/indian-express-malayalam/media/media_files/2025/10/12/bigg-boss-malayalam-season-7-mohanlal-and-shanavas-2025-10-12-17-09-21.jpg)
Photograph: (Source: Facebook)
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസണിലെ ഇക്കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ ഷാനവാസിനെതിരെ ആഞ്ഞടിക്കുകയായിരുന്നു മോഹൻലാൽ. സ്ത്രീകളോടുള്ള ഷാനവാസിന്റെ സംസാര രീതി, മറ്റ് മത്സരാർഥികൾക്ക് നേരെയുള്ള കയ്യാങ്കളികൾ, സീക്രറ്റ് ടാസ്ക് കുളമാക്കിയത്, ഇങ്ങനെ നിരവധി കാരണങ്ങൾ ചൂണ്ടിയാണ് ഷാനവാസിനെ മോഹൻലാൽ തകർത്തിട്ടത്. ഷാനവാസിനെ മോഹൻലാൽ 'തേച്ചൊട്ടിച്ചെന്നാണ്' സമൂഹമാധ്യമങ്ങളിലെ സംസാരം. ലാലേട്ടൻ തോച്ചൊട്ടിച്ച് വിട്ടതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ട്രോളർമാരും ഷാനവാസിനെ വെറുതെ വിടുന്നില്ല.
സീസൺ ആരംഭിച്ചത് മുതൽ അക്ബർ തന്റെ എതിരാളി ആണ് എന്ന് ഷാനവാസ് ഉറപ്പിച്ചിരുന്നു. അക്ബർ എന്ത് ചെയ്താലും അത് തനിക്കിട്ടുള്ള പണി ആയിരിക്കും എന്നാണ് ഷാനവാസ് പറയുക. ഇപ്പോൾ ലാലേട്ടൻ ഷാനവാസിനെ വിമർശിച്ച് കൊന്നതിന് പിന്നാലെ അക്ബറിന്റെ പിആർ ആണ് മോഹൻലാൽ എന്ന് പറഞ്ഞാലോ എന്ന് ഷാനവാസ് ഫാൻസ് ആലോചിക്കുന്നതായാണ് സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ വരുന്നത്.
Also Read: കള്ളം പറയരുത്, ഞാൻ തെളിവുകൾ കാണിക്കും: അനീഷിന്റെ കള്ളത്തരം പൊളിച്ച് ലാലേട്ടൻ, Bigg Boss Malayalam 7
ബിഗ് ബോസ് നൽകിയ സീക്രറ്റ് ടാസ്കിൽ അക്ബർ, ബിന്നി, ലക്ഷ്മി, സാബുമാൻ എന്നിവരെ വിശ്വസ്ഥരായി ആര്യൻ ഒപ്പം ചേർത്തു. എന്നാൽ ആര്യൻ എത്ര പറഞ്ഞിട്ടും തെളിവ് കാണിച്ചിട്ടും വിശ്വസിക്കാൻ തയ്യാറാകാതെ ഷാനവാസ് സീക്രറ്റ് ടാസ്ക് നടക്കുന്ന കാര്യം ആദിലയോടും അനീഷിനോടുമെല്ലാം പറഞ്ഞു. ഇതുപോലൊരു മണ്ടൻ മത്സരാർഥി ഇതിന് മുൻപ് ബിഗ് ബോസിൽ ഉണ്ടായിട്ടില്ലെന്നാണ് സമൂഹമാധ്യമങ്ങളിൽ അപ്പോൾ ഉയർന്ന പ്രതികരണങ്ങൾ.
Also Read: ഫ്ളാറ്റ് മാറാൻ പറഞ്ഞാൽ എന്ത് ചെയ്യും; അസുഖം വന്നാലോ; നമ്മുടേത് സർവൈവൽ ആണ്: ആദില ; Bigg Boss Malayalam Season 7
വീക്കെൻഡ് എപ്പിസോഡിൽ സീക്രറ്റ് ടാസ്ക് എന്താണ് എന്ന് തനിക്ക് അറിയില്ല എന്ന വാദമാണ് ഷാനവാസ് ഉന്നയിച്ചത്. ബിഗ് ബോസിന്റെ ഒരു എപ്പിസോഡ് പോലും താൻ കണ്ടിട്ടില്ല എന്നും പറഞ്ഞ് ഷാനവാസ് പിടിച്ച് നിൽക്കാൻ നോക്കിയെങ്കിലും പറ്റിയില്ല.
Also Read: അനീഷ് കോമണർ അല്ല; യഥാർഥ കോമണർ ആദിലയും നൂറയും: സാബുമോൻ ; Bigg Boss Malayalam Season 7
സ്ത്രീകളോടുള്ള ഷാനവാസിന്റെ സംസാര രീതിയാണ് ലാലേട്ടൻ ചോദ്യം ചെയ്ത മറ്റൊന്ന്. എല്ലാം കൂടിയായപ്പോൾ പെങ്ങളൂട്ടിയായി ഒപ്പം നടന്ന ആദിലയും ഷാനവാസിനെ കയ്യൊഴിഞ്ഞു കഴിഞ്ഞു.
Read More: ക്യാമറ സ്പേസ് കിട്ടുന്നില്ല; നെവിനെ വലിച്ചുമാറ്റി അനീഷ്; ജയിലിലുമായി Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.