/indian-express-malayalam/media/media_files/2025/10/18/bigg-boss-malayalam-robin-2025-10-18-14-16-13.jpg)
Bigg Boss malayalam: ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസൺ നടന്നു കൊണ്ടിരിക്കുകയാണ്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി മത്സരാർത്ഥികളുടെ പ്രതിഫലകണക്കുകൾ വീടിനകത്തും പുറത്തും ഒരുപോലെ ചർച്ചയായ സീസണുകളിൽ ഒന്നുകൂടിയാണിത്.
Also Read: ആദിലയോട് വെറുപ്പാണ്; പെരുമാറ്റം സഹിക്കാനാവുന്നില്ല; കളി മാറ്റി പിടിച്ച് ഷാനവാസ് ; Bigg Boss Malayalam Season 7
ഈ സീസണിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്നത് അനുമോൾ ആണ്. പ്രതിദിനം 65000 രൂപയാണ് അനുമോൾ പ്രതിഫലമായി കൈപ്പറ്റുന്നത്. വീടിനകത്ത് ഇക്കാര്യം നെവിൻ എടുത്തിടുകയും ചർച്ചകൾക്ക് വഴിവെയ്ക്കുകയും ചെയ്തിരുന്നു.
Also Read: ഇവിടെ നിന്ന് ഇറങ്ങിയാലും ഒരു ലൈഫ് ഉണ്ട്; കണ്ണീരടക്കാനാവാതെ ഷാനവാസ് ; Bigg Boss Malayalam Season 7
ബിഗ് ബോസ് നാലാം സീസണിലെ മത്സരാർത്ഥിയായി എത്തി വലിയ കോളിളക്കം സൃഷ്ടിച്ച വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ. ഇപ്പോഴിതാ, ബിഗ് ബോസ് തനിക്ക് തന്ന പ്രതിഫലം എത്രയെന്നു വെളിപ്പെടുത്തുകയാണ് റോബിൻ.
Also Read: ഒറ്റപ്പെടൽ സ്ട്രാറ്റജിയുമായി അനുമോൾ; കിലുക്കാംപെട്ടിയെന്ന് അനീഷ് ; Bigg Boss Malayalam Season 7
തനിക്ക് പ്രതിദിനം 25000 രൂപ പ്രതിഫലമായി ലഭിച്ചിരുന്നു എന്നാണ് റോബിൻ പറഞ്ഞത്. ഞാൻ ചാൻസ് അങ്ങോട്ട് ചോദിച്ചുപോയ ആളാണ്. പക്ഷേ ഡോക്ടർ ആയതുകൊണ്ടാവാം, അവരെനിക്ക് ഇങ്ങോട്ട് തരാം എന്നു പറഞ്ഞ തുകയാണത്. ബിഗ് ബോസ് ഷോ തുടങ്ങി 69-ാം ദിവസം സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിനെ തുടർന്ന് ഷോയിൽ നിന്നും പുറത്താക്കപ്പെടുകയായിരുന്നു റോബിൻ.
Also Read: ഒറ്റയടിക്ക് അ'കു'ബർ ട്രോളുകൾക്ക് പൂട്ടിട്ടു; സ്കോർ ചെയ്ത് ഷാനവാസ് ; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.