scorecardresearch

ഫ്ളാറ്റ് മാറാൻ പറഞ്ഞാൽ എന്ത് ചെയ്യും; അസുഖം വന്നാലോ; നമ്മുടേത് സർവൈവൽ ആണ്: ആദില ; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: ആര്യനും അക്ബറുമൊക്കെ കാണിക്കുന്ന അടുപ്പം വെറുതെ കണ്ടന്റിന് വേണ്ടി മാത്രമാണ്. നമ്മളെ അവർ സീക്രറ്റ് ടാസ്കിൽ വിളിച്ചത് കൂടിയില്ല. ഇപ്പോൾ നമ്മുടെ കൂടെ നിൽക്കുന്നത് വെറുതെയാണ്

Bigg Boss Malayalam Season 7: ആര്യനും അക്ബറുമൊക്കെ കാണിക്കുന്ന അടുപ്പം വെറുതെ കണ്ടന്റിന് വേണ്ടി മാത്രമാണ്. നമ്മളെ അവർ സീക്രറ്റ് ടാസ്കിൽ വിളിച്ചത് കൂടിയില്ല. ഇപ്പോൾ നമ്മുടെ കൂടെ നിൽക്കുന്നത് വെറുതെയാണ്

author-image
Television Desk
New Update
Bigg Boss Malayalam Season 7 Adhila and Noora

Photograph: (Source: Facebook)

Bigg Boss malayalam Season 7:ബിഗ് ബോസ് ഹൗസിൽ വരുന്നതിലൂടെ പലരും സിനിമയിൽ ഉൾപ്പെടെ അവസരങ്ങളാണ് ലക്ഷ്യം വയ്ക്കുന്നത്, എന്നാൽ നമുക്ക് ഇത് സർവൈവൽ ആണ് എന്ന് പറയുകയാണ് ആദിലയും നൂറയും. നമ്മുടേത് ആഗ്രഹം അല്ല, സർവൈവൽ ആണ് എന്നാണ് ജീവിതത്തിലെ പ്രതിസന്ധികളിലേക്ക് ചൂണ്ടി ആദില പറയുന്നത്. 

Advertisment

"ആര്യനും അക്ബറും ബിഗ് ബോസിന് ശേഷമുള്ള അവസരങ്ങളെ കുറിച്ച് സംസാരിച്ചത് ചൂണ്ടിയാണ് ഇവരുടെ വാക്കുകൾ. ഇവിടെ നിന്ന് ഇറങ്ങി കഴിഞ്ഞാൽ നമുക്ക് മുൻപിൽ പ്രതിസന്ധികളാണ്. ഫ്ളാറ്റിൽ നിന്ന് മാറാൻ പറഞ്ഞാൽ മാറേണ്ടി വരും."

Also Read: നെവിൻ 'വില്ലത്തി'; തുടരെ അധിക്ഷേപിച്ച് സാബുമാൻ; അൽപ്പമെങ്കിലും ബോധമുണ്ടോ? Bigg Boss Malayalam Season 7

ജോലിയുടെ ഭാഗമായി ഹെൽത്ത് ഇൻഷൂറൻസ് ഉള്ളത് കൊണ്ട് എന്തെങ്കിലും ആരോഗ്യപ്രശ്നം വന്നാൽ അത് ലഭിക്കും എന്ന് ആശ്വാസം ഉണ്ട്. അതില്ലെങ്കിൽ നമ്മൾ എന്ത് ചെയ്യാനാണ് എന്നെല്ലാം നൂറയുമായും അനുമോളുമായും സംസാരിക്കുമ്പോൾ ആദില പറഞ്ഞു. 

Advertisment

Also Read: ആര്യനും ഷാനവാസും തമ്മിൽ വൻ അടി; അതിരുവിട്ട് വഴക്ക് ; Bigg Boss Malayalam Season 7

നമ്മളോടൊക്കെ ആര്യനും അക്ബറുമൊക്കെ കാണിക്കുന്ന അടുപ്പം വെറുതെ കണ്ടന്റിന് വേണ്ടി മാത്രമാണ്. നമ്മളെ അവർ സീക്രറ്റ് ടാസ്കിൽ വിളിച്ചത് കൂടിയില്ല. ഇപ്പോൾ നമ്മുടെ കൂടെ നിൽക്കുന്നത് വെറുതെയാണ്. നമ്മളോട് സംസാരിക്കുന്നതെല്ലാം കണ്ടന്റ് ഉണ്ടാക്കാൻ വേണ്ടി മാത്രമാണ്. സപ്പോർട്ടിന് വേണ്ടി ആൾക്കാരെ പറ്റിക്കുകയാണ് അവൻ ചെയ്യുന്നത്. ഇവൾക്ക് പുറത്ത് സപ്പോർട്ട് കിട്ടി എന്ന് തോന്നിയാണ് നമ്മുടെ കൂടെ നിൽക്കുന്നത് എന്നും ആദില പറഞ്ഞു.

Also Read: ആ അജ്ഞാതൻ സാബുമോൻ! സീക്രറ്റ് ടാസ്കിൽ വമ്പൻ ട്വിസ്റ്റ് ; Bigg Boss Malayalam Season 7

സ്വന്തം വ്യക്തിത്വം കാണിച്ചാണ് ഇവിടെ എല്ലാവരും നിൽക്കുന്നത് എന്ന് പറയുന്നു. പക്ഷേ ആരാണ് ഇവിടെ അങ്ങനെ നിൽക്കുന്നത്. ബിന്നി ലക്ഷ്മിയായിട്ടൊരു കൂട്ട് വരുന്നുണ്ട്. നെവിന് വലിയ സപ്പോർട്ട് ആണ് എന്ന് അറിഞ്ഞാണ് ബിന്നിയൊക്കെ അവന്റെ അടുത്തേക്ക് പോകുന്നത്. നൂബിൻ ഹൗസിലേക്ക് വന്ന് പോയതിന് ശേഷം ബിന്നിയുടെ സ്വഭാവത്തിൽ നല്ല മാറ്റമുണ്ടെന്നും ഇവർ പറയുന്നു.

Also Read: ഏത് ടൈപ്പ് ഇക്ക ആയാലും തല്ലാൻ വരണ്ട! ഷാനവാസിനെ പെൻസിൽ കൊണ്ട് കുത്താനോങ്ങി ആദില ; Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: