scorecardresearch

നെവിൻ 'വില്ലത്തി'; തുടരെ അധിക്ഷേപിച്ച് സാബുമാൻ; അൽപ്പമെങ്കിലും ബോധമുണ്ടോ? Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: മറ്റുള്ളവർ സാബുമാനോട് വില്ലത്തി അല്ല വില്ലൻ എന്ന് പറയുന്നുണ്ട്. എന്നാൽ എനിക്ക് അവനെ വില്ലനായിട്ട് കാണാൻ പറ്റുന്നില്ല. വില്ലത്തിയാണ് എന്ന് വീണ്ടും സാബുമാൻ പറഞ്ഞു

Bigg Boss Malayalam Season 7: മറ്റുള്ളവർ സാബുമാനോട് വില്ലത്തി അല്ല വില്ലൻ എന്ന് പറയുന്നുണ്ട്. എന്നാൽ എനിക്ക് അവനെ വില്ലനായിട്ട് കാണാൻ പറ്റുന്നില്ല. വില്ലത്തിയാണ് എന്ന് വീണ്ടും സാബുമാൻ പറഞ്ഞു

author-image
Television Desk
New Update
Bigg Boss Malayalam Season 7 Sabuman against Nevin

Screengrab

Bigg Boss malayalam Season 7:ബിഗ് ബോസിലെ മോണിങ് ടാസ്കിന് ഇടയിൽ നെവിന് നേരെയുള്ള സാബുമാന്റെ 'വില്ലത്തി' പരാമർശത്തിന് എതിരെ വിമർശനം. സിനിമ നിർമിക്കുകയാണ് എങ്കിൽ ബിഗ് ബോസ് ഹൗസിലെ സഹമത്സരാർഥികളിൽ ആരെയെല്ലാമായിരിക്കും നായകൻ, വില്ലൻ, ബാക്ക്ഗ്രൗണ്ട് കഥാപാത്രം ആക്കുക എന്ന് പറയാനായിരുന്നു ടാസ്ക്. ഇതിൽ നെവിനെ 'വില്ലത്തി' എന്നാണ് സാബുമാൻ പറഞ്ഞത്. 

Advertisment

സാബുമാൻ പറയുന്നത് ഇങ്ങനെ,"ഒരു വില്ലത്തി ലുക്ക് ആണ് നീ കൊടുക്കുന്നത്. വില്ലത്തി ആറ്റിറ്റ്യൂഡ് ആണ് ഫുൾ. അവളെ ഞാൻ വളർത്താൻ അനുവദിക്കില്ല എന്നൊക്കെ നീ പറയില്ലേ. അതുകൊണ്ട് നീയാണ് വില്ലത്തി." ഈ സമയം മറ്റുള്ളവർ സാബുമാനോട് വില്ലത്തി അല്ല വില്ലൻ എന്ന് പറയുന്നുണ്ട്. എന്നാൽ എനിക്ക് അവനെ വില്ലനായിട്ട് കാണാൻ പറ്റുന്നില്ല. വില്ലത്തിയാണ് എന്ന് വീണ്ടും സാബുമാൻ പറഞ്ഞു.

Also Read: വലിയ മുറിവും സ്റ്റിച്ചും, എന്നിട്ടും പരാതി പറയാതെ ജോലികൾ ചെയ്തു: ജിസേലിനെ അഭിനന്ദിച്ച് പ്രേക്ഷകർ: Bigg Boss Malayalam 7

വില്ലത്തി എന്ന് സാബുമാൻ പറഞ്ഞതിന് എതിരെ അപ്പോൾ തന്നെ നെവിൻ പ്രതികരിച്ചു. അതൊരു തെറ്റായ സ്റ്റേറ്റ്മെന്റ് ആണ്. മൈൻഡ് യുവർ ലാംഗ്വേജ് എന്നും സാബുമാനോട് നെവിൻ പറഞ്ഞു. പിന്നാലെ ടാസ്ക് ലെറ്റർ ശരിക്കും വായിച്ചില്ലേ എന്ന് ബിഗ് ബോസ് സാബുമാനോട് ചോദിച്ചു. ഇതോടെയാണ് സാബുമാൻ പറഞ്ഞത് മാറ്റി പറയാൻ തയ്യാറായത്.

Advertisment

Also Read: അനുമോൾ 16 ലക്ഷം പി ആറിന് കൊടുത്തിട്ടുണ്ട്; വെളിപ്പെടുത്തലുമായി ബിന്നി: Bigg Boss Malayalam 7

ഇതിന് ശേഷം സാബുമാന്റെ അടുത്ത് വന്നിരുന്ന് നെവിൻ എന്ത് അർഥത്തിലാണ് നീ എന്നെ വില്ലത്തി എന്ന് പറഞ്ഞത് എന്ന് ചോദിച്ചു. എന്താണ് വില്ലത്തി എന്ന് പറയാനുള്ള കാരണം എന്ന് നെവിൻ ചോദിച്ചപ്പോൾ ഇതിന് സാബുമാന് വ്യക്തമായ ഉത്തരം നൽകാൻ സാധിച്ചില്ല. ഇങ്ങനെയൊരു പ്ലാറ്റ്ഫോമിൽ വന്ന് ഈ വിധം എല്ലാം പറയുമ്പോൾ കുറച്ച് ബോധം വേണം എന്ന് സാബുമാനോട് നെവിൻ പറഞ്ഞു.

Also Read: എന്തൊരു ക്യൂട്ടാണ് അവൾ: ആര്യന്റെ മായാമോഹിനിയെ പുകഴ്ത്തി ജിസേൽ: Bigg Boss Malayalam 7

നെവിന്റെ സംസാര രീതി കണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് സാബുമാൻ പറഞ്ഞപ്പോൾ നെവിൻ ബിഗ് ബോസ് ഹൗസിൽ വന്നിരിക്കുന്നത് തന്നെ അത്തരം തെറ്റിദ്ധാരണകൾക്കെതിരെ പ്രതികരിക്കുന്നതിന്റെ ഭാഗമായാണ് എന്ന് ലക്ഷ്മി പറഞ്ഞു. വില്ലത്തി എന്ന് നെവിനെ വിളിച്ചതിൽ സാബുമാൻ മാപ്പ് പറയണം എന്ന് ആ സമയം ആര്യനും അക്ബറും കൂടി പറഞ്ഞു. ഇതോടെ സാബുമാൻ മാപ്പ് പറയുകയായിരുന്നു.

Also Read: രണ്ട് കുട്ടികൾ വേണം; ഒരു കുഞ്ഞിനെ ദത്തെടുക്കും; ഒരു കുഞ്ഞിനെ പ്രഗ്നൻസിയിലൂടെയും: ആദില ; Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: