/indian-express-malayalam/media/media_files/2025/08/14/bigg-boss-malayalam-season-7-gizele-and-anumol-clash-2025-08-14-18-59-10.jpg)
Bigg Boss Malayalam Season 7; Gizele and Anumol clash: (Screengrab)
Bigg Boss Season 7 malayalam: ഏഴാം സീസണിൽ മത്സരാർഥികൾക്ക് ബിഗ് ബോസ് നൽകിയ ഏഴിന്റെ പണിയായിരുന്നു മേക്കപ്പ് സാധനങ്ങൾ പണിപ്പുരയിൽ പിടിച്ചുവെച്ചത്. ലിപ്സ്റ്റിക്, ഫൗണ്ടേഷൻ, ലിപ്ബാം എന്നിവയെല്ലാം ഉപയോഗിക്കാൻ സാധിക്കാതെ വന്നതോടെ മത്സരാർഥികളിൽ പലർക്കും അസ്വസ്ഥതകൾ മറച്ചുവയ്ക്കാനായില്ല. ഒളിച്ചും പതുങ്ങിയും പലരും മേക്കപ്പ് ഇട്ടു. അതിൽ തുടർച്ചയായി ബിഗ് ബോസിന്റെ താക്കീത് ലഭിച്ചത് ജിസേലിനാണ്.
ബിഗ് ബോസ് നൽകുന്ന വസ്ത്രങ്ങൾ ധരിക്കുന്നതിലും ജിസേൽ താത്പര്യം കാണിച്ചിരുന്നില്ല. മത്സരാർഥികളിൽ പലരും ബീറ്റ്റൂട്ട് എല്ലാം ലിപ്സ്റ്റിക്കിന് പകരം ഉപയോഗിക്കാൻ തുടങ്ങി. ഇതിനിടയിൽ ജിസേൽ ഇപ്പോഴും മുഖത്ത് ഫൗണ്ടേഷൻ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണവുമായി അനുമോൾ എത്തി. ജിസേൽ മുഖം തുടച്ച ടിഷ്യു കാണിച്ചാണ് അനുമോൾ ജിസേലിനെതിരെ ആരോപണം ഉന്നയിച്ചത്.
Also Read: രേണു സുധിടെ മോട്ടീവ് കൃത്യവും വ്യക്തവുമാണ്: വൈറലായി കുറിപ്പ്, Bigg Boss Malayalam Season 7
ഇതിനിടയിൽ ലിപ്ബാം ഉപയോഗിക്കാൻ സാധിക്കാതിരുന്നിട്ട് തനിക്ക് വാ തുറക്കാൻ പോലും പറ്റുന്നില്ലെന്നും ചുണ്ടും വായുമെല്ലാം പൊട്ടുകയാണ് എന്നും കരഞ്ഞുകൊണ്ട് പറയുകയാണ് അനുമോൾ. വെളിച്ചെണ്ണ കിട്ടിയിരുന്നു എങ്കിൽ അതെല്ലാം തേക്കാമായിരുന്നു എന്നും പറയുന്ന അനുമോൾ പിന്നെ ജിസേലിന് എതിരെയാണ് സംസാരിക്കുന്നത്. അവൾക്ക് എന്താ രണ്ട് കൊമ്പ് ഉണ്ടോ? നമ്മളെ പോലെ തന്നെയല്ലേ അവളും എന്ന് അനുമോൾ ചോദിക്കുന്നു.
Also Read: ആ കളി ഇവിടെ വേണ്ട, രേണു സുധിയുടെ കള്ളത്തരം കയ്യോടെ പൊക്കി മോഹൻലാല്‍; വീഡിയോ- Bigg Boss Malayalam Season 7
എന്തുകൊണ്ടാണ് ജിസേലിന്റെ കാര്യത്തിൽ ബിഗ് ബോസ് തീരുമാനം എടുക്കാത്തത് എന്നും ഇവർ ചോദിക്കുന്നു. ചിലപ്പോൾ ജിസേൽ എവിടംവരെ പോകും എന്ന് നോക്കാൻ വേണ്ടിയായിരിക്കും ബിഗ് ബോസ് ഇപ്പോൾ മിണ്ടാതിരുന്നതെന്നും അവർ പറയുന്നു. ശാരികയും അനുമോളും ശൈത്യയും രേണുവും ഒരുമിച്ചിരുന്നാണ് സംസാരം.
അനുമോൾക്കെതിരെ ജിസേൽ ബോഡി ഷെയിമിങ് നടത്തിയതായും പരാതി വന്നിരുന്നു. ജിസേലുമായി വാക്കുതർക്കത്തിലേർപ്പെട്ടതിന് പിന്നാലെ പൊക്കം കുറഞ്ഞത് എന്റെ കുറ്റമാണോ എന്ന് ചോദിച്ച് അനുമോൾ കരയുകയായിരുന്നു.
ടാസ്കിന് ഇടയിൽ ജിസേൽ അനുമോളോട് പറയുന്നത് ഇങ്ങനെ,"ഞങ്ങൾക്ക് ഉയരവും ഭാരവും ഒക്കെ ഉണ്ട്. നിന്റെ പോലെ ചെറുതല്ല." ജിസേലിന്റെ ഈ വാക്കുകൾ അനുമോളെ പ്രകോപിപ്പിച്ചു. ഉയരത്തെ കുറിച്ച് പറയേണ്ട ആവശ്യം ഇല്ല എന്ന് പറഞ്ഞ് അനുമോൾ പ്രതികരിച്ചു. എന്നാൽ ഇനിയും അത് പറയും എന്ന് ജിസേൽ ആവർത്തിച്ചു.
Read More: Bigg Boss: രേണു സുധി ഫ്‌ളവർ അല്ലടാ ഫയറാടാ, താഴത്തില്ലടാ; വൈറലായി റീൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us