/indian-express-malayalam/media/media_files/2025/10/06/bigg-boss-malayalam-7-anumol-binny-pr-2025-10-06-13-31-18.jpg)
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളത്തിന്റെ ഏഴാമത്തെ സീസൺ, പത്താമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ, മത്സരം കനക്കുകയാണ്. വീടിനകത്തു നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത മത്സരാർത്ഥികളിൽ പലരും എവിക്റ്റായി കഴിഞ്ഞു. മികച്ച പ്രകടനം കാഴ്ചവെച്ചവരുടെ അപ്രതീക്ഷിത പുറത്തുപോകൽ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമാവുകയാണ്.
Also Read: ആര് ബിഗ് ബോസ് വിന്നറാവും? ഒനീലിന്റെ പ്രവചനം ; Bigg Boss Malayalam Season 7
റിയാലിറ്റി ഷോകളുടെ സ്വാഭാവികമായ സൗന്ദര്യത്തെ ഇല്ലാതാക്കിക്കൊണ്ട് പി.ആർ. (പബ്ലിക് റിലേഷൻസ്) തന്ത്രങ്ങൾ ബിഗ് ബോസ് വീട്ടിൽ പിടിമുറുക്കുകയാണെന്ന് വ്യാപകമായി വിമർശനം ഉയരുന്നുണ്ട്.
ഇപ്പോൾ ബിഗ് ബോസ് വീടിനകത്തും പിആർ കളികൾ ചർച്ച ചെയ്യപ്പെടുകയാണ്. ഇന്ന് ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയ മോണിംഗ് ടാസ്കും പി ആർ സംബന്ധമായിട്ടുള്ളതായിരുന്നു. "പിആർ കൊണ്ട് മാത്രം മുന്നോട്ട് പോകുന്ന ഒരു വ്യക്തിയും പിആർ ഇല്ലാതെ മുന്നോട്ട് പോകുന്ന വ്യക്തിയും ആര്?" എന്നായിരുന്നു മത്സരാർത്ഥികളോട് ബിഗ് ബോസിന്റെ ചോദ്യം.
Also Read: പെൺകോന്തൻ; നല്ല പേര്; ഷാനവാസ് ഭാര്യയെ അടിമയായി ആവും കാണുന്നത്; നൂബിന്റെ മറുപടി; Bigg Boss Malayalam Season 7
മത്സരാർത്ഥികളിൽ കൂടുതൽ പേരും പിആർ കൊണ്ട് മുന്നോട്ട് പോവുന്ന വ്യക്തിയായി എടുത്തു പറഞ്ഞത് അനുമോളുടെ പേരാണ്.
"അനുമോൾ പിആർ കൊടുത്തിട്ടുണ്ട് എന്നും അഡ്വാൻസ് വന്നപ്പോൾ കൊടുത്തു, ബാക്കി ഇവിടുന്ന് പോയിട്ട് കൊടുക്കും എന്ന് പറഞ്ഞിട്ടുണ്ട്. 16 ലക്ഷമോ മറ്റോ ആണ് തുക," എന്നുമായിരുന്നു ബിന്നിയുടെ വാക്കുകൾ.
"അനുമോൾ കൊടുത്ത പിആർ ടീം എന്നെ കോൺടാക്റ്റ് ചെയ്തിരുന്നു. വലിയ തുകയാണ് അവർ പറഞ്ഞത്. അതുപോലെ വീക്കെൻഡ് എവിക്ഷൻ വരുമ്പോൾ എല്ലാവരും പെട്ടി പാക്ക് ചെയ്തു വെക്കുമ്പോൾ, അനുമോൾ കുറച്ച് ഡ്രസ് മാത്രമേ പാക്ക് ചെയ്യാറുള്ളൂ. ബാക്കി അവിടെ മാറ്റി വക്കാറാണ് പതിവ്. അനുമോൾക്ക് അറിയാം ആള് എവിക്റ്റ് ആവില്ലെന്ന്," എന്നായിരുന്നു അക്ബറിന്റെ വാക്കുകൾ.
Also Read: ഷാനവാസ് വീട്ടുകാരെ പറയാത്ത ആരെങ്കിലും അവിടെ ഉണ്ടോ? നിർത്തി പൊരിച്ച് മോഹൻലാൽ ; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.