scorecardresearch

ഇവരെ കൊണ്ട് ബിഗ് ബോസിന് മതിയായി; പൊരിഞ്ഞ അടി; പിന്നെ കെട്ടിപിടിച്ച് കരച്ചിലും; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: ലിവിങ്റൂമിൽ വെച്ച് റെന, മസ്താനി എന്നിവരെല്ലാം വലിയ വഴക്കിലേക്ക് പോയപ്പോൾ ഇടപെടാൻ വന്നതായിരുന്നു അക്ബറും ഷാനവാസും. പിന്നെ ഇരുവരും തമ്മിൽ അടിയായി

Bigg Boss Malayalam Season 7: ലിവിങ്റൂമിൽ വെച്ച് റെന, മസ്താനി എന്നിവരെല്ലാം വലിയ വഴക്കിലേക്ക് പോയപ്പോൾ ഇടപെടാൻ വന്നതായിരുന്നു അക്ബറും ഷാനവാസും. പിന്നെ ഇരുവരും തമ്മിൽ അടിയായി

author-image
Television Desk
New Update
Bigg Boss Malayalam Season 7 Shanavas and Akbar Fight

Screengrab

Bigg Boss malayalam Season 7: ബിഗ് ബോസ് സീസൺ 7ലെ ശക്തരായ രണ്ട് മത്സരാർഥികളാണ് ഷാനവാസും അക്ബറും. അഞ്ചാമത്തെ ആഴ്ചയിലേക്ക് ഷോ എത്തി നിൽക്കുമ്പോൾ ഇരുവരേയും കൺഫെഷൻ റൂമിലേക്ക് വിളിച്ച് സംസാരിക്കുന്നത് ബിഗ് ബോസിന്റെ പ്രധാന ജോലികളിലൊന്നായി മാറി കഴിഞ്ഞു. എല്ലാ ദിവസവും ഇങ്ങനെ ആണെങ്കിൽ നിങ്ങളെ വിളിച്ച് സംസാരിക്കാൻ മാത്രമായി പ്രത്യേക സമയം വേണ്ടി വരുമല്ലോ എന്ന് കൺഫെഷൻ റൂമിലിരുന്ന ഇരുവരോടും ബിഗ് ബോസ് പറയുകയും ചെയ്തു. എന്നാൽ പരസ്പരം പോരടിക്കുന്നതിന് ഇടയിൽ ഇരുവരും പരസ്പരം ചേർത്ത് പിടിച്ച നിമിഷവും ബിഗ് ബോസ് ഹൗസിൽ നിന്ന് വരുന്നു. 

Advertisment

ഇന്ന് ലിവിങ്റൂമിൽ വെച്ച് റെന, മസ്താനി എന്നിവരെല്ലാം വലിയ വഴക്കിലേക്ക് പോയപ്പോൾ ഇടപെടാൻ വന്നതായിരുന്നു അക്ബറും ഷാനവാസും. പിന്നെ ഇരുവരും തമ്മിൽ അടിയായി. ഇരുവരുടേയും വഴക്ക് കയ്യാങ്കളിയിലേക്ക് എത്തുമെന്ന് തോന്നിച്ചു. ഈ സമയം ഷാനവാസിനെ പ്രൊട്ടക്റ്റ് ചെയ്യാൻ അനീഷ് എത്തിയും എല്ലാ മത്സരാർഥികളും ശ്രദ്ധിച്ചു. പിന്നാലെ രണ്ട് പേരേയും ബിഗ് ബോസ് കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചു.

Also Read: ഷാനവാസിനെ ലക്ഷ്യമിട്ട് ജിസേലിന്റെ ലവ് ട്രാക്ക്; മറുപടി നൽകി ഷാനവാസ്: Bigg Boss Malayalam Season 7

കൺഫെഷൻ റൂമിലിരുന്നും ഇരുവരും കൊമ്പുകോർത്തു. ഷാനവാസിനെ പ്രകോപിപ്പിക്കുകയാണ് അക്ബർ പ്രധാനമായും ചെയ്യുന്നത്. ഇതിന് ഷാനവാസ് നൽകുന്ന മറുപടി അതിര് കടന്ന് പോകുന്നു എന്ന അഭിപ്രായം ശക്തമാണ്. അക്ബർ എന്തെങ്കിലും മോശമായി ഷാനവാസിനെ വിളിക്കുമ്പോൾ നിന്റെ അച്ഛനെ പോയി വിളിക്കാനാണ് ഷാനവാസ് പറയുന്നത്.

Advertisment

Also Read:  റെനയെ കെട്ടിപ്പിടിച്ച് നൂറ; പിന്നാലെ നൂറയും ആദിലയും തമ്മിൽ വാക്കുതർക്കം : Bigg Boss Malayalam Season 7

ഇത് എന്റെ പ്രൊവോക്കിങ് ഗെയിം ആണ് എന്ന് അക്ബർ പറയുന്നു. ഞാൻ പ്രൊവോക്ക് ആവുകയാണ് എന്ന് ഷാനവാസ് തിരിച്ചും പറയുന്നു. ലാലേട്ടന്റെ മുൻപിൽ പോയി വളഞ്ഞ് നിന്നത് ഞാനല്ല എന്ന് ഞാനവാസ് അക്ബറിനോട് പറഞ്ഞു. പുറത്തിറങ്ങിയാൽ നല്ല ഇടി കിട്ടും എന്ന്പറഞ്ഞ് അക്ബർതിരിച്ചടിച്ചു. പുറത്തിറങ്ങിയാൽ ഇടിയല്ല അതിനപ്പുറം നടക്കുമെന്ന് ഷാനവാസും പറഞ്ഞു. നല്ല ഗെയിം ആണ് ഞാൻ കളിക്കുന്നത്. അതുകൊണ്ടാണ് നാല് ആഴ്ച ഇവിടെ നിൽക്കുന്നത് എന്നും ഷാനവാസ് കൺഫെഷൻ റൂമിലിരുന്ന് അക്ബറിനോട് പറഞ്ഞു. 

Also Read: നല്ല വിഷമത്തിലൂടെയാണ് കടന്ന് പോകുന്നത്; പൊട്ടിക്കരഞ്ഞ് ഷാനവാസ്; Bigg Boss Malayalam Season 7

എന്നാൽ ഷാനവാസ് തന്റെ ഉപ്പായേയും ഉമ്മായേയും കുറിച്ച് പറയുമ്പോൾ ഷാനവാസിന് കണ്ണീരടക്കാനായില്ല. ഈ സമയം ഷാനവാസിനെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുകയാണ് അക്ബർ. ഇത്രയും പൊരിഞ്ഞ അടിക്ക് ശേഷവും ഇരുവരും ഒരുമിച്ചിരുന്ന് ഇങ്ങനെ സംസാരിക്കുന്നത് പ്രേക്ഷകരേയും അമ്പരപ്പിച്ചു.

Also Read: ഏറ്റവും കൂടുതൽ പ്രതിഫലം രേണുവിനും അനുമോൾക്കും; ബിഗ് ബോസ് താരങ്ങളുടെ സാലറിയിങ്ങനെ: Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: