scorecardresearch

ഷാനവാസ് തിരിച്ചെത്തി; അക്ബറിനെ ആക്രമിച്ച് തുടക്കം; Bigg Boss Malayalam Season

Bigg Boss Malayalam Season 7: ഡബിൾ ഓക്കെയാണ് എന്നും ബിഗ് ബോസ് നന്നായി നോക്കിയതായും തിരിച്ചെത്തിയ ഷാനവാസ് പറഞ്ഞു. മത്സരാർഥികൾക്കെല്ലാം ഷാനവാസ് കൈകൊടുത്തപ്പോൾ നെവിൻ വെൽക്കം ബാക്ക് പറഞ്ഞു

Bigg Boss Malayalam Season 7: ഡബിൾ ഓക്കെയാണ് എന്നും ബിഗ് ബോസ് നന്നായി നോക്കിയതായും തിരിച്ചെത്തിയ ഷാനവാസ് പറഞ്ഞു. മത്സരാർഥികൾക്കെല്ലാം ഷാനവാസ് കൈകൊടുത്തപ്പോൾ നെവിൻ വെൽക്കം ബാക്ക് പറഞ്ഞു

author-image
Television Desk
New Update
Bigg Boss Malayalam Season 7 Shanavas Health

Source: Screengrab

Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ നെവിനുമായുള്ള തർക്കത്തിന് ഇടയിൽ ആരോഗ്യ പ്രശ്നമുണ്ടായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കണ്ടസ്റ്റന്റ് ഷാനവാസ് തിരിച്ചെത്തി. ഞായറാഴ്ചത്തെ എപ്പിസോഡിൽ മോഹൻലാൽ മത്സരാർഥികളുമായി സംസാരിക്കുന്നതിന്റെ ഇടയിൽ ആണ് ഷാനവാസ് ഹൗസിലേക്ക് തിരികെ എത്തിയത്. 

Advertisment

കൺഫെഷൻ റൂമിൽ നിന്ന് ബിഗ് ബോസുമായി സംസാരിച്ചതിന് ശേഷം ഷാനവാസ് ഹൗസിനുള്ളിലേക്ക് വന്നു. ഡബിൾ ഓക്കെയാണ് എന്നും ബിഗ് ബോസ് നന്നായി നോക്കിയതായും തിരിച്ചെത്തിയ ഷാനവാസ് പറഞ്ഞു. മത്സരാർഥികൾക്കെല്ലാം ഷാനവാസ് കൈകൊടുത്തപ്പോൾ നെവിൻ വെൽക്കം ബാക്ക് പറഞ്ഞു.

Also Read: അനീഷേട്ടാ കാട്ടുപോത്ത്, വിട്ട് പിടിക്ക്! "നിനക്ക് തോന്നും പോലെ നാട്ടുകാരെ പൊട്ടനാക്കാൻ നോക്കല്ലേ പറ്റൂല"; Bigg Boss Malayalam Season 7

ഹൗസിലേക്ക് തിരികെ എത്തിയതിന് പിന്നാലെ ഷാനവാസ് ആദ്യം തിരിഞ്ഞത് അക്ബറിന് എതിരെയാണ്. അക്ബറിനെ രൂക്ഷമായ ഭാഷയിലാണ് ഷാനവാസ് നേരിട്ടത്. ഞായറാഴ്ചത്തെ എപ്പിസോഡിലും മൂന്ന് ക്യാപ്റ്റന്മാരേയും മറ്റ് മത്സരാർഥികളെല്ലാം രൂക്ഷമായി വിമർശിച്ചു. ജയിലിലേക്ക് രണ്ട് പേരെ നോമിനേറ്റ് ചെയ്യാൻ പറഞ്ഞപ്പോൾ ഭൂരിഭാഗം മത്സരാർഥികളും നോമിനേറ്റ് ചെയ്തത് നെവിനേയും അക്ബറിനേയുമാണ്.

Advertisment

Also Read: മോളെന്താ എൻജോയ് ചെയ്തോ? ആര്യന്റെ നോട്ടത്തെ ചൊല്ലി നൂറയോട് ദേഷ്യപ്പെട്ട് ആദില ; Bigg Boss Malayalam Season 7

അക്ബർ നോമിനേറ്റ് ചെയ്തത് അനുമോളേയും അനീഷിനേയുമാണ്. നെവിൻ നോമിനേറ്റ് ചെയ്തത് തന്റെ സഹ ക്യാപ്റ്റനായിരുന്ന ആര്യനേയും പിന്നെ സാബുമാനെയുമാണ്. ആര്യൻ ജയിലിലേക്ക് തിരിച്ച് നെവിനെ നോമിനേറ്റ് ചെയ്തു. അനീഷിനേയും ആര്യൻ നോമിനേറ്റ് ചെയ്തു. ഷാനവാസ് നോമിനേറ്റ് ചെയ്തത് നെവിനെയും അക്ബറിനേയുമാണ്.

Also Read: ഫിനാലെയ്ക്ക് 19 ദിവസം മാത്രം; ഷാനവാസ് ഷോ ക്വിറ്റ് ചെയ്യുമോ? ആരാധകർ ആശങ്കയിൽ: Bigg Boss Malayalam 7

ഷാനവാസുമായുള്ള പ്രശ്നത്തിൽ നെവനെതിരെ ബിഗ് ബോസ് നടപടി എടുക്കുമോ എന്ന ആകാംക്ഷയിലായിരുന്നു പ്രേക്ഷകർ. ഷാനവാസിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ പോലും അക്ബർ, നെവിൻ, ആര്യൻ എന്നിവർ നാടകമായും ഓവർ ആക്ടിങ്ങായും ചിത്രീകരിച്ചത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

Also Read: ബിഗ് ബോസിലെ ഏറ്റവും ഫേക്ക് ആര്? രണ്ട് പേരിലേക്ക് ചൂണ്ടി ലക്ഷ്മി; Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: