scorecardresearch

ആർക്കാണ് പി ആറിന്റെ കാര്യത്തിൽ അനുമോളെ പേടിയില്ലാത്തത്?: ആര്യൻ, Bigg Boss Malayalam 7

Bigg Boss Malayalam Season 7: . "അനുവിന് പുറത്ത് നല്ല പിആർ സപ്പോർട്ടുണ്ട്. ഇത് പേടിച്ചാണ് താൻ അധികം എതിർത്ത് സംസാരിക്കാൻ പോകാതിരുന്നത്. പിആറിന്റെ കാര്യത്തിൽ അനുമോളെ പേടിയില്ലാത്ത ആരും ഇല്ല"

Bigg Boss Malayalam Season 7: . "അനുവിന് പുറത്ത് നല്ല പിആർ സപ്പോർട്ടുണ്ട്. ഇത് പേടിച്ചാണ് താൻ അധികം എതിർത്ത് സംസാരിക്കാൻ പോകാതിരുന്നത്. പിആറിന്റെ കാര്യത്തിൽ അനുമോളെ പേടിയില്ലാത്ത ആരും ഇല്ല"

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Malayalam Season 7 Anumol Aryan

Bigg Boss Malayalam Season 7

Bigg Boss malayalam Season 7: ബി​ഗ് ബോസ് മലയാളം സീസൺ അതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഷോ അവസാനിക്കാൻ ഇനി കഷ്ടിച്ച് രണ്ടാഴ്ച കൂടിയേ ഉള്ളൂ. കഴിഞ്ഞ ഞായറാഴ്ചയും അപ്രതീക്ഷിതമായൊരു എവിക്ഷനാണ് ബിഗ് ബോസ് വീട്ടിൽ നടന്നത്. മികച്ച മത്സരാർത്ഥികളിൽ ഒരാളായ ആര്യനാണ് എവിക്റ്റ് ആയിരിക്കുന്നത്. പ്രവീണിനും ജിസേലിനും ജിഷിനും പിന്നാലെ ആര്യനും അൺ ഫെയർ എവിക്ഷനെ അഭിമുഖീകരിച്ചിരിക്കുന്നു എന്നാണ് ഭൂരിപക്ഷ പ്രേക്ഷകരുടെ അഭിപ്രായം. അതേസമയം, പിആർ ഏജൻസികളുടെ കളികളുടെ ഭാഗമായാണ് ഇത്തരം അൺഫെയർ എവിക്ഷനുകൾ സംഭവിക്കുന്നതെന്നും വിമർശിക്കുന്നവരുണ്ട്.

Advertisment

Also Read: അനീഷേട്ടാ കാട്ടുപോത്ത്, വിട്ട് പിടിക്ക്! "നിനക്ക് തോന്നും പോലെ നാട്ടുകാരെ പൊട്ടനാക്കാൻ നോക്കല്ലേ പറ്റൂല"; Bigg Boss Malayalam Season 7

ഇപ്പോഴിതാ,  ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ ആര്യൻ ഏഷ്യാനെറ്റിനു നൽകിയ അഭിമുഖത്തിൽ​ അനുമോളെ കുറിച്ചു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. അനുമോളുമായി തനിക്ക് വീടിനകത്ത് ഒരു ടോം ആൻഡ് ജെറി ബന്ധമായിരുന്നു ഉണ്ടായിരുന്നത് എന്നാണ് ആര്യൻ പറയുന്നത്. അനുമോളുമായി താൻ അധികം വഴക്ക് കൂടാൻ പോകാറില്ലെന്നും അതിനുള്ള കാരണത്തെ കുറിച്ചും ആര്യൻ പറഞ്ഞു. "അനുവിന് പുറത്ത് നല്ല പിആർ സപ്പോർട്ടുണ്ട്. ഇത് പേടിച്ചാണ് താൻ അധികം എതിർത്ത് സംസാരിക്കാൻ പോകാതിരുന്നത്. പിആറിന്റെ കാര്യത്തിൽ അനുമോളെ പേടിയില്ലാത്ത ആരും ഇല്ല," ആര്യൻ പറയുന്നു. 

Also Read: ഷാനവാസ് തിരിച്ചെത്തി; അക്ബറിനെ ആക്രമിച്ച് തുടക്കം; Bigg Boss Malayalam Season

Advertisment

"ബിഗ് ബോസിൽ കയറും മുൻപ് ഒരാൾ എന്നെ കോൺടാക്റ്റ് ചെയ്തിരുന്നു. 'ഞാൻ അനുമോളുടെ പി ആർ ചെയ്യുന്നുണ്ട്. അഡ്വാൻസ് വാങ്ങിച്ചു. നിങ്ങളുടെയും പിആർ വേണോ?' എന്നു തിരക്കിയിരുന്നു. നിങ്ങൾ എന്തൊക്കെ ചെയ്യുമെന്ന് ചോദിച്ചപ്പോൾ,  "സോഷ്യൽ മീഡിയ കാര്യങ്ങളെല്ലാം ഹാൻഡിൽ ചെയ്യും, ഹേറ്റ്സ് വരുമ്പോൾ അത് കുറയ്ക്കാൻ ശ്രമിക്കും. വോട്ടും ബിൽഡ് ചെയ്യും' എന്ന് പറഞ്ഞു," ആര്യന്റെ വാക്കുകളിങ്ങനെ. 

Also Read:  സാമാന്യബുദ്ധിയുള്ള ഒരുത്തനുമില്ലേ ഇത്തവണ മത്സരാർത്ഥി ആയി? ദയനീയമെന്ന് പ്രേക്ഷകർ ; Bigg Boss Malayalam Season 7

അനുവിന് തന്നോട് ക്രഷ് ഉണ്ടെന്ന് ആദ്യം പറഞ്ഞത് ശൈത്യ ആണെന്നും പിന്നീട് തനിക്കും അതു തോന്നിയിട്ടുണ്ടെന്നും ആര്യൻ പറഞ്ഞു.  ആ​ഗ്രഹിച്ച ആൺ‌കുട്ടിയെ കിട്ടിയില്ലെങ്കിൽ അയാളെ ഇല്ലാതാക്കാം അല്ലെങ്കിൽ അയാൾക്ക് എതിരെ നീങ്ങാമെന്ന സൈക്കോളജി അനുവിന് ഉള്ളതായി തോന്നി. അതുപോലെ ​ഗോസിപ്പുകൾ ഉണ്ടാക്കാൻ താൽപര്യമുള്ളയാളാണ് അനുമോളെന്ന് തോന്നിയിട്ടുണ്ടെന്നും ആര്യൻ കൂട്ടിച്ചേർത്തു. ജിസേലുമായി ബന്ധപ്പെട്ട പുതപ്പ് ഇഷ്യൂ അനുമോൾ വഷളാക്കിയതിനു പിന്നിലെ കാരണം പറയുകയായിരുന്നു ആര്യൻ. 

Also Read: എന്താണ് ചക്രവ്യൂഹം? 8 പേരെയും നിർത്തിയങ്ങ് അപമാനിച്ച് ലാലേട്ടൻ ; Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: