/indian-express-malayalam/media/media_files/2025/10/04/bigg-boss-malayalam-season-7-oneal-sabu-eviction-2025-10-04-17-45-34.jpg)
Screengrab
Bigg Boss malayalam Season 7: ബിഗ് ബോസ് ഏഴാം സീസണിൽ നിന്ന് പുറത്തായതിന് പിന്നാലെ ഈ സീസണിൽ ആര് വിജയിയാവും എന്ന ചോദ്യത്തിന് മറുപടിയുമായി ഒനീൽ സാബു. കോമണറായ അനീഷിന്റേത് ഉൾപ്പെടെ മൂന്ന് മത്സരാര്‍ഥികളുടെ പേരാണ് ഒനീല്‍ നാട്ടിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ പറഞ്ഞത്.
"അനീഷ് ജയിക്കട്ടെ എന്ന് ആശംസിക്കുന്നു. ഒരു ടെംപ്ലേറ്റ് പിടിച്ചിരിക്കുകയാണ് അനീഷ്. ആ ടെംപ്ലേറ്റില്‍ത്തന്നെ നിന്നോളും. അനീഷ് അല്ലെങ്കില്‍ ആര്യന്‍ ജയിക്കും. അതല്ല എങ്കിൽ നെവിൻ വിജയിക്കട്ടെ. ഇവര്‍ ജയിച്ചാല്‍ മതി”, ഒനീൽ പറഞ്ഞു.
Also Read: രണ്ട് കുട്ടികൾ വേണം; ഒരു കുഞ്ഞിനെ ദത്തെടുക്കും; ഒരു കുഞ്ഞിനെ പ്രഗ്നൻസിയിലൂടെയും: ആദില ; Bigg Boss Malayalam Season 7
"ബിഗ് ബോസിലെ ഇരുപത് പേരിൽ ഒരാളാവാൻ പറ്റി. അറുപത് ദിവസം ബിഗ് ബോസ് വീട്ടിൽ നിൽക്കാൻ സാധിച്ചു. ഒനീൽ എന്ന പേര് പ്രേക്ഷകർക്ക് പരിചിതമായിരിക്കുന്നു. എന്നിലുള്ള അഞ്ച് ശതമാനം കല മാത്രമേ പ്രേക്ഷകർ കണ്ടിട്ടുള്ളൂ."
Also Read: പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ട് ജിസേൽ പുറത്തേക്ക്; Bigg Boss Malayalam 7
"വക്കീൽ ആയിട്ട് പത്ത് വർഷം ഞാൻ നിന്നു. അപ്പോൾ ഒന്നും ചെയ്യാൻ സാധിച്ചില്ല. ഇതിലും നന്നായിട്ട് ചെയ്യാൻ കഴിയണമെന്ന ആഗ്രഹമാണ് ഉള്ളത്. ബിഗ് ബോസ് ഹൗസിലും അത് ചെയ്യാൻ പറ്റി എന്നാണ് വിശ്വസിക്കുന്നത്."
ഞാൻലാലേട്ടന്റെ ഒരു വലിയ ഫാൻ ആണ്. ലാലേട്ടനെ എല്ലാ ആഴ്ചയിലും കാണാൻ പറ്റിയത് തന്നെ വലിയ ഭാഗ്യമായി കരുതുന്നു. ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞു. പ്രേക്ഷകർക്ക് നന്ദി എന്നും ഒനീൽ പറഞ്ഞു. ഒനീൽ എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മിക്കെതിരെ വലിയ വിമർശനമാണ് ഉന്നയിച്ചത്. ബിഗ് ബോസ് ഗെയിമിന് ഒട്ടും സ്യൂട്ട് അല്ലാത്ത ഒരേയൊരു മത്സരാർഥിയാണ് ലക്ഷ്മിയെന്ന് ഒനീൽ പറഞ്ഞു.
Read More: നീ പോയി ലക്ഷ്മിയുടെ കൂടെ സംസാരിക്ക്; ലാലേട്ടനു മുന്നിൽ പരസ്പരം കലഹിച്ച് ആര്യനും ജിസേലും: Bigg Boss Malayalam 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us