/indian-express-malayalam/media/media_files/2025/11/01/bigg-boss-malayalam-season-7-anumol-aneesh-and-mohanlal-2025-11-01-23-01-59.jpeg)
Source: Screengrab
Bigg Boss malayalam Season 7:ബിഗ് ബോസ് മലയാളം സീസൺ ഏഴ് അവസാന ആഴ്ചയോട് അടുക്കുമ്പോഴാണ് പ്രേക്ഷകരേയും ഹൗസ്മേറ്റ്സിനേയും ഞെട്ടിച്ച് അനുമോളോട് അനീഷിന്റെ വിവാഹാഭ്യർഥന വന്നത്. വീക്കെൻഡ് എപ്പിസോഡിൽ ലാലേട്ടൻ ആദ്യം സംസാരിച്ചതും ഈ വിഷയമായിരുന്നു. അനീഷിനെ അനുമോൻ എന്ന് വിളിച്ചായിരുന്നു ലാലേട്ടൻ ഈ വിഷയം എടുത്തിട്ടത്. അനുമോൾക്ക് ഇക്കാര്യത്തിൽ മറുപടി നൽകാൻ ചിലപ്പോൾ സമയം വേണ്ടിവരും എന്ന് ലാലേട്ടൻ പറഞ്ഞിരുന്നു. എന്നാൽ ബ്രേക്ക് വന്ന സമയം ലാലേട്ടൻ പറഞ്ഞതിലെ അസ്വസ്ഥത അനുമോൾ മറച്ചുവെച്ചില്ല.
പെട്ടെന്ന് യെസ് എന്ന് ഒരു മറുപടി കൊടുക്കാൻ അനുമോൾക്ക് സാധിക്കില്ല. അതിനെക്കുറിച്ച് ആലോചിക്കാൻ സമയം കൊടുക്കണം എന്നെല്ലാമാണ് ലാലേട്ടൻ പറഞ്ഞത്. എന്നാൽ ലാലേട്ടൻ ബ്രേക്കിനായി പോയ സമയം ഇത് ആദിലയുമായി അനുമോൾ സംസാരിച്ചു. ലാലേട്ടന്റെ വാക്കുകൾ അനീഷിന് പ്രതീക്ഷ നൽകുന്ന വിധം ആണെന്ന പറഞ്ഞ അനുമോൾ എനിക്ക് ഇതിൽ താത്പര്യമില്ല എന്ന മറുപടി നൽകാൻ രണ്ട് സെക്കന്റ് പോലും ആലോചിക്കേണ്ടതില്ല എന്നും പറഞ്ഞു.
Also Read: ലാലേട്ടനു മുന്നിൽ അനുമോളോടുള്ള പ്രണയം തുറന്നുപറഞ്ഞ് അനീഷ്: Bigg Boss Malayalam 7
ബ്രേക്കിന് ശേഷം വന്ന ലാലേട്ടൻ ഇതിനെ കുറിച്ച് ആലോചിച്ച് പ്രയാസപ്പെടേണ്ടതില്ലെന്നും ഫൺ എന്ന രീതിയിൽ സംസാരിച്ചതായി കണ്ടാൽ മതിയെന്നും അനുമോളോട് പറഞ്ഞു. എപ്പിസോഡിന്റെ തുടക്കത്തിൽ അനീഷിന്റെ വിവാഹാഭ്യർഥനയ്ക്കുന്ന മറുപടി എന്താണ് എന്ന് അനുമോളോട് ലാലേട്ടൻ ചോദിച്ചിരുന്നു. അനീഷ് നല്ല വ്യക്തിയാണ്, പക്ഷേ വിവാഹം കഴിക്കാനുള്ള രീതിയിലെ അടുപ്പം അല്ല അനീഷിനോട് ഉള്ളത് എന്നാണ് അനുമോൾ മറുപടി നൽകിയത്.
Also Read: 'ഡിവോഴ്സിന്റെ സമയത്തെ പ്രശ്നങ്ങളാവാം അനീഷിനെ ഇങ്ങനെ മാറ്റിയത്'; നൂറയോട് ഷാനവാസ്; Bigg Boss Malayalam Season 7
അനുമോളോട് അനീഷ് വിവാഹാഭ്യർഥന നടത്തുന്ന ദൃശ്യങ്ങൾ എല്ലാ മത്സരാർഥികളേയും കാണിക്കുകയും ചെയ്തു. അനുമോൾ-അനീഷ് പ്രണയത്തിന്റെ സൂചനകൾ തങ്ങൾക്ക് ലഭിച്ചിരുന്നതായാണ് ഹൗസ്മേറ്റ് എല്ലാവരും പറഞ്ഞത്. അങ്ങനെയൊരു ഇഷ്ടം തുറന്ന് പറഞ്ഞ അനീഷിന് എല്ലാ പിന്തുണയും തങ്ങൾ നൽകും എന്നും മറ്റ് മത്സരാർഥികൾ പറഞ്ഞു.
Also Read: എനിക്ക് ഷാനവാസിക്കയെ കുറിച്ച് ചില കാര്യങ്ങൾ പറയാനുണ്ട്: മേഘ്ന വിൻസെന്റ്, Bigg Boss Malayalam 7
ഒരാളോട് ഇഷ്ടമാണ് എന്ന് പറയുന്നതിൽ തെറ്റില്ല എന്ന് പറഞ്ഞ ലാലേട്ടൻ, അനുമോളിൽ നിന്ന് അനുകൂല പ്രതികരണം വരാതിരുന്നപ്പോൾ എന്തുകൊണ്ടാണ് ദേഷ്യപ്പെട്ട് എഴുന്നേറ്റ് പോയത് എന്ന് അനീഷിനോട് ചോദിച്ചു. മറുവശത്തുള്ള ആളുടെ താത്പര്യം എന്താണോ അത് അംഗീകരിക്കുകയും ബഹുമാനിക്കുകയും വേണം എന്നും മോഹൻലാൽ അനീഷിനോട് പറഞ്ഞു.
Also Read: ആർക്കാണ് പി ആറിന്റെ കാര്യത്തിൽ അനുമോളെ പേടിയില്ലാത്തത്?: ആര്യൻ, Bigg Boss Malayalam 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us