/indian-express-malayalam/media/media_files/2025/09/26/adhila-noora-2025-09-26-15-20-08.jpg)
Bigg Boss malayalam Season 7: കുട്ടികളെ അഡോപ്റ്റ് ചെയ്യുമോ എന്ന അക്ബറിന്റെ ചോദ്യത്തിന് ബിഗ് ബോസ് ഹൗസിൽ വെച്ച് മറുപടി നൽകി ആദില. രണ്ട് കുട്ടികൾ വേണം എന്നാണ് തന്റെ ആഗ്രഹം എന്ന് ആദില പറഞ്ഞു. ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്യും. ഒരു കുട്ടിയെ പ്രഗ്നൻസിയിലൂടെയും വേണമെന്നാണ് ആഗ്രഹിക്കുന്നത് എന്ന് ആദില പറഞ്ഞു.
ഐവിഎഫ് വഴി ആണ് നോക്കുന്നത് എന്ന് അക്ബറിനോട് നൂറയും പറഞ്ഞു. ഡോണറെ നോക്കുന്നുണ്ട്. ഡെലിവറി തനിക്ക് പേടിയാണ്. സറോഗസി വഴിയും നോക്കുന്നുണ്ടെന്ന് ആദില പറയുന്നു. ഞങ്ങളിൽ ഒരാൾ ക്യാരിയിങ് ആവും എന്ന് നൂറയും പ്രതികരിച്ചു. കുട്ടികളെ വേണം എന്നതിനെ കുറിച്ച് പല അഭിമുഖങ്ങളിലും ആദിലയും നൂറയും പറഞ്ഞിട്ടുണ്ട്. ഇതിന് വേണ്ട ഡോണർ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കേണ്ടതുണ്ട്.
Also Read: അനീഷ്-ജിസേൽ വിവാഹാലോചന; ജിസേലിന്റെ അമ്മ പറഞ്ഞതെന്ന് ഷാനവാസ് ;Bigg Boss Malayalam Season 7
ഞങ്ങൾ റിലേഷൻഷിപ്പിലായിട്ട് ഏഴ് വർഷമായി. മൂന്ന് വർഷമായി ഒരുമിച്ച് താമസിക്കുന്നു എന്നും അക്ബറിനോട് ഇവർ പറഞ്ഞു. നിങ്ങൾ വിവാഹിതരാണോ എന്ന അക്ബറിന്റെ ചോദ്യത്തിന് ലീഗലി അത് സാധിക്കില്ല എന്നാണ് ഇരുവരും മറുപടി കൊടുക്കുന്നത്.
Also Read: ലക്ഷ്മിയുടെ മകന്റെ അടുത്തേക്ക് ഞങ്ങൾ വരുന്നതിൽ കുഴപ്പമുണ്ടോ? ആദിലയുടെ ചോദ്യം ; Bigg Boss Malayalam Season 7
വിവാഹ റിസപ്ഷൻ വയ്ക്കാം എന്ന് ആദില പറഞ്ഞു. എന്നായിരിക്കും അതെന്നും ഇപ്പോൾ പറയാൻ പറ്റില്ല. ചില കാര്യങ്ങൾ ശരിയാവാനുണ്ട്. ഞങ്ങളുടെയൊക്കെ റിസപ്ഷന് വിളിച്ചാൽ ഈ പാട്ടുകാരൻ വരുമോ എന്നും അക്ബറിനോട് ആദില ചോദിച്ചു. ആ സമയത്തെ തിരക്കൊക്കെ നോക്കി തീരുമാനിക്കും എന്നാണ് അക്ബറിന്റെ മറുപടി. അടുത്ത വർഷം ഉണ്ടായേക്കാൻ സാധ്യതയുണ്ട് എന്ന നിലയിലാണ് ആദിലയും നൂറയും സംസാരിച്ചത്.
Also Read: പിന്നിൽ നിന്ന് ഒനീലിന്റെ കുത്ത്; ടാസ്കിൽ നിന്ന് ഇറങ്ങിപ്പോയി നെവിൻ ; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us