scorecardresearch

അനീഷിന്റെ പ്രണയം വരെ അനു സ്ട്രാറ്റജിയാക്കി: ഷാനവാസ്, Bigg Boss Malayalam 7

"അനുമോളുടെ സ്ട്രാറ്റജികൾ ആണ് ഇവിടെ വർക്കൗട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. കരച്ചിൽ, ക്യൂട്ട്നെസ്സ്...​എന്തിന് അവസാനം വന്ന പ്രണയ അഭ്യർത്ഥനയിൽ പോലും അവൾ ഗെയിം കണ്ടെത്തി"

"അനുമോളുടെ സ്ട്രാറ്റജികൾ ആണ് ഇവിടെ വർക്കൗട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. കരച്ചിൽ, ക്യൂട്ട്നെസ്സ്...​എന്തിന് അവസാനം വന്ന പ്രണയ അഭ്യർത്ഥനയിൽ പോലും അവൾ ഗെയിം കണ്ടെത്തി"

author-image
Television Desk
New Update
Bigg Boss Malayalam 7 Aneesh Anumol Shanavas

Bigg Boss Malayalam Season 7

Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ 7 അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നവംബർ 9നാണ് ഷോയുടെ ഗ്രാൻഡ് ഫിനാലെ. അനീഷ്, ഷാനവാസ്, അനുമോൾ, നെവിൻ, ആദില, നൂറ, അക്ബർ എന്നിവരാണ് ഇപ്പോൾ ഷോയിൽ അവശേഷിക്കുന്ന മത്സരാർത്ഥികൾ. ഇവരിൽ ആരാവും വിജയി എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Advertisment

Also Read:  കാറിൽ നിന്ന് 50000; കണ്ടസ്റ്റൻസും കൊടുത്തതോടെ ഒന്നര ലക്ഷത്തോളം രൂപ; നെവിന്റെ മാസ് എൻട്രി; Bigg Boss Malayalam Season 7

വാരാന്ത്യ എപ്പിസോഡിൽ സഹമത്സരാർത്ഥികളുടെ ഗുണഗണങ്ങൾക്ക് നിങ്ങൾ​ എങ്ങനെ വിലയിരുത്തുന്നു എന്നതായിരുന്നു ബിഗ് ബോസ് നൽകിയ ടാസ്കുകളിൽ ഒന്ന്. ടാസ്കിനിടെ, അനുമോളെ വിലയിരുത്തി ഷാനവാസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 

Also Read: എന്റെ ഹൃദയം അവളുടെ അടുത്ത് സേഫ് ആണ്; ചേർത്ത് പിടിച്ച് ആദില; Bigg Boss Malayalam Season 7

Advertisment

"അനുമോൾ നൂറുശതമാനം നല്ല ഗെയിമറാണ്. അവളുടെ സ്ട്രാറ്റജികൾ ആണ് ഇവിടെ വർക്കൗട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. കരച്ചിൽ, ക്യൂട്ട്നെസ്സ്...​എന്തിന് അവസാനം വന്ന പ്രണയ അഭ്യർത്ഥനയിൽ പോലും അവൾ ഗെയിം കണ്ടെത്തിയോ എന്ന സംശയമുണ്ട്. എന്റർടെയിനർ എന്ന രീതിയിൽ അത്ര പോരാ, 20 ശതമാനമേ കൊടുക്കാൻ പറ്റൂ. സഹാനുഭൂതി ഒട്ടുമില്ല, ഒരു തരി ഭക്ഷണം പോലും കൊടുക്കില്ല. ഒട്ടും വിശ്വസിക്കാൻ പറ്റില്ല. ഒരു നന്ദിവാക്ക് പോലും ഇതുവരെ പറഞ്ഞിട്ടില്ല. സത്യസന്ധത ഒട്ടുമില്ല. വിശ്വസ്തതയും സത്യസന്ധതയും സഹാനുഭൂതിയുമൊക്കെ കാണിക്കുകയാണ്. നിലപാടുകളിലും സ്ഥിരതയില്ല," ഷാനവാസിന്റെ വാക്കുകളിങ്ങനെ. 

Also Read: നെവിനെ പോലൊരു മത്സരാർഥി ബിഗ് ബോസ് ചരിത്രത്തിലുണ്ടായിട്ടുണ്ടോ? റെക്കോർഡുകൾ കേട്ടില്ലേ? Bigg Boss Malayalam Season 7

പിന്നീട് അക്ബറിനോട് സംസാരിക്കുമ്പോഴും ഷാനവാസ് ഇക്കാര്യം എടുത്തു പറയുന്നുണ്ട്. അനീഷ് വിഷയം ലാലേട്ടൻ ചോദിക്കണമെന്ന ഉദ്ദേശത്തോടെ അനുമോൾ മനപൂർവ്വം കളിച്ചതായി തോന്നി എന്നാണ് ഷാനവാസ് പറയുന്നത്.

ഷോ  അവസാനഘട്ടത്തിലെത്തിയപ്പോഴാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് അനുമോളോട് അനീഷ് വിവാഹാഭ്യർഥന നടത്തിയത്. വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ ഈ വിഷയം സംസാരിക്കുകയും ചെയ്തു. അനുമോൾക്ക് ഇക്കാര്യത്തിൽ മറുപടി നൽകാൻ ചിലപ്പോൾ സമയം വേണ്ടിവരും എന്ന് ലാലേട്ടൻ പറഞ്ഞിരുന്നു. എന്നാൽ ബ്രേക്ക് വന്ന സമയം ലാലേട്ടൻ പറഞ്ഞതിലെ അസ്വസ്ഥത അനുമോൾ മറച്ചുവെച്ചില്ല. ലാലേട്ടന്റെ വാക്കുകൾ അനീഷിന് പ്രതീക്ഷ നൽകുന്ന വിധം ആണെന്ന പറഞ്ഞ അനുമോൾ എനിക്ക് ഇതിൽ താത്പര്യമില്ല എന്ന മറുപടി നൽകാൻ രണ്ട് സെക്കന്റ് പോലും ആലോചിക്കേണ്ടതില്ല എന്നും പറഞ്ഞു.

Also Read: അനീഷിന്റ വിവാഹാഭ്യർഥന; സമയമെടുത്ത് ആലോചിക്കു എന്ന് ലാലേട്ടൻ; ഒരു സെക്കൻഡ് പോലും വേണ്ടെന്ന് അനുമോൾ; Bigg Boss Malayalam Season 7

ബ്രേക്കിന് ശേഷം വന്ന ലാലേട്ടൻ ഇതിനെ കുറിച്ച് ആലോചിച്ച് പ്രയാസപ്പെടേണ്ടതില്ലെന്നും ഫൺ എന്ന രീതിയിൽ സംസാരിച്ചതായി കണ്ടാൽ മതിയെന്നും അനുമോളോട് പറഞ്ഞു. എപ്പിസോഡിന്റെ തുടക്കത്തിൽ അനീഷിന്റെ വിവാഹാഭ്യർഥനയ്ക്കുന്ന മറുപടി എന്താണ് എന്ന് അനുമോളോട് ലാലേട്ടൻ ചോദിച്ചിരുന്നു. അനീഷ് നല്ല വ്യക്തിയാണ്, പക്ഷേ വിവാഹം കഴിക്കാനുള്ള രീതിയിലെ അടുപ്പം അല്ല അനീഷിനോട് ഉള്ളത് എന്നാണ് അനുമോൾ മറുപടി നൽകിയത്.

Also Read: ഇപ്പോൾ 40 വയസ്, അയ്യേ എന്ന് അനുമോൾ; ഇങ്ങനെ വേദനിപ്പിക്കരുതെന്ന് അനീഷ് ഫാൻസ് ; Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: