scorecardresearch

എല്ലാം തമാശയല്ല, ഗൗരവം വേണ്ടിടത്ത് അതുണ്ടാവണം; നെവിനെ ശാസിച്ച് ബിഗ് ബോസ്, Bigg Boss Malayalam 7

Bigg Boss Malayalam Season 7: ബിഗ് ബോസ് ഹൗസിലെ മികച്ച എന്റർടെയ്നർ ആണ് നെവിൻ. പക്ഷേ, നെവിന്റെ കുട്ടിക്കളിയും തമാശകളും അതിരുവിടുന്നു എന്നതാണ് പ്രേക്ഷകർക്കുള്ള പ്രധാന പരാതി

Bigg Boss Malayalam Season 7: ബിഗ് ബോസ് ഹൗസിലെ മികച്ച എന്റർടെയ്നർ ആണ് നെവിൻ. പക്ഷേ, നെവിന്റെ കുട്ടിക്കളിയും തമാശകളും അതിരുവിടുന്നു എന്നതാണ് പ്രേക്ഷകർക്കുള്ള പ്രധാന പരാതി

author-image
Television Desk
New Update
Bigg Boss Malayalam Season 7 Nevin

വലിയ ഫാൻ ബേസ് ഒന്നുമില്ലാതെ ഹൗസിനകത്ത് എത്തിയ മത്സരാർത്ഥിയാണ് നെവിൻ. എന്നാൽ തമാശകളും മറ്റുമായി വളരെ പെട്ടെന്ന് തന്നെ നെവിൻ പ്രേക്ഷകപ്രീതി നേടി. ബിഗ് ബോസ് ഹൗസിലെ മികച്ച എന്റർടെയ്നർ എന്ന ടാഗും നെവിനു സ്വന്തമാണ്.

Advertisment

Also Read: ആദിലയുടെ ബുദ്ധി സമ്മതിക്കണം; അതോടെ ഷാനവാസും സേഫ്; പരക്കം പാഞ്ഞ് ആര്യനും അക്ബറും; Bigg Bossmalayalam Season 7

കുട്ടിക്കളിയും തമാശകളും അതിരുവിടുന്നു എന്നതാണ് നെവിനെ കുറിച്ച് പ്രേക്ഷകർക്കുള്ള പ്രധാന പരാതികളിലൊന്ന്. ഇപ്പോഴിതാ, നെവിന്റെ തമാശകൾ അതിരുവിടുന്നതിനു വഴക്ക് പറയുകയാണ് ബിഗ് ബോസ്. പുതിയ പ്രൊമോയാണ് ശ്രദ്ധ നേടുന്നത്.

പകൽ സോഫയിൽ കിടന്നു ഉറങ്ങുന്ന നെവിനെ ബിഗ് ബോസ് വഴക്ക് പറയുന്നതാണ് വീഡിയോയിൽ കാണാനാവുക. ഇത് ഏതാണ് ആഴ്ച എന്നറിയാമോ എന്ന് ചോദിച്ചുകൊണ്ടാണ് നെവിനെ ബിഗ് ബോസ് വിളിച്ചെഴുന്നേൽപ്പിച്ചത്.  "എല്ലാം തമാശയായി എടുക്കരുത്, ഗൗരവം വേണ്ടിടത്ത് അതുവേണം," നെവിനെ ശാസിച്ച് ബിഗ് ബോസ് പറഞ്ഞു. 

Advertisment

Also Read: ബിഗ് ബോസ് എന്നെ മകനെ കാണിച്ചിരുന്നു; ലക്ഷ്മിയുടെ വെളിപ്പെടുത്തൽ ; Bigg Boss Malayalam Season 7

ബിഗ് ബോസ് വീടിനകത്ത് ഇപ്പോൾ ടിക്കറ്റ് റ്റു ഫിനാലെ ടാസ്ക് നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ ടാസ്കിൽ നെവിൻ ആയിരുന്നു വിജയിയായത്. പൊതുവെ ടാസ്കുകളിൽ എല്ലാം മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന മത്സരാർത്ഥിയാണ് നെവിൻ. അതിനാൽ തന്നെ, നെവിൻ ടോപ്പ് ഫൈവിൽ എത്താനുള്ള സാധ്യതകൾ പ്രേക്ഷകരും തള്ളി കളയുന്നില്ല.

Also Read: ബിഗ് ബോസ് ചരിത്രത്തിൽ ആദ്യം; ഈ ആഴ്ച മൂന്ന് ക്യാപ്റ്റന്മാർ; ഏഴിന്റെ പണിയോ? Bigg Boss Malayalam Season 7

സ്ട്രെസ്സ് ഈറ്റിംഗ് കുറച്ചു കുറേക്കൂടി ഗൗരവത്തോടെ ഷോയെ കണ്ടാൽ നെവിന് ഷോയുടെ വിജയി ആവാൻ വരെയുള്ള സാധ്യതകൾ ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം ഷോയിൽ നിന്നും ഔട്ടായി പോയ ലക്ഷ്മി അഭിപ്രായപ്പെടുന്നത്. 

Also Read:  ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഉത്തരം 'ഇല്ല' എന്നു തന്നെ, നിലപാടിൽ ഉറച്ച് ലക്ഷ്മി; വീഡിയോ: Bigg Boss Malayalam 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: