/indian-express-malayalam/media/media_files/2025/10/20/bigg-boss-malayalam-season-7-akbar-aryan-and-nevin-captain-2025-10-20-15-12-22.jpg)
Photograph: (Screengrab)
Bigg Boss malayalam Season 7:ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരാഴ്ച മൂന്ന് പേർ ക്യാപ്റ്റന്മാർ. ക്യാപ്റ്റൻസി ടാസ്കിലേക്ക് മൂന്ന് പേരെയാണ് മറ്റ് മത്സരാർഥികൾ ചേർന്ന് തിരഞ്ഞെടുത്തത്. ടാസ്ക് ഒന്നും നൽകാതെ ഈ മൂന്ന് പേരെയും ക്യാപ്റ്റന്മാരായി പ്രഖ്യാപിക്കുകയാണ് ബിഗ് ബോസ് ചെയ്തത്. അക്ബർ, ആര്യൻ, നെവിൻ എന്നിവരാണ് ഒരുമിച്ച് ക്യാപ്റ്റന്മാരായത്.
എന്നാൽ ക്യാപ്റ്റൻസി മൂന്ന് പേർക്കും ലഭിച്ചു എങ്കിലും ഇമ്യുണിറ്റിയൊന്നും കിട്ടില്ല. ഇതോടെ ക്യാപ്റ്റന്മാരായ ഈ മൂന്ന് പേരെയും മത്സരാർഥികൾക്ക് എവിക്ഷനിലേക്ക് നോമിനേറ്റ് ചെയ്യാനാവും. മൂന്ന് പേരെയും ക്യാപ്റ്റന്മാരായി ബിഗ് ബോസ് പ്രഖ്യാപിച്ചതോടെ തുള്ളിച്ചാടിയായിരുന്നു അക്ബറിന്റേയും ആര്യന്റേയും നെവിന്റേയും ആഘോഷം.
Also Read: ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഉത്തരം 'ഇല്ല' എന്നു തന്നെ, നിലപാടിൽ ഉറച്ച് ലക്ഷ്മി; വീഡിയോ: Bigg Boss Malayalam 7
അക്ബറിനോട് ചേർന്ന് നിൽക്കുന്നവരാണ് ആര്യനും നെവിനും. ഈ സംഖ്യത്തിന്റെ കൈകളിലേക്ക് ക്യാപ്റ്റൻസി വന്നതോടെ ബിഗ് ബോസ് ഹൗസിൽ വരും ദിവസങ്ങളിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാനാണ് സാധ്യത.ഇത് മുൻപിൽ കണ്ടിട്ടാവാം ബിഗ് ബോസിന്റെ ഈ തീരുമാനം. ടാസ്ക് നൽകാതെ മൂന്ന് പേരെയും ക്യാപ്റ്റനായി പ്രഖ്യാപിച്ച ബിഗ് ബോസ് തീരുമാനം ശരിയായില്ലെന്ന നിലപാടായിരുന്നു അനുമോൾക്ക് ഉൾപ്പെടെ. മൂന്ന് പേരെ ക്യാപ്റ്റനാക്കിയത് അക്ബറിനും ആര്യനും നെവിനും തന്നെ തിരിച്ചടിയാവുമോ എന്നും അറിയണം. മൂന്ന് ക്യാപ്റ്റന്മാർ തന്നെയാണ് കിച്ചൺ ഡ്യൂട്ടി ഏറ്റെടുത്തിരിക്കുന്നതും.
Also Read: സർജറി ചെയ്യാൻ വച്ച മൂക്കായിരുന്നു, അക്ബർ ഇടിച്ചു പഞ്ചറാക്കി; കരച്ചിലോടെ അനുമോൾ: Bigg Boss Malayalam 7
ടിക്കറ്റ് ടു ഫിനാലെ വീക്ക് ആണ് ഇത്. ഈ ആഴ്ചത്തെ എവിക്ഷൻ നോമിനേഷൻ ചെയ്യുന്ന രീതിയിലും ബിഗ് ബോസ് മാറ്റം കൊണ്ടുവന്നു. കൺഫെഷൻ റൂമിലിരുന്നോ ലിവിങ് റൂമിൽ നിന്നോ ഓരോരുത്തരായി വന്ന് നോമിനേറ്റ് ചെയ്യുന്ന രീതിയല്ല ഈ ആഴ്ചയിലേത്. ബിഗ് ബോസ് പല സമയങ്ങളിലായി ഓരോ മത്സരാർഥിയുടെ പേര് പറയും. ആ സമയം ആ മത്സരാർഥി എവിടെയാണോ, എന്ത് ചെയ്തുകൊണ്ടിരിക്കുകയാണോ അത് തുടർന്ന് കൊണ്ട് തന്നെ നോമിനേറ്റ് ചെയ്യുന്നത് ആരെ എന്ന് പറയാം.
ലക്ഷ്മിയായിരുന്നു ടിക്കറ്റ് ടു ഫിനാലെ വീക്കിന് മുൻപായി പുറത്തായത്. വൈൽഡ് കാർഡ് ആയാണ് ലക്ഷ്മി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. ടോപ് 10ൽ എത്താൻ ലക്ഷ്മിക്കായി. ആദിലയ്ക്കും നൂറയ്ക്കും എതിരായ ലക്ഷ്മിയുടെ വീട്ടിൽ കയറ്റാൻ കൊള്ളാത്തവർ എന്ന പരാമർശം കേരളം മുഴുവൻ ചർച്ചയായിരുന്നു. എന്നാൽ തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു ലക്ഷ്മി.
Also Read: എനിക്ക് ബിഗ് ബോസ് തന്നത്; പ്രതിഫലം തുറന്ന് പറഞ്ഞ് റോബിൻ: Bigg Boss
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.