scorecardresearch

നല്ല വിഷമത്തിലൂടെയാണ് കടന്ന് പോകുന്നത്; പൊട്ടിക്കരഞ്ഞ് ഷാനവാസ്; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: എന്താണ് വൈകിയത് എന്ന് ചോദിച്ചപ്പോൾ ഷാനവാസിൽ നിന്ന് നെഗറ്റീവ് രീതിയിലെ പ്രതികരണം ആണ് മറ്റ് മത്സരാർഥികൾക്ക് ലഭിച്ചത്.

Bigg Boss Malayalam Season 7: എന്താണ് വൈകിയത് എന്ന് ചോദിച്ചപ്പോൾ ഷാനവാസിൽ നിന്ന് നെഗറ്റീവ് രീതിയിലെ പ്രതികരണം ആണ് മറ്റ് മത്സരാർഥികൾക്ക് ലഭിച്ചത്.

author-image
Television Desk
New Update
Bigg Boss Malayalam Season 7 Shanavas Crying

Screengrab

Bigg Boss malayalam Season 7: ബിഗ് ബോസ് അഞ്ചാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ശക്തമായ മത്സരാർഥികളിൽ ഒരാളായി ഷാനവാസ് മാറിയിരുന്നു. പ്രേക്ഷകരുടെ ഇഷ്ടം നേടാൻ ഷാനവാസിന് സാധിച്ചിട്ടുണ്ടെങ്കിലും ജിസേലിന്റെ വസ്ത്രധാരണത്തിൽ ഉൾപ്പെടെ ഷാനവാസ് നടത്തിയ പ്രതികരണങ്ങൾക്കെതിരെ വിമർശനം ഉയർന്നിരുന്നു. എങ്കിലും നല്ല ഗെയിമർ എന്ന നിലയിൽ മുൻപോട്ട് പോകുന്നതിന് ഇടയിൽ ഹൗസിനുള്ളിൽ പൊട്ടിക്കരഞ്ഞാണ് ഈ ദിവസം ഷാനവാസിനെ കണാനായത്. 

Advertisment

ലിവിങ്റൂമിൽ വന്നിരിക്കാൻ ബിഗ് ബോസ് എല്ലാവരോടും പറയുന്ന സമയത്ത് ഷാനവാസ് വൈകിയായിരുന്നു വന്നത്. എന്താണ് വൈകിയത് എന്ന് ചോദിച്ചപ്പോൾ ഷാനവാസിൽ നിന്ന് നെഗറ്റീവ് രീതിയിലെ പ്രതികരണം ആണ് മറ്റ് മത്സരാർഥികൾക്ക് ലഭിച്ചത്. പിന്നാലെ ഷാനവാസും അഭിലാഷും തമ്മിൽ വാക്കുതർക്കം ഉണ്ടായി. 

Also Read: അമ്മയുടെ സഹോദരി മരിച്ചു; തളരാതെ ജിസേൽ ; ഇതാണ് പെൺകരുത്തെന്ന് പ്രേക്ഷകർ : Bigg Boss Malayalam Season 7

പിന്നാലെ ജിസേലുമായി ഷാനവാസ് ഇക്കാര്യം സംസാരിച്ചു. രാവിലെ മുതൽ ഞാൻ ജോലി ചെയ്യുകയാണ്. ആരും സഹായിക്കുന്നില്ല. എല്ലാവരും അത്തപ്പൂക്കളം ഇട്ട സമയത്ത് പോലും എനിക്കൊരു നല്ല ഡ്രസ്സ് ഇടാൻ പറ്റിയില്ല. ഞാനും നല്ല വിഷമത്തിലൂടെ തന്നെയാണ് പോകുന്നത്. ഇങ്ങനെ പറഞ്ഞ് ഷാനവാസ് കരയുകയായിരുന്നു.

Advertisment

Also Read: നീ പാൽക്കുപ്പി, എനിക്കിഷ്ടം നല്ല ആണത്തമുള്ള ആണുങ്ങളെ: ആര്യനോട് അനുമോൾ- Bigg Boss Malayalam Season 7

അക്ബറിന്റെ ടീം പൊളിക്കണം എന്ന് പറഞ്ഞ് ഷാനവാസിനൊപ്പം അഭിലാഷും ഒനീലും ചേർന്നിരുന്നു. എന്നാൽ പിന്നാലെ ഷാനവാസ് മണ്ടനാണ് എന്നിങ്ങനെയെല്ലാം ഒനീലിൽ നിന്നും അഭിലാഷിൽ നിന്നും പ്രതികരണങ്ങൾ വന്നു. ഷാനവാസിനെ കരുവാക്കുകയാണ് അഭിലാഷും ഒനീലും എന്നാണ് ഇരുവരും ചിന്തിച്ചിരുന്നത്.

Also Read: റെനയെ കെട്ടിപ്പിടിച്ച് നൂറ; പിന്നാലെ നൂറയും ആദിലയും തമ്മിൽ വാക്കുതർക്കം : Bigg Boss Malayalam Season 7

എന്നാൽ അഭിലാഷും ഒനീലും ആദിലയേയും നൂറയേയും കരുവാക്കുകയാണ് എന്ന് ഷാനവാസ് വ്യക്തമായി ഇവരോട് പറഞ്ഞു. മാത്രമല്ല, ഗ്രൂപ്പ് ആയി എനിക്കൊപ്പം നിൽക്കുന്നുണ്ട് എന്ന് പറയുന്നുണ്ടെങ്കിലും എന്നെ പറ്റിയാവും അവർ ഈ നിമിഷവും കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടാവുക എന്നും ഷാനവാസ് പറയുന്നുണ്ട്. ഇതോടെ അഭിലാഷിന്റേയും ഒനീലിന്റേയും കളി വ്യക്തമായി മനസിലാക്കി ഷാനവാസ് നല്ല ഗെയിം പ്ലാനോടെയാണ് മുൻപോട്ട് പോകുന്നത് എന്ന പ്രതികരണങ്ങളാണ് കൂടുതലും വരുന്നത്.

Also Read: കാഴ്ചക്കാരുടെ ക്ഷമ പരീക്ഷിക്കുന്ന ചിത്രം: 'ഓടും കുതിര ചാടും കുതിര' റിവ്യൂ; Odum Kuthira Chaadum Kuthira Review

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: