scorecardresearch

നെവിന്റെ കരണക്കുറ്റി നോക്കി ഒരെണ്ണം കൊടുക്കണം; ഹൗസ് ഇളക്കിമറിച്ച് ഒനീലിന്റെ അമ്മ ; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7 Nevin: നെവിന്റെ സ്വഭാവം ഇങ്ങനെയാണ് എന്നാണ് അമ്മ പറയുന്നത്. മറ്റുള്ളവർക്ക് സങ്കടം ഉണ്ടാവുമോ എന്നൊന്നും അവൻ നോക്കില്ല എന്നും നെവിന്റെ അമ്മ പറഞ്ഞു

Bigg Boss Malayalam Season 7 Nevin: നെവിന്റെ സ്വഭാവം ഇങ്ങനെയാണ് എന്നാണ് അമ്മ പറയുന്നത്. മറ്റുള്ളവർക്ക് സങ്കടം ഉണ്ടാവുമോ എന്നൊന്നും അവൻ നോക്കില്ല എന്നും നെവിന്റെ അമ്മ പറഞ്ഞു

author-image
Television Desk
New Update
Bigg Boss Malayalam Season 7 Oneal Mother Nevin

Photograph: (Screengrab)

Bigg Boss malayalam Season 7:ബിഗ് ബോസ് ഹൗസിൽ ഇന്ന് ഒനീലിന്റേയും ലക്ഷ്മിയുടേയും നെവിന്റേയും കുടുംബാംഗങ്ങളാണ് വന്നത്. ഇതിൽ ഒനീലിന്റെ അമ്മയുടെ വൈബാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയാവുന്നത്. വൈൽഡ് കാർഡുകൾ വന്നതിന് ശേഷം നെവിന്റെ മാറ്റമുണ്ടായെന്നും അവന്റെ കരണക്കുറ്റി നോക്കി ഒരെണ്ണം കൊടുക്കാൻ തോന്നിയെന്നും പറയുകയാണ് ഒനീലിന്റെ അമ്മ. നെവിന്റെ അമ്മയുടെ മുൻപിൽ വെച്ച് തന്നെയാണ് ഇത് പറയുന്നത്. 

Advertisment

നെവിന്റെ അമ്മയും സഹോദരിയും ആണ് ബിഗ് ബോസ് ഹൗസിലെത്തിയത്. തന്റെ ബെസ്റ്റ് ഫ്രണ്ടിനെയാണ് ഫാമിലി വീക്കിൽ പ്രതീക്ഷിച്ചത് എന്ന് നെവിൻ പറയുന്നുണ്ടായിരുന്നു. നെവിന്റെ അമ്മയോട് നെവിനെ കുറിച്ച് ജിസേൽ പരാതി പറഞ്ഞിരുന്നു. നെവിൻ സൗഹൃദത്തിന് ഒരു മൂല്യവും കൊടുക്കുന്നില്ലെന്നും ആദ്യം എന്നോട് ഫ്രണ്ട്ഷിപ്പ് ഉണ്ടായിരുന്നു എങ്കിലും പിന്നാലെ അത് വിട്ട് പോയി. ഒരാൾക്ക് എങ്ങനെ ഫീൽ ആവും എന്നൊന്നും നെവിൻ ചിന്തിക്കുന്നില്ല എന്നും നെവിന്റെ അമ്മയോട് ജിസേൽ പറഞ്ഞു.

Also Read: ലക്ഷ്മിയുടെ മകന്റെ അടുത്തേക്ക് ഞങ്ങൾ വരുന്നതിൽ കുഴപ്പമുണ്ടോ? ആദിലയുടെ ചോദ്യം ; Bigg Boss Malayalam Season 7

നെവിന്റെ സ്വഭാവം ഇങ്ങനെയാണ് എന്നാണ് അമ്മ പറയുന്നത്. മറ്റുള്ളവർക്ക് സങ്കടം ഉണ്ടാവുമോ എന്നൊന്നും അവൻ നോക്കില്ല എന്നും നെവിന്റെ അമ്മ പറഞ്ഞു. ഈ സമയം അവിടേക്ക് ഒനീലിന്റെ അമ്മ വന്നു. വൈൽഡ് കാർഡ് വന്നതിന് ശേഷമാണ് നെവിൻ മാറിയത്. ആ സമയം ലൈവ് കണ്ടുകൊണ്ടിരിക്കുമ്പോൾ നെവിന്റെ കരണക്കുറ്റി അടിച്ചുപൊട്ടിക്കാൻ തോന്നുമായിരുന്നു എന്നും പറഞ്ഞ് നെവിനെ തല്ലാൻ കയ്യോങ്ങുകയാണ് ഒനീലിന്റെ അമ്മ.

Advertisment

Also Read: അനീഷ്-ജിസേൽ വിവാഹാലോചന; ജിസേലിന്റെ അമ്മ പറഞ്ഞതെന്ന് ഷാനവാസ് ;Bigg Boss Malayalam Season 7

ജിസേലിൽ നിന്നും ഒരു മോശം അനുഭവം തനിക്കുണ്ടായി. അത് എന്താണ് എന്ന് ബിഗ് ബോസ് ഹൗസിൽ വെച്ച് തനിക്ക് പറയാനാവില്ല. അതുകൊണ്ടാണ് ഇവരുടെ ഫ്രണ്ട്ഷിപ്പിൽ നിന്ന് വിട്ടുനിന്നത് എന്നും നെവിൻ പറഞ്ഞു. എന്നാൽ നെവിനെ ഒരിക്കലും താൻ പിന്നിൽ നിന്ന് കുത്തിയിട്ടില്ലെന്ന് ജിസേലും പറയുന്നു.

Also Read:  പിന്നിൽ നിന്ന് ഒനീലിന്റെ കുത്ത്; ടാസ്കിൽ നിന്ന് ഇറങ്ങിപ്പോയി നെവിൻ ; Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: