scorecardresearch

ഒറ്റപ്പെടൽ സ്ട്രാറ്റജിയുമായി അനുമോൾ; കിലുക്കാംപെട്ടിയെന്ന് അനീഷ് ; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: ആദിലയും നൂറയും അനുമോളും തമ്മിൽ വഴക്കായി. അനുമോളെ പിന്തുണച്ച് ആദിലയും നൂറയും സംസാരിച്ചില്ല എന്നതാണ് വഴക്കിന് കാരണം

Bigg Boss Malayalam Season 7: ആദിലയും നൂറയും അനുമോളും തമ്മിൽ വഴക്കായി. അനുമോളെ പിന്തുണച്ച് ആദിലയും നൂറയും സംസാരിച്ചില്ല എന്നതാണ് വഴക്കിന് കാരണം

author-image
Television Desk
New Update
Bigg Boss Malayalam Season 7 Aneesh and Anumol

Photograph: (Screengrab)

Bigg Boss malayalam Season 7:ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ ഏറ്റവും കൂടുതൽ വഴക്കുകൾ നടന്നിരിക്കുന്നത് ഭക്ഷണത്തിന്റെ പേരിലാണ്. മല്ലിയിലയുടെ പേരിൽ തുടങ്ങിയ വഴക്ക് വലിയ വിവാദത്തിലേക്ക് മാറിയിരുന്നു. കഴിഞ്ഞ ദിവസം ഭക്ഷണത്തിന്റെ പേരിൽ നെവിനും അനുമോളും തമ്മിലാണ് രാത്രി വഴക്കുണ്ടായത്. ഈ സംഭവത്തെ തുടർന്ന് പിന്നത്തെ ദിവസം ആരോടും മിണ്ടാതെ ഒറ്റപ്പെടൽ സ്ട്രാറ്റജിയാണ് അനുമോളിൽ നിന്ന് വന്നത്. 

Advertisment

രാത്രി ആര്യനും അക്ബറിനും ഒപ്പം ഭക്ഷണം ഉണ്ടാക്കിയതിന് പിന്നാലെ ആദിലയ്ക്കും നൂറയ്ക്കും വേണ്ടിയും അനുമോൾ ഭക്ഷണം ഉണ്ടാക്കിയിരുന്നു. ഇത് നെവിൻ വലിയ പ്രശ്നമാക്കുകയും ഭക്ഷണം അനുമോളുടെ കയ്യിൽ നിന്ന് തട്ടിക്കളയുകയും ചെയ്തു. ഈ സംഭവത്തോടെ ആദിലയും നൂറയും അനുമോളും തമ്മിൽ വഴക്കായി. അനുമോളെ പിന്തുണച്ച് ആദിലയും നൂറയും സംസാരിച്ചില്ല എന്നതാണ് വഴക്കിന് കാരണം.

Also Read: ഡ്രസ്സിങ് റൂമിൽ മൂന്ന് പേരും ഒരുമിച്ച് കയറുന്നത് എന്തിനാണ്? ലാലേട്ടന്റെ താക്കീത് ; Bigg Boss Malayalam Season 7

ഇതോടെ ഹൗസിലെ മറ്റാരുമായും സംസാരിക്കാതെ, ഒറ്റയ്ക്കിരുന്ന ഭക്ഷണമെല്ലാം കഴിക്കുന്ന അനുമോളെയാണ് കണ്ടത്. ഇതിനിടയിൽ ലക്ഷ്മി വന്ന് അനുമോളെ ഭക്ഷണം കഴിക്കാനായി വിളിച്ചിരുന്നു. എന്നാൽ വൈകുന്നേരമായപ്പോഴേക്കും അനുമോളുടെ അടുത്ത് വന്നിരുന്ന് അനീഷ് കാര്യങ്ങൾ തിരക്കുന്നതാണ് കണ്ടത്. കില്ലുക്കാംപെട്ടി പെട്ടെന്ന് നിശബ്ദമായത് പോലെ തോന്നി എന്നാണ് അനുമോളോട് അനീഷ് പറഞ്ഞത്.

Advertisment

Also Read: 'മോഹൻലാൽ അക്ബറിന്റെ പിആർ'! ഷാനവാസിനെ ട്രോളി കൊന്ന് ആരാധകരും ; Bigg Boss Malayalam Season 7

അനുമോളുടെ അടുത്തിരുന്ന് അനീഷ് ഏറെ നേരം സംസാരിച്ചിരുന്നു. ഇവിടെ ഒറ്റപ്പെടൽ സ്ട്രാറ്റജി എടുക്കാൻ ഞാനുണ്ട്, മറ്റാരും വേണ്ട എന്നത് കൊണ്ടായിരിക്കാം അനീഷ് ചെന്ന് അനുമോളോട് സംസാരിച്ചത് എന്ന പരിഹാസം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

Also Read: ബിഗ് ബോസിലെ അടുത്ത കട്ടപ്പ ആദില? നൈസായി സ്കൂട്ടാവാൻ 'പെങ്ങളൂട്ടി' ; Bigg Boss Malayalam Season 7

എന്നാൽ അനുമോൾ അവൾക്ക് വേണ്ടവരോടെല്ലാം സംസാരിക്കുന്നുണ്ടെന്നും ഞങ്ങളോട് മാത്രമാണ് സംസാരിക്കാത്തത് എന്നും ആദിലയും നൂറയും പറഞ്ഞു. അനുമോളെ ആരും ഒറ്റപ്പെടുത്തിയിട്ടില്ല, സ്വയം ഒറ്റപ്പെടുകയാണ്. ഇത് ഒറ്റപ്പെടൽ സ്ട്രാറ്റജിയാണ് എന്നാണ് ആര്യൻ പറഞ്ഞത്. 

Also Read:  കള്ളം പറയരുത്, ഞാൻ തെളിവുകൾ കാണിക്കും: അനീഷിന്റെ കള്ളത്തരം പൊളിച്ച് ലാലേട്ടൻ, Bigg Boss Malayalam 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: