ പിന്നെ കാണുന്നത്. നമ്മൾ തമ്മിൽ ബന്ധമുണ്ട് എന്ന് അനുമോൾ തമാശയായി പറയുമ്പോൾ ഇല്ല ഇല്ല എന്ന് അനീഷ് ആവർത്തിച്ച് പറയുന്നു.
Also Read: ഒരുപാടുകാലം ആഗ്രഹിച്ചതാണ് ഈ മുഹൂര്‍ത്തം: താലിമാലയണിഞ്ഞ് അഭിഷേകിനൊപ്പം ജാൻമണി
പിന്നാലെ വന്ന അനുമോളുടെ ഡയലോഗാണ് ഏവരിലും ചിരി പടർത്തിയത്. പിന്നെ എന്തിനാണ് എന്നെ ഇടയ്ക്ക് ഇടയ്ക്ക് നോക്കുന്നത് എന്നാണ് അനീഷിനോട് അനുമോൾ ചോദിക്കുന്നത്. അനീഷിനെ അനുമോൾ സൈഡാക്കുന്ന വിഡിയോ എന്തായാലും പ്രേക്ഷകർക്കിടയിലും ചിരി പടർത്തി.
Also Read: Bigg Boss: അനീഷ് പുറത്താകാതിരുന്നത് തലനാരിഴയ്ക്ക്; റോബിന്റേയും റോക്കിയുടേയും അവസ്ഥ ആയേനേ
കഴിഞ്ഞ ദിവസം ജയിലിൽ അപ്പാനി ശരത്തും അനുമോളും രസകരമായ ഡയലോഗുകളുമായി ശ്രദ്ധപിടിച്ചിരുന്നു. പിന്നാലെ അനീഷിനെ പറ്റിച്ച് അനുമോളും അപ്പാനി ശരത്തും അടുക്കളയിൽ ഒളിച്ചിരിക്കുകയും ചെയ്തിരുന്നു. ഹൗസിൽ നിന്ന് കൂടുതൽ രസകരമായ നിമിഷങ്ങൾ പ്രതീക്ഷിക്കുകയാണ് പ്രേക്ഷകർ.
Read More: രേണുവിനെ സെപ്റ്റിക് ടാങ്ക് എന്നു വിളിച്ച് അക്ബർ ഖാൻ; ഇതെനിക്ക് സഹിക്കാനാവില്ലെന്ന് രേണു, Bigg Boss malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.