/indian-express-malayalam/media/media_files/2025/10/22/bigg-boss-malayalam-season-7-lakshmi-2025-10-22-21-10-36.jpg)
Source: Screengrab
Bigg Boss malayalam Season 7: ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായതിന് പിന്നാലെ ലക്ഷ്മി ഫാമിലി വീക്കിൽ തന്റെ മകനെ കൺഫെഷൻ റൂമിൽ വെച്ച് കണ്ടു എന്നുൾപ്പെടെയുള്ള കാര്യങ്ങൾ വെളിപ്പടുത്തിയിരുന്നു. ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ ഹോമോഫോബിക് നിലപാടുകൾ കൊണ്ട് ഏറെ ചർച്ച ചെയ്യപ്പെട്ട മത്സരാർത്ഥി ആണ് ലക്ഷ്മി. ബിഗ് ബോസ് ഏഴാം സീസണിലെ ഏറ്റവും ഫേക്ക് ആയിട്ടുള്ള മത്സരാർത്ഥികൾ ആരെല്ലാമാണെന്ന് പറയുകയാണ് ലക്ഷ്മി ഇപ്പോൾ.
അനുമോളും ഷാനവാസും ബിഗ് ബോസ് ഹൗസിൽ ഫേക്ക് ആയാണ് നിൽക്കുന്നത് എന്ന് ലക്ഷ്മി പറഞ്ഞു. ആദ്യം അനുവിനോട് സംസാരിക്കുമ്പോൾ അനുവിന്റെ നാട്ടിലെ കാര്യങ്ങൾ, അവൾ ഇങ്ങനെയാണ് വളർന്നു വന്നത്, അനു ചെയ്യുന്ന നന്മ അങ്ങനെയൊക്കെവെച്ച് യൂസ് ചെയ്യുന്നത് കണ്ടു. വൈൽഡ് കാർഡ് ആയി ബിഗ് ബോസിലേക്ക് എത്തിയപ്പോൾ ആദ്യം എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു, ക്യാമറ എവിടെയാണോ അവിടെ പോയി നിന്ന് സംസാരിക്കാൻ ബുദ്ധിമുട്ടായിരുന്നു, ലക്ഷ്മി പറഞ്ഞു.
Also Read: ബിഗ് ബോസ് എന്നെ മകനെ കാണിച്ചിരുന്നു; ലക്ഷ്മിയുടെ വെളിപ്പെടുത്തൽ ; Bigg Boss Malayalam Season 7
ഷാനവാസ് ഇടുന്ന മൈക്രോ എക്സ്പ്രഷൻസ് വെച്ചിട്ടാണ് ഷാനവാസ് ഫേക്ക് ആണെന്ന് പറയുന്നത്. അനുമോളും ഷാനവാസും ആക്ടേഴ്‌സ് ആയതുകൊണ്ടാവും ഫേക്ക്നസ് രണ്ടുപേർക്കും കുറച്ച് കൂടുതാലായിട്ടുണ്ട് എന്നും ലക്ഷ്മി പറഞ്ഞു. ബിഗ് ബോസ് മലയാളം ഏഴാം സീസണിലെ ഫാമിലി വീക്കിൽ ലക്ഷ്മിയുടെ മകനെ ഹൗസിനുള്ളിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നിരുന്നു.
Also Read: ബിഗ് ബോസ് ചരിത്രത്തിൽ ആദ്യം; ഈ ആഴ്ച മൂന്ന് ക്യാപ്റ്റന്മാർ; ഏഴിന്റെ പണിയോ? Bigg Boss Malayalam Season 7
നിയമപ്രശ്നങ്ങളെ തുടർന്ന് കുട്ടിയെ ഹൗസിലേക്ക് കൊണ്ടുവരാനാവില്ല എന്നാണ് ബിഗ് ബോസ് അറിയിച്ചത്. മകനെ കാണാൻ സാധിക്കാത്തതിലെ വിഷമം ഹൗസിൽ നിൽക്കുമ്പോൾ ലക്ഷ്മിയും പറഞ്ഞിരുന്നു. എന്നാൽ കൺഫെഷൻ റൂമിൽ വെച്ച് താൻ മകനെ കണ്ടതായി ലക്ഷ്മി ഏഷ്യാനെറ്റിന്റെ അഭിമുഖത്തിൽ തന്നെ വെളിപ്പെടുത്തി.
ബിഗ് ബോസ് സീസൺ ഏഴിൽ ടോപ് 10ൽ എത്തിയ ശേഷമാണ് ലക്ഷ്മി എവിക്ട് ആയത്. ആദിലയ്ക്കും നൂറയ്ക്കും എതിരായ വിവാദ പരാമർശത്തിൽ ലാലേട്ടനിൽ നിന്നും സഹമത്സരാർഥികളിൽ നിന്നും അത്രയും വിമർശനം കേൾക്കേണ്ടി വന്നിട്ടും നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ലക്ഷ്മി ചെയ്തത്.
Also Read: എല്ലാം തമാശയല്ല, ഗൗരവം വേണ്ടിടത്ത് അതുണ്ടാവണം; നെവിനെ ശാസിച്ച് ബിഗ് ബോസ്, Bigg Boss Malayalam 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us